കോലിയും ധോണിയും- ഇരുവരെയും എങ്ങനെ വിശേഷിപ്പിക്കാം? കുല്‍ദീപ് യാദവ് പറയുന്നു
നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും മുന്‍ നായകന്‍ എംഎസ് ധോണിയെയും വാനോളം പുകഴ്ത്തിയിരിക്കുകയാണ് യുവ സ്പിന്നര്‍ കുല്‍ദീപ് യാദവ്. രണ്ടു പേരുടെയും മികവിനെക്കുറിച്ച് അദ്ദേഹം തുറന്നു പറയുകയും ചെയ്തിരിക്കുന്നു. യുവതാരങ്ങള്‍ക്കു പ്രചോദനമേകുന്ന മികച്ച ക്യാപ്റ്റനെന്നാണ് കോലിയെ കുല്‍ദീപ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ വളലെ പെട്ടെന്ന് ഉപദേശം നല്‍കാന്‍ ശേഷിയുള്ള താരമാണ് ധോണിയെന്ന് കുല്‍ദീപ് ചൂണ്ടിക്കാട്ടുന്നു.
ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കോലി, ധോണി എന്നിവരെ കുല്‍ദീപ് പ്രശംസിച്ചത്. നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ ഭാഗമാണ് ചൈനാമാന്‍ ബൗളറായ കുല്‍ദീപ്.

താനുള്‍പ്പെടെ ടീമിലെ യുവതാരങ്ങളെ പ്രചോദിപ്പിക്കുകയും കളിക്കളത്തിന് അകത്തും പുറത്തും എല്ലായ്‌പ്പോഴും പിന്തുണയ്ക്കുകയും ചെയ്യുന്ന ക്യാപ്റ്റനാണ് കോലിയെന്നു കുല്‍ദീപ് അഭിപ്രായപ്പെട്ടു. കോലിയെപ്പോലൊരു ക്യാപ്റ്റന്റെ പിന്തുണ നിങ്ങളെ എല്ലായ്‌പ്പോഴും പെര്‍ഫോം ചെയ്യാന്‍ പ്രചോദിപ്പിക്കും. ഒരു ബൗളറുടെ വികാരം നന്നായി മനസ്സിലാവുന്നയാളാണ് വിരാട് ഭായ്. എങ്ങനെ ബൗള്‍ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിക്കൊണ്ടിരിക്കും. ബൗളര്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോള്‍ അരികിലേക്കു വന്ന് കോലി പുറത്ത് തട്ടി പ്രചോദിപ്പിക്കുകയും പോംവഴി നിര്‍ദേശിക്കുകയും ചെയ്യും. ഇത് വിക്കറ്റ് നേടാന്‍ സഹായിക്കാറുണ്ടെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.

വിരാട് ലോകോത്ത താരമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ബാറ്റിങ്, ഫീല്‍ഡിങ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് ഏതുമാവട്ടെ കോലി മിടുക്കനാണ്. വിരാട് ഭായിയുമായി താരതമ്യം ചെയ്യാവുന്ന മറ്റു താരങ്ങള്‍ ഇല്ലെന്നും കുല്‍ദീപ് പറയുന്നു.
അതേസമയം, വിക്കറ്റ് കീപ്പര്‍ സ്ഥാനത്തു ധോണിയെ തീര്‍ച്ചയായും ഇന്ത്യ മിസ്സ് ചെയ്യുന്നുണ്ടെന്നു കുല്‍ദീപ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ധോണി ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അദ്ദേഹത്തെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ലോകകപ്പിന്റെ സെമി ഫൈനലിലായിരുന്നു ഇത്.

ഞങ്ങളെല്ലാം മഹി ഭായിയെ മിസ്സ് ചെയ്യുന്നുണ്ട്. മഹി ഭായിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് താന്‍. എത്രയും വേഗത്തില്‍ ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തണമെന്നും ഇനിയും കളിക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും 25കാരനായ കുല്‍ദീപ് വ്യക്തമാക്കി.
ഞങ്ങള്‍ മല്‍സരത്തിനായി ഗ്രൗണ്ടിലെത്തിയാല്‍ മഹി ഭായ് എല്ലായ്‌പ്പോഴും അടുത്തേക്ക് വരികയും ഉപദേശം നല്‍കുകയും ചെയ്യാറുണ്ട്. കരിയറില്‍ തന്നെ വളരെധികം സഹായിച്ചിട്ടുള്ളതാണ് ഈ ഉപദേശങ്ങള്‍. മല്‍സരത്തിനു മുമ്പോ, ശേഷമോ ഉപദേശം നല്‍കുന്നതല്ല ധോണിയുടെ ശൈലി. മറിച്ച് കളിക്കളത്തില്‍ ആ നിമിഷത്തില്‍ ഉപദേശം നല്‍കുന്നതാണ് അദ്ദേഹത്തിന്റെ മിടുക്ക്.
കോലി, ധോണി എന്നിവരെക്കൂടാതെ രോഹിത് ഭായിയും ഒരുപാട് സന്ദര്‍ഭങ്ങളില്‍ തനിക്കു ഉപദേശം നല്‍കിയിട്ടുണ്ട്. വിരാട്, ധോണി, കോലി തുടങ്ങിയ സീനിയര്‍ താരങ്ങളുടെ കീഴില്‍ കളിക്കാനായത് ഭാഗ്യമായാണ് കാണുന്നതെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications