വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജെയ്പൂരില്‍ കണക്കു തീര്‍ക്കാന്‍ രാജസ്ഥാന്‍; ഹാട്രിക്ക് വിജയം തേടി ഹൈദരാബാദ്

ജെയ്പൂര്‍: ഹൈദരബാദിലേറ്റ തോല്‍വിക്ക് സ്വന്തം തട്ടകത്തില്‍ കണക്കുതീര്‍ക്കാന്‍ രാജസ്ഥാന്‍ റോയല്‍സും ഹാട്രിക്ക് വിജയം തേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്നിറങ്ങും. വൈകീട്ട് നാലിന് ജെയ്പൂരിലാണ് ഐപിഎല്‍ സീസണിലെ 28ാം പോരാട്ടം അരങ്ങേറുന്നത്. ടൂര്‍ണമെന്റില്‍ ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് രാജസ്ഥാനും ഹൈദരാബാദും നേര്‍ക്കുനേര്‍ വരുന്നത്. നേരത്തെ ഹൈദരാബാദില്‍ നടന്ന പോരില്‍ രാജസ്ഥാനെ ഒമ്പത് വിക്കറ്റിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തകര്‍ത്തുവിട്ടിരുന്നു. ഓള്‍റൗണ്ട് പ്രകടനമാണ് രാജസ്ഥാനെതിരേ ഹൈദരാബാദിന് അനായാസ വിജയം നേടിക്കൊടുത്തത്. എവേ ഗ്രൗണ്ടിലേറ്റ തോല്‍വിക്ക് ഹോംഗ്രൗണ്ടില്‍ കണക്കു ചോദിക്കാനുള്ള സുവര്‍ണാവസരമാണ് രാജസ്ഥാന് ലഭിച്ചിരിക്കുന്നത്. പക്ഷേ, ടൂര്‍ണമെന്റില്‍ മികച്ച ബൗളിങ് കരുത്തുമായി മുന്നേറുന്ന ഹൈദരാബാദിനെ പിടിച്ചുകെട്ടാന്‍ രാജസ്ഥാന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് രാജസ്ഥാന്റെ ലക്ഷ്യം. രാജസ്ഥാനെ തോല്‍പ്പിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്താനും ഹൈദരാബാദിന് കഴിയും. നിലവില്‍ ഏഴ് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ജയവും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഹൈദരാബാദ്. ഒരു മല്‍സരം കുറച്ചു കളിച്ച രാജസ്ഥാന്‍ മൂന്ന് വീതം ജയവും തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

rajasthan


ബൗളിങ് കരുത്തുമായി ഹൈദരാബാദ്

sun

ടൂര്‍ണമെന്റിലെ ഏറ്റവും വലിയ ബൗളിങ് കരുത്താണ് ഹൈദരാബാദിനുള്ളത്. കുട്ടിക്രിക്കറ്റില്‍ പൊതുവെ ബാറ്റ്‌സ്മാന്‍മാരാണ് മല്‍സരഫലം നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കാറ്. എന്നാല്‍, ഹൈദരാബാദില്‍ കാര്യങ്ങള്‍ മറിച്ചാണ്. ടീമിന്റെ മികച്ച ബൗളിങ് ലൈനപ്പാണ് സീസണില്‍ ഹൈദരാബാദിനെ വിജയകുതിപ്പുമായി മുന്നോട്ടു നയിക്കുന്നത്. ഇതില്‍ അവസാന രണ്ടു മല്‍സരങ്ങള്‍ എതിരാളികളെ ഞെട്ടിച്ചായിരുന്നു ഹൈദരാബാദിന്റെ പടയോട്ടം. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് 118 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളൂ. വിജയലക്ഷ്യം മുംബൈ അനായാസം മറികടക്കുമെന്ന കരുതിയവര്‍ക്ക് തിരുത്തി പറയേണ്ടിവന്നു ഹൈദരാബാദിന്റെ ബൗളിങ് കരുത്തിനു മുന്നില്‍. കേവലം 87 റണ്‍സില്‍ കരുത്തുറ്റ മുംബൈ ബാറ്റിങ് നിരയെ ഹൈദരാബാദ് ബൗളിങ് നിര പിടിച്ചുകെട്ടുകയായിരുന്നു. ഇതൊരു താല്‍ക്കാലിക പ്രകടനമല്ലായെന്ന് തെളിയിക്കുന്നതായിരുന്നു ടൂര്‍ണമെന്റില്‍ വിജയകുതിപ്പ് തുടരുകയായിരുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയുള്ള ഹൈദരാബാദിന്റെ മറ്റൊരു മാസ്മരിക വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 132 റണ്‍സിലൊതുങ്ങിയപ്പോള്‍ ക്രിസ് ഗെയ്ല്‍, ലോകേഷ് രാഹുല്‍ ഉള്‍പ്പെടുന്ന വെടിക്കെട്ട് ബാറ്റിങ് നിര ഈ വിജയലക്ഷ്യം അനായാസം മറികടക്കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍, ഭേദദപ്പെട്ട തുടക്കം ലഭിച്ചിട്ടു പോലും പഞ്ചാബ് ബാറ്റിങ് നിരയെ 119 റണ്‍സില്‍ എറിഞ്ഞിട്ട് ഹൈദരാബാദ് ബൗളിങ് നിര ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയായിരുന്നു. സ്റ്റാര്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ പുറത്തിരുത്തിയായിരുന്നു ഈ രണ്ടു മല്‍സരങ്ങളിലും ഹൈദരാബാദിന്റെ കുതിപ്പ്. റാഷിദ് ഖാന്‍, സിദ്ദാര്‍ഥ് കൗള്‍, ബേസില്‍ തമ്പി, ശാക്വിബുല്‍ ഹസ്സന്‍, സന്ദീപ് ശര്‍മ എന്നിവരാണ് ഹൈദരാബാദ് ബൗളിങ് നിരയെ അപകടകാരികളാക്കുന്നത്. റാഷിദും കൗളും ഒമ്പത് വിക്കറ്റുുകളുമായും എട്ടു വിക്കറ്റുമായി ശാക്വിബും ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടയില്‍ മുന്‍നിരയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ചെറിയ ടോട്ടലിലും ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ വിജയം കണ്ട ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനും ഹൈദരാബാദ് കുതിപ്പിലെ പ്രധാന ഘടകമാണ്. ബാറ്റിങിലും മികച്ച ഫോമാണ് വില്ല്യംസന്‍ കാഴ്ചവയ്ക്കുന്നത്. വില്ല്യംസനെ കൂടാതെ ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, യൂസുഫ് പഠാന്‍, ശാക്വിബ് എന്നിവരെയാണ് പ്രധാനമായും ബാറ്റിങില്‍ ഹൈദരാബാദ് ആശ്രയിക്കുന്നത്.

