വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെമിയില്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് കാര്‍ഡ്.. ഫുള്‍ മാര്‍ക്ക് ഒരാള്‍ക്കു മാത്രം, 4 പേര്‍ക്ക് പൂജ്യം!!

സെമിയില്‍ 18 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി

മാഞ്ചസ്റ്റര്‍: ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യന്‍ ടീമിന്റെ പുറത്താവല്‍ ആരാധകര്‍ക്കു ശരിക്കും ഷോക്കായിരുന്നു. കാരണം പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് സെമിയിലേക്ക് കുതിച്ച വിരാട് കോലിയും സംഘവും ചുരുങ്ങിയത് ഫൈനലിലെങ്കിലും എത്തുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. മല്‍സരത്തില്‍ ന്യൂസിലാന്‍ഡിന് ആരും വിജയസാധ്യത കല്‍പ്പിച്ചതുമില്ല.

ഇന്ത്യക്ക് അര്‍ഹിച്ചത് കിട്ടി!! തങ്ങളെ ചതിച്ചതിന് പ്രതിഫലം... പരിഹസിച്ച് മുന്‍ പാക് താരങ്ങള്‍ ഇന്ത്യക്ക് അര്‍ഹിച്ചത് കിട്ടി!! തങ്ങളെ ചതിച്ചതിന് പ്രതിഫലം... പരിഹസിച്ച് മുന്‍ പാക് താരങ്ങള്‍

18 റണ്‍സിനാണ് ഇന്ത്യയെ മറികടന്ന് കിവികള്‍ തുടര്‍ച്ചയായി രണ്ടാം ലോകകപ്പിലും ഫൈനലില്‍ പറന്നിറങ്ങിയത്. സെമി ഫൈനലില്‍ ചില താരങ്ങളുടെ ദയനീയ പ്രകടനമാണ് ജയിക്കാമായിരുന്ന മല്‍സരം ഇന്ത്യക്കു നഷ്ടപ്പെടുത്തിയത്. സെമിയിലെ ഇന്ത്യന്‍ ടീമിലെ താരങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡ് എങ്ങനെ ആയിരിക്കുമെന്നു നോക്കാം.

രോഹിത് ശര്‍മ (0/10)- ദയനീയം

രോഹിത് ശര്‍മ (0/10)- ദയനീയം

ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികള്‍ അടിച്ചുകൂട്ടി ഇന്ത്യന്‍ കുതിപ്പിന് ചുക്കാന്‍ പിടിച്ച രോഹിത് ശര്‍മയ്ക്ക് പക്ഷെ നിര്‍ണായക മല്‍സരത്തില്‍ പിഴച്ചു. ടീമിന് ഏറ്റവുമധികം ആവശ്യം വേണ്ടിയിരുന്ന കളിയില്‍ വെറും ഒരു റണ്ണിന് ഹിറ്റ്മാന്‍ പുറത്താവുകയായിരുന്നു. മാറ്റ് ഹെന്റിയുടെ ബൗളിങിലാണ് രോഹിത് പുറത്തായത്.

ലോകേഷ് രാഹുല്‍ (0/10)- ദയനീയം

ലോകേഷ് രാഹുല്‍ (0/10)- ദയനീയം

പരിക്കേറ്റ് പിന്‍മാറിയ ശിഖര്‍ ധവാന് പകരം ടീമിന്റെ ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച ലോകേഷ് രാഹുലും സെമിയില്‍ ഫ്‌ളോപ്പായി മാറി. ശ്രീലങ്കയ്‌ക്കെതിരേയുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ സെഞ്ച്വറിയടിച്ച രാഹുലിന് സെമിയില്‍ ഒരു റണ്ണാണ് നേടാനായത്. ടീം സ്‌കോറില്‍ അഞ്ച് റണ്‍സ് മാത്രമുള്ളപ്പോഴായിരുന്നു താരത്തിന്റെ മടക്കം.

