വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: പ്രോഗ്രസ് കാര്‍ഡ് റെഡി... എ പ്ലസ് ആര്‍ക്കൊക്കെ? 3 പേര്‍ക്ക് അപകട സൂചന!!

ചെന്നൈയും ഹൈദരാബാദുമാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയവര്‍

മുംബൈ: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നിരവധി പോരാട്ടങ്ങള്‍ കണ്ട ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ പാതിവഴി പിന്നിട്ടു കഴിഞ്ഞു. മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണത്തെ ഭൂരിഭാഗം മല്‍സരങ്ങൡും ഫലം നിര്‍ണയിക്കപ്പെട്ടത് അവസാന പന്തിലോ അവസാന ഓവറിലോ ആണ്.

ആരാധകരുടെ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനങ്ങളാണ് ചില ടീമുകള്‍ കാഴ്ചവച്ചത്. എന്നാല്‍ വന്‍ താരനിരയുമായി ടൂര്‍ണമെന്റ് തുടങ്ങുമുമ്പ് കിരീട ഫേവറിറ്റുകളായി മാറിയ ചില ടീമുകള്‍ തപ്പിത്തടയുകയാണ്. ഈ സീസണിലെ ഇതുവരെയുള്ള മല്‍സരഫലങ്ങള്‍ വിലയിരുത്തി ഓരോ ടീമിന്റെയും പ്രകടനം പരിശോധിക്കാം.

ചെന്നൈ സൂപ്പര്‍കിങ്‌സ് (9/10)

ചെന്നൈ സൂപ്പര്‍കിങ്‌സ് (9/10)

ഒരു സംശവും വേണ്ട, ഈ സീസണിന്റെ ടീം മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സാണ്. രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ സിഎസ്‌കെ വളരെ പെട്ടെന്നാണ് ഒരു ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ തുടങ്ങിയത്. രണ്ടു വര്‍ഷത്തെ ഗ്യാപ്പൊന്നും തങ്ങളെ ബാധിച്ചിട്ടില്ലെന്ന് ആദ്യ മല്‍സരത്തില്‍ തന്നെ തെളിയിച്ച സിഎസ്‌കെ പിന്നീട് ഓരോ മല്‍സരം കഴിയുന്തോറും പരാജയപ്പെടുത്താന്‍ ദുഷ്‌കരമാ ടീമായി മാറിക്കൊണ്ടിരിക്കുകയാണ്. ആറു മല്‍സരങ്ങളില്‍ അഞ്ചിലും ജയിച്ച സിഎസ്‌കെ പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ട്.
പുതുതായി ടീമിലെത്തിയ അമ്പാട്ടി റായുഡും ക്യാപ്റ്റന്‍ എംഎസ് ധോണിയും തകര്‍പ്പന്‍ ബാറ്റിങാണ് കാഴ്ചവയ്ക്കുന്നത്. ബൗളിങ് പരിശോധിച്ചാല്‍ പവര്‍ പ്ലേയില്‍ ദീപക് ചഹറും മധ്യഓവറുകളില്‍ ഇമ്രാന്‍ താഹിറും ഡെത്ത് ഓവറില്‍ ഗംഭീരമായാണ് പന്തെറിയുന്നത്. പോയിന്റ് പട്ടികയില്‍ തീര്‍ച്ചയായും ആദ്യ രണ്ടു ടീമുകളിലൊന്ന് ചെന്നൈ ആയിരിക്കും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (8/10)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (8/10)