റോയലാവാന്‍ രാജസ്ഥാന്‍

raja

അവസാന മൂന്നു മല്‍സരങ്ങളില്‍ ആദ്യ രണ്ട് കളിയിലും തുടര്‍ തോല്‍വിയേറ്റുവാങ്ങിയതിനു ശേഷം ശക്തരായ മുംബൈക്കെതിരേ വിജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍. ഹാട്രിക്ക് തോല്‍വി മുന്നില്‍ കണ്ട രാജസ്ഥാന് വാലറ്റക്കാരന്‍ കെ ഗൗതം അപ്രതീക്ഷിത വെടിക്കെട്ട് ഇന്നിങ്‌സിലൂടെ മുംബൈക്കെതിരേ രാജസ്ഥാന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു. മലയാളി താരം സഞ്ജു വി സാംസണ്‍ മാത്രമാണ് രാജസ്ഥാന്‍ ബൗറ്റിങ് നിരയില്‍ ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തിയിട്ടുള്ളത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, രാഹുല്‍ ത്രിപാതി, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍ എന്നിവര്‍ക്കൊന്നും സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തത് രാജസ്ഥാന് തലവേദനയാണ്. ഹൈദരാബാദിന്റെ കരുത്തുറ്റ ബൗളിങ് നിരയെ രാജസ്ഥാന്‍ എങ്ങനെ പ്രതിരോധിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും മല്‍സരഫലം. ധവാല്‍ കുല്‍ക്കര്‍ണി, കെ ഗൗതം, ജയ്‌ദേവ് ഉനാട്കട്ട്, ജൊഫ്ര ആര്‍ചര്‍, ബെന്‍ സ്റ്റോക്‌സ്, ശ്രെയാഷ് ഗോപാല്‍ എന്നിവരുള്‍പ്പെടുന്നതാണ് രാജസ്ഥാന്റെ ബൗളിങ് നിര.

ടീം


രാജസ്ഥാന്‍ റോയല്‍സ്: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാതി, സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍, ഹെയ്ന്റിക് ക്ലാസെന്‍, ധവാല്‍ കുല്‍ക്കര്‍ണി, കെ ഗൗതം, ശ്രെയാഷ് ഗോപാല്‍, ജയ്‌ദേവ് ഉനാട്കട്ട്, ജൊഫ്ര ആര്‍ചര്‍.


സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ശിഖര്‍ ധവാന്‍, കെയ്ന്‍ വില്ല്യംസന്‍ (ക്യാപ്റ്റന്‍), വൃഥിമാന്‍ സാഹ, മനീഷ് പാണ്ഡെ, യൂസുഫ് പഠാന്‍, ശാക്വിബുല്‍ ഹസ്സന്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍/സന്ദീപ് ശര്‍മ, സിദ്ദാര്‍ കൗള്‍, ബേസില്‍ തമ്പി.

Story first published: Sunday, April 29, 2018, 10:45 [IST]
Other articles published on Apr 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X