ഐപിഎല്‍: ഇന്നലെ മുംബൈ, ഇന്ന് ബാംഗ്ലൂര്‍... ആര്‍സിബിക്കു ജീവന്മരണ പോരാട്ടം, തോറ്റാല്‍ പുറത്ത്

Written By:
ബാംഗ്ലൂരിന് ഇന്ന് മരണപോരാട്ടം | Oneindia Malayalam

ബെംഗളൂരു: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജീവന്‍മരണ പോരാട്ടത്തിനിറങ്ങും. രാത്രി നടക്കുന്ന ഹോം മാച്ചില്‍ പോയിന്റ് പട്ടിരയില്‍ തലപ്പത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായാണ് ആര്‍സിബി ഏറ്റുമുട്ടുന്നത്. തോറ്റാല്‍ പുറത്താവുമെന്ന് ഉറപ്പായതില്‍ ജയത്തില്‍ കുറഞ്ഞതൊന്നും വിരാട് കോലിയും സംഘവും ലക്ഷ്യമിടുന്നില്ല.

12 മല്‍സരങ്ങളില്‍ നിന്നും ഒമ്പതു ജയവും മൂന്നു തോല്‍വിയുമുള്‍പ്പെടെ 18 പോയിന്റുമായി തലപ്പത്തു നില്‍ക്കുന്ന ഹൈദരാബാജ് ഇതിനകം പ്ലേഓഫില്‍ ഇടംപിടിച്ചു കഴിഞ്ഞു. എന്നാല്‍ ഇത്രയും കളികളില്‍ നിന്നും അഞ്ചു ജയവും ഏഴു തോല്‍വിയുമടക്കം ഏഴാംസ്ഥാനത്താണ് ആര്‍സിബി. ശേഷിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ചാല്‍ മാത്രമേ ബാംഗ്ലൂരിന് നേരിയ പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുള്ളൂ.

ഹാട്രിക് ജയം

ഹാട്രിക് ജയം

ഹാട്രിക് ജയം തേടിയാണ് ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലേക്കു ഹൈദരാാദിനെ ആര്‍സിബി ക്ഷണിക്കുന്നത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ആര്‍സിബി മിന്നുന്ന ജയം കൊയ്തിരുന്നു. സീസണില്‍ തുടരെ രണ്ടു കളികള്‍ ബാംഗ്ലൂര്‍ ജയിച്ചതും ഇതാദ്യമായിട്ടായിരുന്നു.
അവസാന കളിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 10 വിക്കറ്റിനാണ് കോലിപ്പട നാണം കെടുത്തിയത്. ബൗളിങ് മികവില്‍ പഞ്ചാബിനെ 88 റണ്‍സിന് പുറത്താക്കിയാണ് ആര്‍സിബി ആധികാരിക ജയം കൊയ്തത്.

പ്രതീക്ഷ കോലി-ഡിവില്ലിയേഴ്‌സ് ജോടിയില്‍

പ്രതീക്ഷ കോലി-ഡിവില്ലിയേഴ്‌സ് ജോടിയില്‍

ക്യാപ്റ്റന്‍ കോലി, ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ തകര്‍പ്പന്‍ ഫോമിലാണ് ആര്‍സിബിയുടെ വിജയപ്രതീക്ഷ. ഈ സീസണില്‍ ബാംഗ്ലൂര്‍ നേടിയ റണ്‍സിന്റെ പകുതിയിലേറെയും സംഭാവന ചെയ്തത് ഇരുവരുമാണ്. ഒരിക്കല്‍ക്കൂടി ക്യാപ്റ്റന്റെ കളി കെട്ടഴിച്ച കോലി 11 മല്‍സരങ്ങളില്‍ നിന്നും 514 റണ്‍സുമായി മുന്നിട്ടുനില്‍ക്കുമ്പോള്‍ 358 റണ്‍സോടെ ഡിവില്ലിയേഴ്‌സ് തൊട്ടുതാഴെയുണ്ട്.
ശക്തമായ ബൗളിങ് നിരയുള്ള ഹൈദരാബാദിനെതിരേ ഇരുവരും പിടിച്ചുനിന്നാല്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ബാംഗ്ലൂരിനു സാധിക്കും. ബൗളിങില്‍ പേസര്‍ ഉമേഷ് യാദവ് തന്റെ മികച്ച ഫോം ആവര്‍ത്തിക്കുമെന്നും ആര്‍സിബി സ്വപ്‌നം കാണുന്നു.

റെക്കോര്‍ഡ് തേടി ഹൈദരാബാദ്

റെക്കോര്‍ഡ് തേടി ഹൈദരാബാദ്

പ്ലേഓഫ് ടിക്കറ്റ് ഇതിനകം ഉറപ്പാക്കിയതിനാല്‍ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച് പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുകയെന്ന ലക്ഷ്യമാണ് ഹൈദരാബാദിനുള്ളത്. നിലവില്‍ ഒമ്പത് ജയങ്ങളാണ് ഹൈദരാബാദിന്റെ അക്കൗണ്ടിലുള്ളത്. ശേഷിച്ച രണ്ടു മല്‍സരവും ജയിച്ചാല്‍ ഒരു സീസണില്‍ ഏറ്റവുമധികം ജയങ്ങളെന്ന രാജസ്ഥാന്‍, പഞ്ചാബ് എന്നിവരുടെ റെക്കോര്‍ഡിനൊപ്പം എത്താന്‍ അവര്‍ക്കാവും. ഇരുടീമും 11 മല്‍സരങ്ങളില്‍ വീതമാണ് ജയിച്ചത്.
ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച പ്രകടനമാണ് ഹൈദരാബാദ് കാഴ്ചവയ്ക്കുന്നത്. പ്ലേഓഫില്‍ കടന്നതിനാല്‍ റിസര്‍വ് താരങ്ങള്‍ക്ക് ടീം അവസരം നല്‍കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ മലയാളി പേസര്‍ ബേസില്‍ തമ്പി ടീമിലെത്തിയേക്കും.

മുന്‍തൂക്കം ഹൈദരാബാദിന്

മുന്‍തൂക്കം ഹൈദരാബാദിന്

ബാംഗ്ലൂരിനെതിരേ ഐപിഎല്ലില്‍ ഹൈദരാബാദിനു വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇതുവരെ 11 മല്‍സരങ്ങളില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ഏഴിലും ജയം ഹൈദരാബാദിനായിരുന്നു. നാലു കളികളിലാണ് ആര്‍സിബിക്കു ജയിക്കാന്‍ സാധിച്ചത്.
ഈ സീസണില്‍ ഇതിനു മുമ്പ് ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഹൈദരാബാദിനായിരുന്നു വിജയം. ബൗളിങ് മികവില്‍ അഞ്ചു റണ്‍സിനാണ് ആര്‍സിബിയെ ഹൈദരാബാദ് മറികടന്നത്.

ഇവരില്ലാതെ എന്ത് ഐപിഎല്‍? വിരുന്നുകാരായി വന്ന് വീട്ടുകാരായി മാറിയവര്‍... തുടര്‍ച്ചയായ 11ാം സീസണ്‍

ഐപിഎല്‍: ഇവരുടെ 'ഭരണം' ഒരൊറ്റ സീസണ്‍ മാത്രം... വന്‍ പരാജയം, പിന്നാലെ കസേരയും തെറിച്ചു

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, May 17, 2018, 13:16 [IST]
Other articles published on May 17, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