സ്മിത്തിന്റെ പുറത്താകല്‍; രാജസ്ഥാന്റെ തിരിച്ചുവരവ് അവതാളത്തില്‍; സാധ്യത ഇങ്ങനെ

Posted By: rajesh mc

ജയ്പൂര്‍: രണ്ടുവര്‍ഷത്തെ വിലക്കിനുശേഷം ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയ രാജസ്ഥാന്‍ റോയല്‍സ് കിരീടം തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പോടെയാണ് ലേലത്തില്‍ താരങ്ങളെ സ്വന്തമാക്കിയത്. എന്നാല്‍, അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ നഷ്ടപ്പെട്ടതോടെ ടീമിന്റെ പദ്ധതികളെല്ലാം താളംതെറ്റിയതായാണ് റിപ്പോര്‍ട്ട്.

ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള കളിക്കാരനാണ് ഓസീസ്താരം സ്റ്റീവ് സ്മിത്ത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് സ്മിത്ത് പുറത്തായതോടെ രാജസ്ഥാന്‍ ഏതുതരത്തിലാണ് ഇത് മറികടക്കുകയെന്നത് കണ്ടറിയണം. സ്മിത്തിന്റെ അഭാവം ബാറ്റിങ്ങിലാണ് കാര്യമായി ടീമിനെ ബാധിക്കുകയെന്നുറപ്പാണ്.

stevesmith

സ്മിത്തിന് പകരം ക്യാപ്റ്റന്റെ ചുമതല ഏറ്റെടുത്ത രഹാനെ ടീമിനെ നയിക്കുന്നത് എപ്രകാരമാണെന്നതും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ബെന്‍ സ്റ്റോക്ക്, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ക്ക് ബാറ്റിങ്ങില്‍ കൂടുതല്‍ ചുമതലകള്‍ വന്നുചേരും.

ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള ബൗളര്‍മാരായി ബെന്‍ സ്റ്റോക്കും, ഉനദ്കട്ടും ടീമിലുണ്ട്. ശേഷിക്കുന്നവരില്‍ ഭൂരിഭാഗവും ആഭ്യന്തര ക്രിക്കറ്റില്‍ കഴിവു തെളിയിച്ചവരാണ്. പരിചയ സമ്പന്നനായ സ്റ്റിയുവര്‍ട്ട് ബിന്നി ടീമിലുണ്ടെങ്കിലും ഫോമിലല്ലാത്ത താരത്തിന് കൂടുതല്‍ അവസരം ലഭിക്കാന്‍ ഇടയില്ല. 2008ല്‍ ആദ്യ ഐപിഎല്ലില്‍ കിരീടം നേടിയ ടീമാണ് രാജസ്ഥാന്‍. ആദ്യ ക്യാപ്റ്റന്‍ ഷെയിന്‍ വോണ്‍ ഇത്തവണ ടീമിന് വഴികാട്ടിയാകാന്‍ എത്തുന്നുണ്ട് എന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, March 31, 2018, 9:24 [IST]
Other articles published on Mar 31, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