ഈ സീസണിലെ ഏറ്റവും മികച്ച ബൗളിങ് ലൈനപ്പുള്ള ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. പരിക്കുമൂലം മുന്‍നിര പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്തിരുന്നിട്ടും തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ ചെറിയ സ്‌കോര്‍ പ്രതിരോധിച്ചു ജയിക്കാന്‍ അവര്‍ക്കു സാധിച്ചു.
ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും അത്യുജ്ജ്വല ഫോമിലാണ്. റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, ഷാക്വിബുല്‍ ഹസന്‍, മലയാളി താരം ബേസില്‍ തമ്പി, സന്ദീപ് ശര്‍മ തുടങ്ങിയ മികച്ച ബൗളര്‍മാരുടെ നിരയാണ് ഹൈദരാബാദിനെ അപകടകാരികളാക്കുന്നത്.
ബാറ്റിങ് കൂടി വരാനിരിക്കുന്ന മല്‍സരങ്ങളില്‍ മെച്ചപ്പെട്ടാല്‍ ഹൈദരാബാദിനെ പിടിത്തുനിര്‍ത്തുക എതിരാളികള്‍ക്കു ദുഷ്‌കരമാവും.

കിങ്‌സ് ഇലവന്‍ പഞ്ചാബ് (7/10)

കിങ്‌സ് ഇലവന്‍ പഞ്ചാബ് (7/10)

ആര്‍ അശ്വിന്‍ ഐപിഎല്ലില്‍ തന്റെ ക്യാപ്റ്റന്‍സി മോശമാക്കിയില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴു മല്‍സരങ്ങളില്‍ അഞ്ചിലും ജയിപ്പിക്കാന്‍ അശ്വിനു സാധിച്ചു. ലോകേഷ് രാഹുലും ക്രിസ് ഗെയ്‌ലുമടങ്ങുന്ന പഞ്ചാബിന്റെ ഓപ്പണിങ് ജോടികള്‍ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവു മികച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരുവരും 200ലേറെ റണ്‍സ് ഇതിനകം നേടിക്കഴിഞ്ഞു. മറുനാടന്‍ മലയാളി കരുണ്‍ നായരും മികച്ച പ്രകടനമാണ് നടത്തുന്നത്.
അഫ്ഗാന്റെ കൗമാര സ്പിന്നര്‍ മുജീബുര്‍ റഹ്മാനാണ് ബൗളിങില്‍ പഞ്ചാബിന്റെ തുറുപ്പുചീട്ട്. ആന്‍ഡ്രു ടൈ, അശ്വിന്‍ എന്നിവരില്‍ നിന്നും മികച്ച പിന്തുണയും താരത്തിനു ലഭിക്കുന്നുണ്ട്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (5.5/10)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (5.5/10)

ഈ സീസണിലെ ഐപിഎല്‍ ടീമുകളെ പരിശോധിച്ചാല്‍ ഏറ്റവും കുറച്ച് താരങ്ങളുള്ളത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലാണ്. പ്രധാന കളിക്കാര്‍ക്കു പരിക്കേറ്റാല്‍ പകരക്കാരായി ഇറക്കാന്‍ പോലും മികച്ച താരങ്ങള്‍ കെകെആര്‍ ടീമില്‍ ഇല്ല. പക്ഷെ പുതിയ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിനു കീഴില്‍ മോശമല്ലാത്ത പ്രകടനമാണ് കെകെആര്‍ നടത്തുന്നത്.
പരിക്കുമൂലം ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുമ്പ് തന്നെ ഓസീസ് പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെ കെകെആറിനു നഷ്ടമായിരുന്നു. നിലവില്‍ ആറു മല്‍സരങ്ങൡ നിന്നും മൂന്നു വീതം ജയവും തോല്‍വിയുമടക്കം ആറു പോയിന്റുമായി കൊല്‍ക്കത്ത നാലാമതുണ്ട്.
കാര്‍ത്തികിന്റെ സ്ഥിരതയാര്‍ന്ന ബാറ്റിങും ആന്ദ്രെ റസ്സലിന്റെ വെടിക്കെട്ട് ഇന്നിങ്‌സുകളുമാണ് കെകെആറിനെ മുന്നോട്ടു നയിക്കുന്നത്. സുനില്‍ നരെയ്‌നൊഴികെ ബൗളിങില്‍ മറ്റു താരങ്ങളില്‍ നിന്നും കാര്യമായ സംഭാവനകള്‍ ലഭിക്കുന്നില്ലെന്നത് കൊല്‍ക്കത്തയ്ക്കു തിരിച്ചടിയാണ്. മുന്‍നിര ബാറ്റിങും ബൗളിങും മെച്ചപ്പെടുത്തിയാല്‍ മാത്രമേ കൊല്‍ക്കയ്ക്കു മുന്നേറാനാവുകയുള്ളൂ.