വിരാട് കോലി (0/10)- ദയനീയം

വിരാട് കോലി (0/10)- ദയനീയം

ലോകകപ്പ് സെമിയിലെ മറ്റൊരു ദയനീയ പ്രകടനം നായകന്‍ വിരാട് കോലിയുടേതായിരുന്നു. റണ്‍ചേസില്‍ പല തവണ മികച്ച ഇന്നിങ്‌സുകളുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ചിട്ടുള്ള കോലിക്ക് സെമിയില്‍ ഒരു റണ്‍സെടുക്കാനേ ആയുള്ളൂ. ഒരു സെഞ്ച്വറി പോലും നേടാനാവാതെയാണ് ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനായ കോലി ഇംഗ്ലണ്ടിനോടു വിട പറഞ്ഞത്.

റിഷഭ് പന്ത് (3/10)- മോശം

റിഷഭ് പന്ത് (3/10)- മോശം

ഇന്ത്യന്‍ വന്‍ തകര്‍ച്ച നേരിടവെ ക്രീസിലെത്തിയ റിഷഭ് പന്തിന് മികച്ച ഇന്നിങ്‌സിലൂടെ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ലഭിച്ച അവസരമായിരുന്നു സെമി ഫൈനല്‍. പക്ഷെ ഈ അവസരം മുതലെടുക്കാന്‍ താരത്തിനായില്ല. 56 ബോളില്‍ നിന്നു നാലു ബൗണ്ടറികളോടെ 32 റണ്‍സെടുത്തെങ്കിലും ഇതു വലിയ ഇന്നിങ്‌സിലേക്ക് മാറ്റുന്നതില്‍ പന്ത് പരാജയപ്പെട്ടു. കുറച്ചുകൂടി ക്ഷമയോടെ പന്ത് ക്രീസില്‍ നിന്നിരുന്നെങ്കില്‍ ഒരു പക്ഷെ മല്‍സരഫലം തന്നെ മാറുമായിരുന്നു.

ദിനേഷ് കാര്‍ത്തിക് (0/10)- ദയനീയം

ദിനേഷ് കാര്‍ത്തിക് (0/10)- ദയനീയം

സെമി ഫൈനലില്‍ ഇന്ത്യന്‍ നിരയില്‍ ഒരു മാര്‍ക്കിന് പോലും അര്‍ഹതയില്ലാത്ത നാലാമത്തെ താരം ദിനേഷ് കാര്‍ത്തികാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ മല്‍സര പരിചയമുണ്ടായിട്ടും സെമിയില്‍ ഇതൊന്നും പുറത്തെടുക്കാന്‍ കാര്‍ത്തികിനായില്ല. വെറും ആറ് റണ്‍സാണ് താരം നേടിയത്. ഇതിനു വേണ്ടി 25 പന്തുകള്‍ കാര്‍ത്തിക് പാഴാക്കുകയും ചെയ്തു. 20ാമത്തെ പന്തിലാണ് താരം അക്കൗണ്ട് തുറന്നത്.

ഹര്‍ദിക് പാണ്ഡ്യ (3/10)- മോശം

ഹര്‍ദിക് പാണ്ഡ്യ (3/10)- മോശം

റിഷഭ് പന്തിനെപ്പോലെ മികച്ചൊരു തുടക്കം ലഭിച്ചിട്ടും അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞാണ് ഹര്‍ദിക് പാണ്ഡ്യ ക്രീസ് വിട്ടത്. 62 പന്തില്‍ 32 റണ്‍സാണ് താരം നേടിയത്. ഒരു 10 ഓവര്‍ കൂടിയെങ്കിലും പാണ്ഡ്യ വിക്കറ്റ് നഷ്ടപ്പെടുത്താതെ ക്രീസില്‍ നിന്നിരുന്നെങ്കില്‍ ഇന്ത്യക്കു ജയിക്കാന്‍ കഴിയുമായിരുന്നു. ബൗളിങില്‍ 10 ഓവറില്‍ 55 റണ്‍സിന് ഒരു വിക്കറ്റാണ് പാണ്ഡ്യക്കു ലഭിച്ചത്.

