ഐപിഎല്‍: തോല്‍വിക്കു ബ്രേക്കിടാന്‍ പഞ്ചാബ്... ആര്‍സിബിക്കു ജീവന്‍മരണ പോരാട്ടം

Written By:
IPL 2018: കോലിപ്പടക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം | Oneindia Malayalam

ഇന്‍ഡോര്‍: ഐപിഎല്ലിന്‍റെ പ്ലേഓഫിലേക്ക് ഒരുപടി കൂടി അടുക്കുകയെന്ന ലക്ഷ്യത്തോടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. പഞ്ചാബിന്റെ ഹോംഗ്രൗണ്ടായ ഇന്‍ഡോറില്‍ രാത്രി എട്ടു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. പഞ്ചാബിനേക്കാള്‍ ഈ മല്‍സരം നിര്‍ണായകം ആര്‍സിബിക്കാണ്.

11 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയവുമായി ഏഴാംസ്ഥാനത്തു നില്‍ക്കുന്ന ആര്‍സിബിക്ക് നേരിയ പ്ലേഓഫ് പ്രതീക്ഷയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ ജയിച്ചേ തീരൂ. തോല്‍ക്കുകയാണെങ്കില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെകൂടാതെ ടൂര്‍ണമെന്റില്‍ പുറത്താവുന്ന രണ്ടാമത്തെ ടീമായി ബാംഗ്ലൂര്‍ മാറും.

ഫോം നിലനിര്‍ത്താനാവാതെ പഞ്ചാബ്

ഫോം നിലനിര്‍ത്താനാവാതെ പഞ്ചാബ്

സീസണിന്റെ ആദ്യപകുതിയില്‍ മിന്നുന്ന പ്രകടനത്തോടെ മുന്നേറിയ പഞ്ചാബിന് പക്ഷെ രണ്ടാംപകുതിയില്‍ പിഴയ്ക്കുകയാണ്. അവസാനത്തെ രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട പഞ്ചാബിന്റെ പ്ലേഓഫ് സാധ്യതകള്‍ പോലും ഇപ്പോള്‍ ഭീഷണിയിലാണ്.
11 മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റുമായി മൂന്നാംസ്ഥാനത്താണ് പഞ്ചാബ്. എന്നാല്‍ ഇതേ പോയിന്റുമായി കൊല്‍ക്കത്തയും രാജസ്ഥാനും തൊട്ടുതാഴെയുണ്ട്. ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയാല്‍ പഞ്ചാബിന് പ്ലേഓഫിലേക്ക് ഒരു ചുവട് വയ്ക്കാനാവും.

അശ്വിന്‍ സമ്മര്‍ദ്ദത്തില്‍

അശ്വിന്‍ സമ്മര്‍ദ്ദത്തില്‍

ബാറ്റിങിലും ബൗങിളിലും നിറംമങ്ങിയതാണ് അവസാനത്തെ രണ്ടു മല്‍സരങ്ങളിലും പഞ്ചാബിന്റെ തോല്‍വിക്കു വഴിവച്ചത്. രാജസ്ഥാനെതിരേ 159 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാനാവാതെ പഞ്ചാബ് മുട്ടുമടക്കുകയായിരുന്നു.
കൊല്‍ക്കത്തയ്‌ക്കെതിരായ മല്‍സരം പഞ്ചാബ് ബൗളര്‍മാര്‍ ആലോചിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. ആറു വിക്കറ്റിന് 245 റണ്‍സാണ് കെകെആര്‍ വാരിക്കൂട്ടിയത്.
ബാറ്റിങിനൊപ്പം ബൗളിങിലും താളം വീണ്ടെടുത്തെങ്കില്‍ മാത്രമേ ബാഗ്ലൂരിനെ കീഴടക്കാന്‍ പഞ്ചാബിനു സാധിക്കുകയുള്ളൂ.

ആര്‍സിബി ആത്മവിശ്വാസത്തില്‍

ആര്‍സിബി ആത്മവിശ്വാസത്തില്‍

പുറത്താവലിന്റെ വക്കില്‍ നില്‍ക്കുന്ന ആര്‍സിബി അവസാനമായി കളിച്ച നാലു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചിരുന്നു. ഈ ജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് വിരാട് കോലി നയിക്കുന്ന ആര്‍സിബി പഞ്ചാബിന്റെ മൈതാനത്ത് എത്തുന്നത്.
കോലി- ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍മാന്‍ എബി ഡിവില്ലിയേഴ്‌സ് ജോടികളുടെ തകര്‍പ്പന്‍ ഫോമാണ് ആര്‍സിബിയുടെ കരുത്ത്. കോലി 466ഉം ഡിവില്ലിയേഴ്‌സ് 358ഉം റണ്‍സാണ് ഇതുവരെ നേടിയത്. ഇരുവര്‍ക്കു മികച്ച സ്‌കോര്‍ കണ്ടെത്താനായാല്‍ പഞ്ചാബിനെ കീഴടക്കാന്‍ ബാംഗ്ലൂരിനാവും.

മുന്‍തൂക്കം പഞ്ചാബിന്

മുന്‍തൂക്കം പഞ്ചാബിന്

ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ബാംഗ്ലൂരിനെതിരേ മുന്‍തൂക്കം പഞ്ചാബിനാണ്. ഇതുവരെ 21 മല്‍സരങ്ങളിലാണ് ഇരുവരും ഏറ്റുമുട്ടിയത്. ഇതില്‍ 12ലും ജയം പഞ്ചാബിനായിരുന്നു. ഒമ്പതു മല്‍സരങ്ങളില്‍ ബാംഗ്ലൂരും വെന്നിക്കൊടി പാറിച്ചു.
ഈ സീസണില്‍ ഇരുടീമും ഇതിനു മുമ്പ് നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബാംഗ്ലൂര്‍ നാലു വിക്കറ്റിനു പഞ്ചാബിനെ വീഴ്ത്തിയിരുന്നു.

ഐപിഎല്‍: ഒരേയൊരു യൂസഫ്, തോറ്റിട്ടും കുംബ്ലെ കേമന്‍... അപൂര്‍വ്വ റെക്കോര്‍ഡുകള്‍, അറിയാതെ പോവരുത്

ഐപിഎല്‍: ഈ സീസണിലെ 'വല്ല്യേട്ടന്‍'മാര്‍... തലപ്പത്ത് താഹിര്‍, ടീമിനു ബാധ്യത ആരൊക്കെ?

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, May 14, 2018, 13:04 [IST]
Other articles published on May 14, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