രാജസ്ഥാന്‍ റോയല്‍സ് (5/10)

രാജസ്ഥാന്‍ റോയല്‍സ് (5/10)

ചെന്നൈ സൂപ്പര്‍കിങ്‌സിനെ കൂടാതെ രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. അതിന്റെ പ്രശ്‌നങ്ങളും രാജസ്ഥാനെ അലട്ടുന്നുണ്ടെന്ന് ഇതുവരെയുള്ള പ്രകടനം തെളിയിക്കുന്നു. സീസണില്‍ സ്ഥിരത നിലനിര്‍ത്തുന്നതില്‍ ദയനീമായി പരാജയപ്പെട്ട ടീം രാജസ്ഥാനാണ്. ആറു മല്‍സരങ്ങളില്‍ ഇതുവരെ കളിച്ച അവര്‍ക്ക് മൂന്നെണ്ണത്തിലാണ് ജയിക്കാനായത്.
മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്റെ ഹീറോയായത്. മൂന്നാം നമ്പറില്‍ ബാറ്റിങിനിറങ്ങിയ സഞ്ജു ചില തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ ഇതിനകം കളിച്ചുകഴിഞ്ഞു. എന്നാല്‍ ഈ സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് തികഞ്ഞ പരാജയമായതാണ് രാജസ്ഥാന്റെ പ്രതീക്ഷകള്‍ തകിടം മറിച്ചത്.
ഈ സീസണില്‍ അരങ്ങേറിയ വിന്‍ഡീസ് പേസ് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചര്‍ കന്നി മല്‍സരത്തില്‍ തന്നെ ഫോമിലേക്കുയര്‍ന്നത് വരാനിരിക്കുന്ന മല്‍സരങ്ങളില്‍ രാജസ്ഥാന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (4.5/10)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (4.5/10)

പതിവുപോലെ വന്‍ താരനിരയുമായെത്തിയ റോയല്‍ ചാലഞ്ചേഴ്‌സ് ഈ സീസണിലും ആരാധകരെ നിരാശപ്പെടുത്തുകയാണ്. വെറും മൂന്നു താരങ്ങളെ മാത്രം ആശ്രയിച്ചാണ് ആര്‍സിബിയുടെ ഇതുവരെയുള്ള മുന്നേറ്റം. ക്യാപ്റ്റന്‍ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ ബാറ്റിങിലും ഉ,മേഷ് യാദവ് ബൗളിങിലും ബാംഗ്ലൂരിനെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ടീമിലെ മറ്റു താരങ്ങളില്‍ നിന്നും ഇനിയുള്ള മല്‍സരങ്ങളില്‍ സംഭാവന ലഭിച്ചെങ്കില്‍ മാത്രമേ കന്നിക്കിരീടമെന്ന ആര്‍സിബിയുടെ സ്വപ്‌നം ഇത്തവണയെങ്കിലും പൂവണിയുകയുള്ളൂ.
ദുര്‍ബലമായ ബൗളിങാണ് ആര്‍സിബിയുടെ ഏറ്റവും വലിയ പോരായ്മ. സീസണിലെ ആറു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തിലും ആര്‍സിബി 200ലേറെ റണ്‍സ് വഴങ്ങിയിരുന്നു. മികച്ച വിക്കറ്റ് കീപ്പര്‍ ഇല്ലെന്നതും ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ബൗളര്‍ ഇല്ലെന്നതും ബാംഗ്ലൂരിന്റെ വീക്‌നെസാണ്.

