വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി-20 ലോകകപ്പ് കളിക്കരുത്, അന്ന് സച്ചിനെയും ഗാംഗുലിയെയും വിലക്കിയത് ദ്രാവിഡ്

2007 -ലെ ലോകകപ്പ് ദുരന്തം ഇന്ത്യന്‍ ആരാധകര്‍ മറന്നുകാണില്ല. അന്നത്തെ ഏകദിന ലോകകപ്പില്‍ ഏറ്റവുമധികം കിരീട സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ടീം ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്താവുകയായിരുന്നു. ശ്രീലങ്ക, ബംഗ്ലാദേശ്, ബര്‍മുഡ ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ കളിച്ചത്. ബംഗ്ലാദേശിനോടേറ്റ തോല്‍വി ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ സംഘത്തിന്റെ വിധിയെഴുതി.

ലോകകപ്പ് തോൽവി

ആദ്യ മത്സരത്തില്‍ ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ബംഗ്ലാദേശിന് എതിരെ 191 റണ്‍സ് കുറിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. 129 പന്തില്‍ 66 റണ്‍സെടുത്ത സൗരവ് ഗാംഗുലിയാണ് ടീമിന്റെ മുഖം അല്‍പ്പമെങ്കിലും രക്ഷിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹിം, തമീം ഇഖ്ബാല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ജയം പിടിച്ചെടുത്തു.

നാണക്കേട്

എന്തായാലും രണ്ടാം മത്സരത്തില്‍ ദുര്‍ബലരായ ബര്‍മുഡയെ ഇന്ത്യ തകര്‍ത്തെറിഞ്ഞു. 257 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ കയ്യടക്കിയത്. പക്ഷെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയോട് നീലപ്പട തോറ്റു. ഇതോടെ ലോകകപ്പ് മോഹങ്ങളും പൊലിഞ്ഞു. ലോകകപ്പ് തോല്‍വിയുടെ നാണക്കേട് തളംകെട്ടി നില്‍ക്കവെയാണ് പ്രഥമ ട്വന്റി-20 ലോകകപ്പിന് ഇതേവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ അരങ്ങുണരുന്നത്.

യുവനിര

ട്വന്റി-20 ലോകകപ്പിന് യുവനിരയെ ഇന്ത്യ പറഞ്ഞയച്ചു. മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ കുട്ടിക്രിക്കറ്റിലെ കന്നിക്കിരീടവും ചൂടി. സച്ചിനും ഗാംഗുലിയും അടങ്ങുന്ന ടീമിലെ സീനിയര്‍ താരങ്ങളെ ട്വന്റി-20 ലോകകപ്പിന് എന്തേ പറഞ്ഞയച്ചില്ല? ഈ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ലാല്‍ചന്ദ് രജ്പൂത്.

ദ്രാവിഡ് വിലക്കി

അന്നത്തെ ഇന്ത്യന്‍ ടീം നായകന്‍ രാഹുല്‍ ദ്രാവിഡാണ് സീനിയര്‍ താരങ്ങള്‍ ട്വന്റി-20 ലോകകപ്പിന് പോകേണ്ടെന്ന് തീരുമാനിച്ചത്. ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതില്‍ നിന്നും സച്ചിന്‍, ഗാംഗുലി ഉള്‍പ്പെടുന്ന മുതിര്‍ന്ന താരങ്ങളെ ദ്രാവിഡ് വിലക്കി, ലാല്‍ചന്ദ് രജ്പൂത് അറിയിച്ചു.

Most Read: കോലിയും ധോണിയും- ഇരുവരെയും എങ്ങനെ വിശേഷിപ്പിക്കാം? കുല്‍ദീപ് യാദവ് പറയുന്നു

വിലക്ക്

'അതെ ഇക്കാര്യം ശരിയാണ്. 2007 -ലെ ട്വന്റി-20 ലോകകപ്പ് കളിക്കുന്നതില്‍ നിന്നും സച്ചിനെയും ഗാംഗുലിയെയും വിലക്കിയത് ദ്രാവിഡാണ്. ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍. അന്ന് സ്‌ക്വാഡിലുണ്ടായിരുന്ന യുവതാരങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നും നേരെ ജൊഹന്നാസ്ബര്‍ഗിലേക്ക് പറന്നു. യുവനിരയ്ക്ക് വേണ്ടി സീനിയര്‍ താരങ്ങള്‍ മാറിനില്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചത് ദ്രാവിഡാണ്. സച്ചിനും ഗാംഗുലിയും ഉള്‍പ്പെടെയുള്ളവര്‍ ഈ തീരുമാനം മാനിച്ചു', മുന്‍ പരിശീലകന്‍ വെളിപ്പെടുത്തി.

ധോണിയെക്കുറിച്ച്

എന്തായാലും യുവനിരയുമായി ട്വന്റി-20 ലോകകപ്പ് കളിക്കാന്‍ ചെന്ന ഇന്ത്യ കിരീടവുമായാണ് തിരികെയെത്തിയത്. അന്ന് ട്വന്റി-20 ലോകകപ്പ് ഇന്ത്യ നേടിയതില്‍ ഏറ്റവുമധികം സന്തോഷിച്ചത് സച്ചിനാണെന്നും രജ്പൂത് സൂചിപ്പിച്ചു. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെക്കുറിച്ചും ലാല്‍ചന്ദ് രജ്പൂത് മനസു തുറക്കുന്നുണ്ട്. സൗരവ് ഗാംഗുലിയുടെയും രാഹുല്‍ ദ്രാവിഡിന്റെയും ഗുണങ്ങള്‍ ഒരുപോലെ ധോണിയില്‍ കാണാമെന്ന് ഇദ്ദേഹം പറയുന്നു.

ഗുണങ്ങൾ

'കളത്തില്‍ ശാന്തനാണ് ധോണി. എതിരാളികളെക്കാള്‍ രണ്ടു ചുവടു മുന്‍പ് അദ്ദേഹം കണക്കുകൂട്ടലുകള്‍ നടത്തും. ഗാംഗുലിയുടെയും ദ്രാവിഡിന്റെയും ഗുണങ്ങള്‍ ധോണിയില്‍ കാണാം. ഗാംഗുലിയാണ് ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം നേടിക്കൊടുത്തത്. ഇതേ സ്വഭാവവിശേഷം ധോണിയും പിന്തുടരുന്നു. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനും ധോണി മടിച്ചിട്ടില്ല. പ്രതിഭയുണ്ടെന്ന് കണ്ടാല്‍ താരങ്ങള്‍ക്ക് ഒന്നിലേറെ അവസരങ്ങള്‍ നല്‍കാന്‍ എംഎസ് ധോണി തയ്യാറായിരുന്നു', ലാല്‍ചന്ദ് രജ്പൂത് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 29, 2020, 18:11 [IST]
Other articles published on Jun 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X