വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡ് ഞങ്ങളുടെ തലച്ചോറെടുത്തു!, ഇന്ത്യയില്‍ അത് ആവര്‍ത്തിച്ചു- ചാപ്പലിന് ചിലത് പറയാനുണ്ട്

യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരുന്നതിനെ പ്രശംസിച്ചു

ക്രിക്കറ്റിലെ യുവ തലമുറയെ കണ്ടെത്തുന്നതിലും വാര്‍ത്തെടുക്കുന്നതിലും ഒരുകാലത്ത് ഒന്നാമതായിരുന്ന ഓസ്‌ട്രേലിയ ഇപ്പോള്‍ ഇന്ത്യ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടെ കുതിപ്പില്‍ പിന്തള്ളപ്പെട്ടതായി മുന്‍ നായകന്‍ ഗ്രെഗ് ചാപ്പല്‍. നേരത്തേ ഓസീസിനായിരുന്നു യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വരുന്നതിന്റെ കുത്തക, എന്നാല്‍ ഇപ്പോള്‍ ഈ റോള്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റെടുത്തിരിക്കുകയാണെന്നു ഇന്ത്യയുടെ മുന്‍ കോച്ച് കൂടിയായിരുന്ന അദ്ദേഹം ചൂണ്ടിക്കാട്ടി.

1

ചരിത്രപരമായി യുവ താരങ്ങളെ കണ്ടെത്താനും വളര്‍ത്തിക്കൊണ്ടു വരാനും ഞങ്ങള്‍ക്കു അസാധാരണ മിടുക്കുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ഇക്കാര്യത്തില്‍ മാറ്റം സംഭവിച്ചിരിക്കുകയാണ്. ഇതു അംഗീകരിക്കാന്‍ കഴിയില്ല. ഒരു താരത്തെയു നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ക്കു കഴിയില്ല. ഇന്ത്യയുടെ ഈ വളര്‍ച്ചയ്ക്കു പിന്നില്‍ രാഹുല്‍ ദ്രാവിഡാണ്. ഞങ്ങളുടെ തലച്ചോറെടുത്ത അദ്ദേഹം കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യയില്‍ അതു ആവര്‍ത്തിക്കുകയായിരുന്നു. യുവതാരങ്ങളെ കൊണ്ടുവരുന്നതില്‍ നേരത്തേ നമുക്കുണ്ടായിരുന്ന ഒന്നാംസ്ഥാനം നഷ്ടമായിരിക്കുകയാണ്. ഇപ്പോള്‍ ഇംഗ്ലണ്ട് നമ്മളേക്കാള്‍ നന്നായി ഇക്കാര്യം ചെയ്യുന്നുണ്ട്, ഇന്ത്യയും നമ്മളേക്കാള്‍ മുന്നിലാണെന്നും ചാപ്പല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഇന്ത്യയുടെ മുന്‍ ജൂനിയര്‍ ടീം കോച്ചായ ദ്രാവിഡ് യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. 2018ല്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ പൃഥ്വി ഷാ നയിച്ച ഇന്ത്യന്‍ ടീം അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരാവുകയും ചെയ്തിരുന്നു.

IPL: അപമാനിക്കപ്പെട്ട ഇതിഹാസങ്ങള്‍- ധോണിയെയും ദാദയെയും പുറത്താക്കി! ഗെയ്‌ലിനെ കൈവിട്ടുIPL: അപമാനിക്കപ്പെട്ട ഇതിഹാസങ്ങള്‍- ധോണിയെയും ദാദയെയും പുറത്താക്കി! ഗെയ്‌ലിനെ കൈവിട്ടു

ഇഷാന്‍, സൂര്യ ഇവരുടെ അരങ്ങേറ്റം നോക്കൂ, പാകിസ്താന്‍ ഇന്ത്യയെ കണ്ടു പഠിക്കണം- തുറന്നടിച്ച് ആമിര്‍ഇഷാന്‍, സൂര്യ ഇവരുടെ അരങ്ങേറ്റം നോക്കൂ, പാകിസ്താന്‍ ഇന്ത്യയെ കണ്ടു പഠിക്കണം- തുറന്നടിച്ച് ആമിര്‍

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനത്തെ ചാപ്പല്‍ അഭിനന്ദിച്ചു. ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജുള്‍പ്പെടെയുള്ള താരങ്ങള്‍ ഇന്ത്യന്‍ എ ടീമിനൊപ്പം വിദേശത്ത് ഒട്ടേറെ മല്‍സരങ്ങളില്‍ കളിച്ചിരുന്നു. ഈ അനുഭവസമ്പത്ത് ഓസീസിനെതിരേ മികച്ച പ്രകടനം നടത്താന്‍ അവസരെ സഹായിച്ചിട്ടുണ്ട്. ഓസീസ് ടീമിലേക്കു നോക്കിയാല്‍ ഫില്‍ പ്യുകോസ്‌കി, കാമറോണ്‍ ഗ്രീനുള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ത്യന്‍ താരങ്ങളുടേത് പോലെയുള്ള മല്‍സരപരിചയം കുറവായിരുന്നുവെന്നും ചാപ്പല്‍ നിരീക്ഷിച്ചു.

2

ഓസ്‌ട്രേലിയക്കെതിരായ ബ്രിസ്ബണ്‍ ടെസ്റ്റിലെ ഇന്ത്യന്‍ ടീമിനെയെടുത്താല്‍ മൂന്നോ, നാലോ യുവതാരങ്ങളെ ടീമില്‍ കാണാന്‍ കഴിയും. ഇതു ഇന്ത്യയുടെ രണ്ടാംനിര ഇലവനാണെന്നു എല്ലാവരും പറയുകയും ചെയ്തു. ഈ യുവതാരങ്ങളെല്ലാം ഇന്ത്യ എയ്ക്കു വേണ്ടി ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചവരാണ്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്ത് വ്യത്യസ്ത സാഹചരങ്ങൡ കളിച്ച് പരിചയമുള്ള യുവതാരങ്ങളാണ് ഇവര്‍. അതുകൊണ്ടു തന്നെ അവര്‍ ദേശീയ ടീമിലെത്തിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. മികച്ച പ്രകടനം നടത്താന്‍ ഇവര്‍ക്കു സാധിക്കുകയും ചെയ്തു. ഷീല്‍ഡ് ക്രിക്കറ്റില്‍ നിന്നുള്ള പ്രകടനം വിലയിരുത്തിയാണ് വില്‍ പ്യുകോസ്‌കിയെ ഓസീസ് ടീമിലേക്കു വിളിച്ചത്. ഓസ്‌ട്രേലിയക്കു പുറത്ത് ചുരുക്കം മല്‍സരങ്ങള്‍ മാത്രമേ വില്‍ കളിച്ചിട്ടുണ്ടാവൂ. ഇതാണ് ഇന്ത്യയുടെയും ഓസീസിന്റെയും താരങ്ങള്‍ തമ്മിലുള്ള വ്യത്യാസമെന്നും ചാപ്പല്‍ വിശദമാക്കി.

ഓസീസിനെ ഇതില്‍ നിന്നും കരകയറ്റാന്‍ ചില മാര്‍ഗങ്ങളും ചാപ്പല്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ആഭ്യന്തര ഏകദിന ടൂര്‍ണമെന്റ്, ബിഗ് ബാഷ് ലീഗ് എന്നിവയ്ക്കു മുമ്പ് തന്നെ ഷെഫീല്‍ഡ് ഷീല്‍ഡ് സീസണിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കണം. ഷെഫീല്‍ഡ് ഷീല്‍ഡില്‍ അഞ്ച് മല്‍സരങ്ങള്‍ കളിച്ച് തുടര്‍ന്ന് ഏകദിന ടൂര്‍ണമെന്റിലേക്കു മാറുകയും അതിനു ശേഷം ബിബിഎല്ലിലും കളിക്കുകയും ഒടുവില്‍ അവസാനം ഷെഫീല്‍ഡ് ഷീല്‍ഡില്‍ തിരിച്ചെത്തുകയുമാണ് താരങ്ങള്‍ ചെയ്യുന്നത്. ഇതുകൊണ്ടു പ്രയോനമില്ല. ഇതു കളിയിലെ തുടര്‍ച്ച നഷ്ടപ്പെടുത്തും.

3

ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റായ ഷെഫീല്‍ഡില്‍ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചാല്‍ അത് ബാറ്റിങ് മെച്ചപ്പെടുത്താന്‍ കളിക്കാരെ സഹായിക്കും. മറ്റു ഫോര്‍മാറ്റുകള്‍ക്കു മുമ്പ് മികച്ചൊരു അടിത്തറയിടാന്‍ ഇതു താരങ്ങള്‍ക്കു സഹായകമാവുമെന്നും ചാപ്പല്‍ വിലയിരുത്തി. കൂടാതെ ഓസ്‌ട്രേലിയന്‍ എ ടീമിനെയും കൂടുതല്‍ മല്‍സരങ്ങളില്‍ കളിപ്പിക്കണം. നാട്ടിലും വിദേശത്തുമായി ഈ ടീമിന് കളിക്കാന്‍ അവസരമൊരുക്കിയാല്‍ അത് വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ താരങ്ങളെ സഹായിക്കുമെന്നും ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, May 12, 2021, 18:40 [IST]
Other articles published on May 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X