വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫോമിലാണെങ്കില്‍ പരിശീലിക്കും, ഇല്ലെങ്കില്‍ കൂട്ടാക്കില്ല! പൃഥ്വിയുമായി ഉടക്കിയെന്നു പോണ്ടിങ്

കഴിഞ്ഞ സീസണില്‍ പൃഥ്വി ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ യുവ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ടീമിന്റെ കോച്ചും ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരവുമായ റിക്കി പോണ്ടിങ്. കഴിഞ്ഞ സീസണില്‍ താന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പള്‍ പൃഥ്വി അതിനു കൂട്ടാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ഓസ്‌ട്രേലിയക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പോണ്ടിങ്.

പൃഥ്വിയെ സംബന്ധിച്ച് ഏറ്റവും മോശം ഐപിഎല്‍ സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ബാറ്റിങില്‍ സ്ഥിരത പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചില മല്‍സരങ്ങളില്‍ താരത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണില്‍ പൃഥ്വിയുടെ സമീപനം തന്നെ അലോസരപ്പെടുത്തിയതായും സ്വന്തം കഴിവ് മനസ്സിവാക്കുന്നതില്‍ നിന്നും ഇത് അവനെ തടസ്സപ്പെടുത്തിയെന്നും പോണ്ടിങ് വ്യക്തമാക്കി.

ബാറ്റിങിന് കൂട്ടാക്കിയില്ല

ബാറ്റിങിന് കൂട്ടാക്കിയില്ല

രണ്ടു വര്‍ഷമായി ഞാന്‍ പൃഥ്വിക്കൊപ്പം പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ സീസണില്‍ അവന്റെ സമീപനം തന്നെ നിരാശനാക്കിയതായി പോണ്ടിങ് വ്യക്തമാക്കി.
മല്‍സരങ്ങളില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച സമയങ്ങളില്‍ നെറ്റ്‌സില്‍ പരിശീലനം നടത്തി പോരായ്മ പരിഹരിക്കാന്‍ അവന്‍ കൂട്ടാക്കിയില്ല. മാത്രമല്ല മികച്ച ഫോമിലുള്ളപ്പോള്‍ നെറ്റ്‌സില്‍ വീണ്ടും വീണ്ടും പരിശീലനം നടത്തിയിരുന്നതായും പോണ്ടിങ് വെളിപ്പെടുത്തി.

 പരിശീലിക്കില്ലെന്നു പറഞ്ഞു

പരിശീലിക്കില്ലെന്നു പറഞ്ഞു

കഴിഞ്ഞ സീസണിലെ നാലോ അഞ്ചോ മല്‍സരങ്ങളില്‍ പൃഥ്വിക്കു 10ല്‍ താഴെ റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. ഇതേ തുടര്‍ന്ന് നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തണമെന്നും എവിടെയാണ് പിഴവെന്നു മനസ്സിലാക്കണമെന്നും ഞാന്‍ അവനോടു ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ ബാറ്റ് ചെയ്യില്ലെന്നു അവന്‍ എന്റെ കണ്ണില്‍ നോക്കി പറഞ്ഞു. ഇത് തന്നെ ശരിക്കും ഞെട്ടിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തതായും പോണ്ടിങ് വ്യക്തമാക്കി.

 പൃഥ്വി മാറിയിട്ടുണ്ടാവാം

പൃഥ്വി മാറിയിട്ടുണ്ടാവാം

പൃഥ്വിയുടെ സമീപനത്തില്‍ ഇപ്പോള്‍ മാറ്റമുണ്ടായിട്ടുണ്ടാവാം. കഴിഞ്ഞ കുറച്ചു മാസങ്ങളായി അവന്‍ ഒരുപാട് കഠിനാധ്വാനം നടത്തിയിട്ടുണ്ടെന്നു എനിക്കറിയാം. ഇത് അവന്റെ ബാറ്റിങും കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം പൃഥ്വിയുടെ ഏറ്റവും മികച്ച ഫോം പുറത്തുകൊണ്ടു വരാന്‍ ഞങ്ങള്‍ക്കായാല്‍ അവര്‍ സൂപ്പര്‍ താരമാവുമെന്നും പോണ്ടിങ് പറഞ്ഞു.
കഴിഞ്ഞ സീസണീല്‍ 13 മല്‍സരങ്ങളില്‍ കളിച്ച പൃഥ്വിയുടെ ബാറ്റിങ് ശരാശരി 17.53 ആയിരുന്നു. രണ്ടു ഫിഫ്റ്റികള്‍ മാത്രമാണ് താരം നേടിയത്. മാത്രമല്ല അവസാനത്തെ എട്ട് ഇന്നിങ്‌സുകളിലും 20ന് മുകളില്‍ റണ്‍സെടുക്കാന്‍ പൃഥ്വിക്കായില്ല. തുടര്‍ന്നായിരുന്നു താരത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായത്.

 വിജയ് ഹസാരെ ട്രോഫി

വിജയ് ഹസാരെ ട്രോഫി

വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി നടത്തിയ മിന്നുന്ന പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് പൃഥ്വി ഐപിഎല്ലിലെത്തിയിരിക്കുന്നത്. മുംബൈയുടെ ക്യാപ്റ്റന്‍ കൂടിയായ പൃഥ്വി എട്ടു ഇന്നിങ്‌സുകളില്‍ നിന്നും നാലു സെഞ്ച്വറികളടക്കം വാരിക്കൂട്ടിയത് 827 റണ്‍സായിരുന്നു. ഇത് വിജയ് ഹസാരെ ട്രോഫിയിലെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്. പൃഥ്വിയുടെ ചിറകിലേറി മുംബൈ ട്രോഫിയും സ്വന്തമാക്കിയിരുന്നു.

 കര്‍ക്കശമായി പെരുമാറി

കര്‍ക്കശമായി പെരുമാറി

കഴിഞ്ഞ ഐപിഎല്ലിനിടെ പൃഥ്വിയുടെ സമീപനത്തെ തുടര്‍ന്നു തനിക്കു കര്‍ക്കശമായി പെരുമാറേണ്ടി വന്നതായി പോണ്ടിങ് പറയുന്നു. ബാറ്റിങില്‍ ഫോമിലല്ലെങ്കില്‍ നെറ്റ്‌സില്‍ പരിശീലനം നടത്തില്ലെന്ന നിന്റെ സമീപനം ഒരു തരത്തിലും സഹായിക്കാന്‍ പോവുന്നില്ലെന്നു പൃഥ്വിയോടു അന്നു പറഞ്ഞിരുന്നതായും പോണ്ടിങ് വ്യക്തമാക്കി.
പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കില്‍ ടീമിലെ ഒരു താരത്തിന്റെ തയ്യാറെടുപ്പിനെ വെല്ലുവിളിക്കുകയെന്നത് കോച്ചെന്ന നിലയില്‍ എന്റെ ജോലിയാണ്. അതിനാല്‍ ഞാന്‍ അവനെ വെല്ലുവിളിച്ചു. പക്ഷെ അവന്‍ അവന്റെ വാക്കില്‍ ഉറച്ചുനിന്നു. ടൂര്‍ണമെന്റിന്റെ അവസാനസമയങ്ങളില്‍ പൃഥ്വി വളരെ കുറച്ചു മാത്രമേ പരിശീലിച്ചിരുന്നുള്ളൂ. ഇതുകാരണം കൂടുതല്‍ റണ്‍സെടുക്കാനും അവനു കഴിഞ്ഞില്ലെന്നു പോണ്ടിങ് വിശദമാക്കി.

Story first published: Thursday, April 8, 2021, 14:44 [IST]
Other articles published on Apr 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X