വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പരിശീലകനാകേണ്ടിയിരുന്നത് രാഹുല്‍ ദ്രാവിഡ്; പാരവെച്ചത് രവി ശാസ്ത്രിയോ?; സൂചന നല്‍കി ഗാംഗുലി

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ ദയനീയ പ്രകടനം മുന്‍താരങ്ങളും ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും തമ്മിലുള്ള വാക്‌പോരിലേക്ക് വഴിതെളിക്കുന്നു. നേരത്തെതന്നെ പലയവസരങ്ങളിലും കൊമ്പുകോര്‍ത്ത സൗരവ് ഗാംഗുലിയാണ് അവസരം കിട്ടിയപ്പോള്‍ ശാസ്ത്രിക്കെതിരെ ആഞ്ഞടിക്കുന്നത്. ശാസ്ത്രിയും സഹപരിശീലകരും തോല്‍വിക്ക് ഉത്തരവാദികളാണെന്ന് ഗാംഗുലി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ravishastri

ഇതിന് പിന്നാലെ, ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് പരിശീലകനാകേണ്ടിയിരുന്ന മുന്‍താരം രാഹുല്‍ ദ്രാവിഡിനെ ശാസ്ത്രിയുടെ ഇടപെടലിലൂടെ ഒഴിവാക്കിയെന്ന സൂചനയുമായി ഗാംഗുലി വീണ്ടുമെത്തി. ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകനാകാന്‍ സമ്മതിച്ചതായിരുന്നെന്ന് ഗാംഗുലി പറഞ്ഞു. എന്നാല്‍, ദ്രാവിഡ് ശാസ്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പിന്മാറുകയായിരുന്നു. കൂടിക്കാഴ്ചയില്‍ എന്താണ് നടന്നതെന്ന് വ്യക്തമല്ലെന്നും ഗാംഗുലി വ്യക്തമാക്കി.

നിലവില്‍ സഞ്ജയ് ബാംഗറാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിപരിചയമില്ലാത്ത ബാംഗറുടെ പരിശീലനം ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് പ്രയോജനം ചെയ്തിട്ടില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബിസിസിഐയുടെ ഉപദേശക സമിതി രാഹുല്‍ ദ്രാവിഡിനെ ബാറ്റിങ് പരിശീലകനായും സഹീര്‍ ഖാനെ ബൗളിങ് പരിശീലകനായുമാണ് തെരഞ്ഞെടുത്തത്.

ഇക്കാര്യത്തില്‍ ദ്രാവിഡ് സമ്മതം അറിയിക്കുകയും ചെയ്തതാണ്. എന്നാല്‍, ബാംഗറെ ബാറ്റിങ് പരിശീലകനായും, ഭരത് അരുണിനെ ബൗളിങ് പരിശീലകനായും വേണമെന്ന് രവിശാസ്ത്രി വാശിപിടിച്ചതോടെ താത്കാലിക ഭരണസമിതി അതിന് അംഗീകാരവും നല്‍കി. നേരത്തെ കുംബ്ലെയെ പുറത്താക്കിയതിന് പിന്നിലും രവി ശാസ്ത്രിയാണെന്ന ആരോപണമുണ്ടായിരുന്നു. ഇന്ത്യ ഇംഗ്ലണ്ടില്‍ തുടര്‍തോല്‍വി ഏറ്റുവാങ്ങിയതോടെ പരിശീലകരുടെ സ്ഥാനചലനം ഉണ്ടായേക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍.

കോലിയുടെ കളി കാണാന്‍ പോകുന്നതേയുള്ളൂവെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസതാരംകോലിയുടെ കളി കാണാന്‍ പോകുന്നതേയുള്ളൂവെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം

Story first published: Thursday, September 6, 2018, 15:04 [IST]
Other articles published on Sep 6, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X