വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രവി ശാസ്ത്രിയെ പുറത്താക്കണം; കോച്ചിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിയെ പുറത്താക്കണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം ചേതന്‍ ചൗഹാന്‍. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഇന്ത്യന്‍ ടീം നടത്തിയ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ചൗഹാന്‍ ശാസ്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. രവി ശാസ്ത്രിയുടെ പരിശീലന മികവ് സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ ചാദ്യം ചെയ്തിരുന്നു.

ravi-shastri

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പ് രവി ശാസ്ത്രിയെ പുറത്താക്കണമെന്നാണ് ചൗഹാന്റെ നിര്‍ദ്ദേശം. നവംബര്‍ മുതല്‍ ജനുവരി വരെ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. വിദേശത്ത് പരമ്പരകള്‍ തോല്‍ക്കുന്ന പതിവ് രീതി കോലിയും കൂട്ടരും ആവര്‍ത്തിച്ചാല്‍ പല താരങ്ങളുടെയും നിലനില്‍പുതന്നെ അവതാളത്തിലാകും.

കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമാണ് സമീപകാലത്ത് വിദേശത്ത് പര്യടനം നടത്തിയവരില്‍ മികച്ചവരെന്ന് രവി ശാസ്ത്രി പറഞ്ഞിരുന്നു. എന്നാല്‍, 1980 കളില്‍ വിദേശ പര്യടനം നടത്തിയ ടീമാണ് മികച്ചതെന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ചൗഹാന്റെ നിലപാട്. ശാസ്ത്രിയെ ഉടന്‍ തന്നെ പുറത്താക്കണം. അദ്ദേഹം ഒരു മികച്ച ക്രിക്കറ്റ് കമന്റേറാണ്, പരിശീലകനല്ലെന്നും ചൗഹാന്‍ വ്യക്തമാക്കി.

യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞേക്കുമെന്നും ചൗഹാന്‍ അഭിപ്രായപ്പെട്ടു. 1969നും 1981നും ഇടയില്‍ ഇന്ത്യന്‍ ടീമില്‍ 40 ടെസ്റ്റുകള്‍ കളിച്ച താരം 2,084 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഏഴ് ഏകദിന മത്സരങ്ങളിലും ചൗഹാന്‍ ഇന്ത്യയ്ക്കുവേണ്ടി മൈതാനത്തിറങ്ങി. സൗരവ് ഗാംഗുലിക്കും വിരേന്ദര്‍ സെവാഗിനും പിന്നാലെ ചൗഹാനും ശാസ്ത്രിക്കെതിരെ രംഗത്തെത്തിയത് ബിസിസിഐയ്ക്ക് തലവേദനയാകും.

Story first published: Monday, September 17, 2018, 11:28 [IST]
Other articles published on Sep 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X