എംഎസ് ധോണി (7/10)- മികച്ചത്

എംഎസ് ധോണി (7/10)- മികച്ചത്

മുന്‍ നായകന്‍ എംഎസ് ധോണി മികച്ച ഇന്നിങ്‌സാണ് കളിച്ചത്. ടീം വന്‍ തകര്‍ച്ച നേരിടവെ ക്രീസിലെത്തിയ ധോണി 72 പന്തില്‍ 50 റണ്‍സ് നേടി പുറത്താവുകയായിരുന്നു. പതിയെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ ധോണി തന്റെ സ്ഥിരം ശൈലിയില്‍ അവസാന ഘട്ടത്തില്‍ തകര്‍ത്തടിക്കാമെന്ന പ്ലാനിങിലായിരുന്നു. എന്നാല്‍ അപ്രതീക്ഷിത റണ്ണൗട്ട് ധോണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു.

രവീന്ദ്ര ജഡേജ (10/10)- ഗംഭീരം

രവീന്ദ്ര ജഡേജ (10/10)- ഗംഭീരം

ഇന്ത്യന്‍ നിരയില്‍ മുഴുവന്‍ മാര്‍ക്കും കൊടുക്കാവുന്നത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു മാത്രമാണ്. കൈവിട്ടെന്നുറപ്പിച്ച മല്‍സരത്തില്‍ ഇന്ത്യക്കു വിജയപ്രതീക്ഷ നല്‍കിയത് ജഡ്ഡുവിന്റെ ഇന്നിങ്‌സായിരുന്നു. 59 പന്തില്‍ 77 റണ്‍സാണ് താരം അടിച്ചെടുത്തത്. ധോണിക്കൊപ്പം ഏഴാം വിക്കറ്റില്‍ 116 റണ്‍സും ജഡേജ അടിച്ചെടുത്തു. ഒരു വിക്കറ്റുമായി ബൗളിങില്‍ തിളങ്ങിയ അദ്ദേഹം നിര്‍ണായകമായ ഒരു റണ്ണൗട്ട് നടത്തി ഫീല്‍ഡിങിലും കസറി.

ഭുവനേശ്വര്‍ കുമാര്‍ (8/10)- വളരെ മികച്ചത്

ഭുവനേശ്വര്‍ കുമാര്‍ (8/10)- വളരെ മികച്ചത്

പേസര്‍ ഭുവനേശ്വര്‍ കുമാര്‍ മികച്ച പ്രകടനമാണ് കളിയില്‍ പുറത്തെടുത്തത്. 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 43 റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം മൂന്നു വിക്കറ്റെടുത്തിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവും മികച്ചു നിന്നതും ഭുവിയായിരുന്നു.

ജസ്പ്രീത് ബുംറ (8/10)- വളരെ മികച്ചത്

ജസ്പ്രീത് ബുംറ (8/10)- വളരെ മികച്ചത്

ഭുവിയുടെ, പേസ് ബൗളിങ് പാര്‍ട്‌നറായ ജസ്പ്രീത് ബുംറയും സെമിയില്‍ നല്ല പ്രകടനം നടത്തി. ടീമിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയതും ബുംറയായിരുന്നു. 10 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങി പേസര്‍ ഒരു വിക്കറ്റെടുത്തിരുന്നു.

യുസ്വേന്ദ്ര ചഹല്‍ (5/10)- ശരാശരി

യുസ്വേന്ദ്ര ചഹല്‍ (5/10)- ശരാശരി

ടീമിലെ ഏക അംഗീകൃത സ്പിന്നറായിരുന്ന യുസ്വേന്ദ്ര ചഹലിന്റെ പ്രകടനം ശരാശരിയിലൊതുങ്ങി. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ വിലപ്പെട്ട വിക്കറ്റെടുക്കാന്‍ കഴിഞ്ഞെങ്കിലും കളിയില്‍ മറ്റൊരു സംഭാവനയും ചഹലിന്റെ ഭാഗത്തു നിന്നുണ്ടായില്ല. 10 ഓവറില്‍ 63 റണ്‍സും താരം വിട്ടുകൊടുത്തിരുന്നു.

Story first published: Friday, July 12, 2019, 12:05 [IST]
Other articles published on Jul 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X