മുംബൈ ഇന്ത്യന്‍സ് (4/10)

മുംബൈ ഇന്ത്യന്‍സ് (4/10)

നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന് ഈ സീസണില്‍ ആറു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ജയിച്ചിട്ടുള്ളൂ. പക്ഷെ പോയിന്റ് പട്ടിക മാത്രം നോക്കി മുംബൈയുടെ പ്രകടനം അത്രയും ദയനീയമായിരുന്നുവെന്ന് വിലയിരുത്താന്‍ കഴിയില്ല. ഒന്നിലേറെ മല്‍സരങ്ങളില്‍ ജയതത്ിന് തൊട്ടരികിലാണ് മുംബൈക്കു കാലിടറി വീണത്.
ഓപ്പണിങില്‍ എവിന്‍ ലൂയിസ് റണ്‍സ് നേടാനാവാതെ പതറുകയാണ്. മധ്യനിരയില്‍ കിരോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെയും സ്ഥിതി വ്യത്യസ്തമല്ല. ബാറ്റിങിങില്‍ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനുമാണ് മുംബൈക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നത്.
യുവ സ്പിന്നര്‍ മയാങ്ക് മര്‍ക്കാന്‍ഡെയാണ് സീസണില്‍ മുംബൈുടെ ഏറ്റവും വലിയ കണ്ടുപിടുത്തം. പ്ലേഓഫിലേക്കു യോഗ്യത നേടണമെങ്കില്‍ സീസണില്‍ശേഷിക്കുന്ന എട്ടു മല്‍സരങ്ങളില്‍ ഏഴിലും മുംബൈക്ക് ജയിക്കേണ്ടിവരും.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (3/10)

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (3/10)

ടീമിനെ അടിമുടി ഉടച്ചുവാര്‍ത്തിട്ടും ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ നിര്‍ഭാഗ്യം വിടാതെ പിന്തുടരുകയാണ്. ആറു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ച ഡല്‍ഹി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഗൗതം ഗംഭീര്‍ നായകസ്ഥാനം രാജിവച്ചു കഴിഞ്ഞു.
പവര്‍പ്ലേയിലെ ദയനീയ ബാറ്റിങാണ് ഡല്‍ഹിയുടെ തകര്‍ച്ചയ്ക്കു മുഖ്യകാരണം. ഗംഭീറുള്‍പ്പെടെ ടീമിന്റെ ഒരു ഓപ്പണര്‍മാര്‍ക്കും സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവയ്ക്കാനായിട്ടില്ല. വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലും വന്‍ ഫ്‌ളോപ്പാണ്.
ബൗളിങിലും ഡല്‍ഹിയുടെ നില പരുങ്ങളിലാണ്. ഒട്ടേറെ റണ്‍സാണ് ഡല്‍ഹി ബൗളര്‍മാര്‍ വിട്ടുകൊടുക്കുന്നത്. ബാറ്റിങും ബൗളിങും ഒരുപോലെ മെച്ചുപ്പെടുത്തിയാല്‍ മാത്രമേ ഡല്‍ഹിക്ക് ഈ സീസണില്‍ നേരിയ പ്രതീക്ഷ നിലനില്‍ക്കുന്നുള്ളൂ.

ഐപിഎല്‍: വഴിമാറാന്‍ സമയമായി? നിരാശപ്പെടുത്തിയ വെറ്ററന്‍മാര്‍... ഇത് അവസാന സീസണ്‍?ഐപിഎല്‍: വഴിമാറാന്‍ സമയമായി? നിരാശപ്പെടുത്തിയ വെറ്ററന്‍മാര്‍... ഇത് അവസാന സീസണ്‍?

Story first published: Friday, April 27, 2018, 16:20 [IST]
Other articles published on Apr 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X