വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2013ലെ ഐപിഎല്ലിലെ കോലി- ഗംഭീര്‍ ഏറ്റുമുട്ടല്‍, അന്ന് സംഭവിച്ചതെന്ത്? ഭാട്ടിയ പറയുന്നു

കളിയില്‍ ആര്‍സിബി ജയിച്ചിരുന്നു

മുംബൈ: 2013ലെ ഐപിഎല്ലിനിടെ കളിക്കളത്തില്‍ വച്ച് വിരാട് കോലിയും ഗൗതം ഗംഭീറുമായുള്ള വാക്‌പോര് അന്ന് വലിയ വിവാദമായിരുന്നു. ഏറ്റുമുട്ടലിന്റെ വക്കില്‍ വരെയെത്തിയ ഇരുവരെയും സഹതാരങ്ങള്‍ ഇടപെട്ട് പിടിച്ചു മാറ്റുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു ഗൗതം ഗംഭീറെങ്കില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനായിരുന്നുന്നു കോലി. അന്നത്തെ സംഭവത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കു വയ്ക്കുകയാണ് കെകെആര്‍ ടീമിലെ താരമായിരുന്ന ഓള്‍റൗണ്ടര്‍ രജത് ഭാട്ടിയ.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു മല്‍സരം നടന്നത്. കോലിയെ കെകെആര്‍ പേസര്‍ ലക്ഷ്മതി ബാലാജി പുറത്താക്കിയ ശേഷമായിരുന്നു ഗംഭീര്‍ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്ന് ഇരുവരും കൊമ്പുകോര്‍ക്കുകയായിരുന്നു. മല്‍സരത്തില്‍ ആര്‍സിബി ജയിച്ചെങ്കിലും ഇരുക്യാപ്റ്റന്‍മാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ചായിരുന്നു അന്നു ചര്‍ച്ച ചെയ്യപ്പെട്ടത്.

1

കളിയുടെ അപ്പോഴത്തെ നിമിഷത്തിലെ ചൂട് കൊണ്ടാണ് അഗ്രസീവായിട്ടുള്ള രണ്ടു ക്യാപ്റ്റന്മാര്‍ തമ്മില്‍ വാക്‌പോരുണ്ടായത്. അത് കളിയുടെ ഭാഗമാണെന്നും ഭാട്ടിയ പറയുന്നു. അന്നത്തെ സംഭവം മാറ്റിനിര്‍ത്തിയാല്‍ ഐപിഎല്ലില്‍ പിന്നീടൊരിക്കലും കോലിയും ഗംഭീറും തമ്മില്‍ അതുപോലെ ഏറ്റുമുട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരേ ശൈലിയുള്ള രണ്ടു ക്യാപ്റ്റന്‍മാര്‍ മുഖാമുഖം വരുമ്പോള്‍ ഇതുപോലെയുള്ള ചില ഉരസലുകള്‍ സ്വാഭാവികമാണ്. കഴിവിന്റെ പരമാധി നല്‍കി ടീമിനെ ജയിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് കോലിയും ഗംഭീറും. മല്‍സരത്തിനിടെ ഇരുവരും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെങ്കില്‍ അതു കളിയുടെ ഭാഗമായി മാത്രം കണ്ടാല്‍ മതി. വ്യക്തിപരമായ ഒരു ഏറ്റുമുട്ടലെന്ന് ഇതിനെ വ്യാഖ്യനിക്കരുതെന്നും ഭാട്ടിയ പറഞ്ഞു.

കോലിക്ക് രണ്ട് അവസരം കൂടി നല്‍കാം, രണ്ടിലും കിരീടമില്ലെങ്കില്‍ രോഹിത് ഇന്ത്യയെ നയിക്കട്ടെ!- ചോപ്രകോലിക്ക് രണ്ട് അവസരം കൂടി നല്‍കാം, രണ്ടിലും കിരീടമില്ലെങ്കില്‍ രോഹിത് ഇന്ത്യയെ നയിക്കട്ടെ!- ചോപ്ര

ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങള്‍ ആര്? സാധ്യതാലിസ്റ്റ് പുറത്തുവിട്ട് ചോപ്ര, ഇന്ത്യയുടെ 3 പേര്‍ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങള്‍ ആര്? സാധ്യതാലിസ്റ്റ് പുറത്തുവിട്ട് ചോപ്ര, ഇന്ത്യയുടെ 3 പേര്‍

ഐപിഎല്ലില്‍ പിന്നീട് പല തവണ കോലിയുടെ ടീമും ഗംഭീറിന്റെ ടീമും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. പക്ഷെ 2013ലേതു പോലെയൊരു സംഭവം പിന്നീടുണ്ടായിട്ടില്ല. കളിയുടെ ഒരു പ്രത്യേക സാഹചര്യത്തില്‍ സംഭവിച്ചു പോവുന്നതാണ് ഈ തരത്തിലുള്ള ഏറ്റുമുട്ടലുകള്‍. ചില സന്ദര്‍ഭങ്ങളില്‍ ഇത് വളരെ മോശം സംഭവങ്ങളിലേക്കു നീങ്ങാറുണ്ട്. എന്നാല്‍ അന്ന് അങ്ങനെയൊന്നും സംഭവിച്ചില്ലെന്നു ഭാട്ടിയ കൂട്ടിട്ടേര്‍ത്തു.

2

അന്നത്തെ മല്‍സരത്തില്‍ ആര്‍സിബിക്കെതിരേ ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ നിശ്ചിത ഓവറില്‍ 154 റണ്‍സാണ് നേടിയത്. 46 പന്തില്‍ 59 റണ്‍സെടുത്ത ഗംഭീറാണ് ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. മറുപടിയില്‍ ക്രിസ് ഗെയ്‌ലിന്റെ (50 പന്തില്‍ 85) തകര്‍പ്പന്‍ ഇന്നിങ്‌സ് ആര്‍സിബിയുടെ ജയം എളുപ്പമാക്കുകയായിരുന്നു. കോലി 35 റണ്‍സ് നേടി. 15 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആര്‍സിബി ലക്ഷ്യത്തിലെത്തുകയായിരുന്നു.

Story first published: Tuesday, June 30, 2020, 18:03 [IST]
Other articles published on Jun 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X