വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്ന് സ്റ്റംപ് ഊരി, പിന്നാലെ ടെസ്റ്റ് നിര്‍ത്തി, ഇന്ന് പന്ത്... ധോണി വിരമിക്കുമോ? കോച്ച് പറയുന്നത്

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനത്തെ തുടര്‍ന്ന് അദ്ദേഹം ക്രൂശിക്കപ്പെട്ടിരുന്നു

ലണ്ടന്‍: ക്രിക്കറ്റ് ലോകത്ത് ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ചാവിഷയം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ചാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കഴിഞ്ഞതിനു പിന്നാലെയാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഉടന്‍ വിരമിച്ചേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നത്.

ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമധികം പഴികേട്ടത് ധോണിയായിരുന്നു. സ്ലോ ബാറ്റിങിനെ തുടര്‍ന്നാണ് അദ്ദേഹം ക്രൂശിക്കപ്പെട്ടത്. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ധോണിയുടെ മെല്ലപ്പോക്കില്‍ കുപിതരായി സ്റ്റേഡിയത്തിലെത്തിയ ഒരു കൂട്ടം ഇന്ത്യന്‍ ആരാധകര്‍ കൂവി വിളിച്ചു പരിഹസിക്കുകയും ചെയ്തിരുന്നു.

മല്‍സരശേഷം പന്ത് വാങ്ങി

ഇന്ത്യ എട്ടു വിക്കറ്റിന്റെ കനത്ത തോല്‍വിയേറ്റുവാങ്ങിയ മൂന്നാം ഏകദിനത്തിനു ശേഷം ഗ്രൗണ്ടില്‍ നിന്നും മടങ്ങുന്നതിനിടെ മല്‍സരത്തിനു ഉപയോഗിച്ച പന്ത് അംപയറില്‍ നിന്നും ധോണി ചോദിച്ചു വാങ്ങിയിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വൈറലാവുകയും ചെയ്തു.
ഇതേ തുടര്‍ന്നാണ് ധോണി തന്റെ അവസാനത്തെ അന്താരാഷ്ട്ര മല്‍സരമാണ് കളിച്ചതെന്നും അദ്ദേഹം ഉടന്‍ വിരമിച്ചേക്കുമെന്നുമുള്ള തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നത്.

ടെസ്റ്റ് നേരത്തേ മതിയാക്കി

ടെസ്റ്റ് നേരത്തേ മതിയാക്കി

നിശ്ചിത ഓവര്‍ ക്രിക്കറ്റ് കരിയര്‍ ദൈര്‍ഘിപ്പിക്കുന്നതിനു വേണ്ടി ടെസ്റ്റിനോട് ധോണി നേരത്തേ വിട പറഞ്ഞിരുന്നു. 2014ല്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്നതിനിടെയാണ് ടെസ്റ്റില്‍ നിന്നും താന്‍ വിരമിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
എന്നാല്‍ ഏകദിനത്തിലും ട്വന്റി20യിലും ഐപിഎല്ലിലുമെല്ലാം ധോണി തന്റെ സാന്നിധ്യമറിയിച്ചു. കഴിഞ്ഞ ഐപിഎല്ലില്‍ ഉജ്ജ്വല പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവച്ചത്.

ധോണിയുടെ ലോകറെക്കോർഡുകൾ | Oneindia Malayalam
അഭ്യൂഹങ്ങള്‍ക്കു കാരണം

അഭ്യൂഹങ്ങള്‍ക്കു കാരണം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ധോണി പന്തുമായി ഗ്രൗണ്ട് വിട്ടപ്പോള്‍ അത് വിരമിക്കാനുള്ള മുന്നൊരുക്കമാണെന്ന് സംശയിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. നേരത്തേ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനു തൊട്ടുമുമ്പും ഇത്തരത്തിലുള്ള പ്രവൃത്തി അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.
അന്ന് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ സമനില നേടിയ ശേഷം ഗ്രൗണ്ട് വിടവെ മല്‍സരത്തില്‍ ഉപയോഗിച്ച സ്റ്റംപും അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ധോണി ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

രണ്ടിന്നിങ്‌സുകളിലെ പ്രകടനം

രണ്ടിന്നിങ്‌സുകളിലെ പ്രകടനം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലെയും പ്രകടനമാണ് ധോണിക്കു നേരെ വിമര്‍ശനങ്ങളുയരാന്‍ കാരണം. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ തട്ടിയും മുട്ടിയും കളിച്ച അദ്ദേഹത്തിന് 59 പന്തില്‍ 37 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഇതിന്റെ പേരില്‍ ഇന്ത്യന്‍ ആരാധകര്‍ തന്നെ അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു.
രണ്ടാമത്തെ മല്‍സരത്തിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. 66 പന്തുകള്‍ നേരിട്ടധോണി 42 റണ്‍സെടുത്ത് പുറത്തായിരുന്നു. രണ്ടു കളികളിലും ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ ടീമിനെ താങ്ങിനിര്‍ത്തിയത് ധോണിയുടെ ഇന്നിങ്‌സുകള്‍ തന്നെയായിരുന്നു. എങ്കിലും സ്ലോ ബാറ്റിങിന്റെ പേരില്‍ അദ്ദേഹം പ്രതിക്കൂട്ടിലായി.

അഭ്യൂഹങ്ങള്‍ തള്ളി ശാസ്ത്രി

അഭ്യൂഹങ്ങള്‍ തള്ളി ശാസ്ത്രി

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും ധോണി വിരമിക്കാന്‍ തയ്യാറെടുക്കുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി തള്ളിക്കളഞ്ഞു. ധോണി ഉടനൊന്നും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കില്ല. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഒരു സത്യവുമില്ല.
ഇന്ത്യന്‍ ടീമിന്റെ ബൗളിങ് കോച്ചായ ഭരത് അരുണിന് കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഏകദിന പരമ്പരയ്ക്കു ശേഷം ധോണി അംപയര്‍മാരില്‍ നിന്നും പന്ത് ചോദിച്ചു വാങ്ങിയത്. പന്തിനുണ്ടാ കേടുപാടുകള്‍ കാണിക്കാനും പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് അദ്ദേഹത്തിനു മനസ്സിലാക്കി കൊടുക്കുന്നതിനും വേണ്ടിയാണ് ധോണി ഇങ്ങനെ ചെയ്തതെന്നും ശാസ്ത്രി വിശദമാക്കി.

ഐസിസി റാങ്കിങ്ങില്‍ വിരാട് കോലി ഒന്നാമന്‍; കുല്‍ദീപ് ആദ്യ പത്തില്‍ ഐസിസി റാങ്കിങ്ങില്‍ വിരാട് കോലി ഒന്നാമന്‍; കുല്‍ദീപ് ആദ്യ പത്തില്‍

Story first published: Thursday, July 19, 2018, 10:23 [IST]
Other articles published on Jul 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X