വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഡ്‌നിയില്‍ 'തല്ലുകൂടി', മുംബൈയില്‍ ചങ്കുകളായ ഭാജിയും സൈമണ്ട്‌സും

മങ്കിഗേറ്റ് വിവാദം ഏറെ ചര്‍ച്ചയായിരുന്നു

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറായ ആന്‍ഡ്രു സൈമണ്ട്‌സിന്റെ അപ്രതീക്ഷിത മരണത്തില്‍ ഒരുപക്ഷെ ഏറ്റവുമധികം ദുഖവും ഞെട്ടലും ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ കൂടിയായ ഹര്‍ഭജന്‍ സിങിനായിരിക്കും. കാരണം അങ്ങനെയൊരു ബന്ധമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. ആദ്യം പിണങ്ങിയും പിന്നീട് ഇണങ്ങിയും അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

ഭാജിയും സൈമണ്ട്‌സുമുള്‍പ്പെട്ട മങ്കിഗേറ്റ് വിവാദം ക്രിക്കറ്റ് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. തന്റെ കരിയര്‍ തന്നെ തകര്‍ത്തത് ഈ സംഭവമായിരുന്നുവെന്ന് പിന്നീട് സൈമണ്ട്‌സ് തുറന്നു പറഞ്ഞിട്ടുണ്ട്. ഒടുവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലേക്കു വന്നപ്പോള്‍ ഭാജിയും സൈമണ്ട്‌സും പരസ്പരം മാപ്പുപറഞ്ഞ് അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തിരുന്നു.

1

2008ല്‍ ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു മങ്കിഗേറ്റ് വിവാദമുണ്ടായത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിവാദങ്ങളിലൊന്നായിരുന്നു ഇത്. സിഡ്‌നിയില്‍ നടന്ന ടെസ്റ്റിനിടെ ഇന്ത്യ ബാറ്റ് ചെയ്യവെ ഹര്‍ഭജന്‍ സിങ് ആന്‍ഡ്രു സൈമണ്ട്‌സിനെതിരേ വംശീയാധിക്ഷേപം നടത്തുകയായിരുന്നു.
ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിലെ 116ാം ഓവറിനിടെയായിരുന്നു ഇത്. ക്രീസിലുണ്ടായിരുന്ന ഭാജിയും സൈമണ്ട്‌സും തമ്മില്‍ വാക്‌പോരുണ്ടായത്. ഇതിനിടെ സൈമണ്ട്‌സിനെ ഭാജി കുരങ്ങനെന്നു വിളിച്ചുവെന്നാണ് ആരോപണം.

2

ഓസ്‌ട്രേലിയന്‍ ടീം ഇതിനെതിരേ പരാതി നല്‍കിയതോടെ ഹര്‍ഭജന്‍ സിങിനെ നാലു മല്‍സരങ്ങളില്‍ നിന്നും വിലക്കുകയും ചെയ്തു. എന്നാല്‍ നടപടി പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം പര്യടനത്തില്‍ നിന്നും പിന്‍മാറുമെന്നും അറിയിക്കുകയായിരുന്നു. ഇതോടെ ഭാജിക്കെതിരായ വിലക്ക് പിന്‍വലിക്കുകയുമായിരുന്നു. ഈ സംഭവം മാനസികമായി തന്നെ തളര്‍ത്തിയിരുന്നതായി സൈമണ്ട്‌സ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷം അമിതമായി മദ്യപിക്കാന്‍ തുടങ്ങിയതായും ഇതു തന്റെ കരിയറിന്റെ മാത്രമല്ല ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ചതായും സൈമണ്ട്‌സ് തുറന്നുപറഞ്ഞിരുന്നു.

അതേസമയം, വിവാദമുണ്ടായഇതേ സിഡ്നി ടെസ്റ്റില്‍ സൈമണ്ട്‌സ് ബാറ്റിങില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കസറിയിരുന്നു. ഓസീസ് ആറു വിക്കറ്റിനു 134 റണ്‍സെന്ന നിലയില്‍ പതറവെയായിരുന്നു അദ്ദേഹം ക്രീസിലേക്കു വന്നത്. വിക്കറ്റിനു പിറകിലെ ക്യാച്ചിനുള്ള ശക്തമായ അപ്പീലിനെ അതിജീവിച്ച സൈമണ്ട്‌സിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പുറത്താവാതെ 162 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ഓസ്‌ട്രേലിയയുടെ വിജയത്തില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു.

3

എന്നാല്‍ 2011ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഹര്‍ഭജന്‍ സിങും ആന്‍ഡ്രു സൈമണ്ട്‌സും ഒരുമിച്ച് കളിക്കുന്നത് കാണാന്‍ കഴിഞ്ഞു. ലേലത്തില്‍ സൈമണ്ട്‌സിനെ മുംബൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവരികയായിരുന്നു. മങ്കിഗേറ്റ് വിവാദം കഴിഞ്ഞ് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു രണ്ടു പേരും ഒരേ ഡ്രസിങ് റൂമിന്റെ ഭാഗമായി തീര്‍ന്നത്.

4

മുംബൈ ടീമില്‍ വച്ച് ഹര്‍ഭജനും സൈമണ്ട്‌സും പഴയ വിവാദങ്ങളുടെ പേരില്‍ പരസ്പരം മാപ്പുപറഞ്ഞ് പിണക്കം തീര്‍ക്കുകയായിരുന്നു. ക്രിക്കറ്റ് ലോകം മുഴുവന്‍ കാണാന്‍ കാത്തിരുന്ന മുഹൂര്‍ത്തം കൂടിയായിരുന്നു ഇത്. ഒരേയൊരു സീസണ്‍ മാത്രമേ സൈമണ്ട്‌സ് മുംബൈ ടീമിനൊപ്പമുണ്ടായിരുന്നുള്ളൂ.

2011നു ശേഷം അദ്ദേഹം ഐപിഎല്ലിലും കളിച്ചിട്ടില്ല. 2008ലെ പ്രഥമ സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഭാഗമായിരുന്നു സൈമണ്ട്സ്. 2010 വരെ അദ്ദേഹം ഡിസിയുടെ ഭാഗമായിരുന്നു. തുടര്‍ന്നാണ് സൈമണ്ട്‌സ് മുംബൈയിലേക്കു ചേക്കേറിയത്.

Story first published: Sunday, May 15, 2022, 11:20 [IST]
Other articles published on May 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X