വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദാദയില്ലെങ്കില്‍ ഇവരുമില്ല, ഇന്ത്യക്കു ഇവരെ സമ്മാനിച്ചത് ഗാംഗുലി!! ധോണി, വീരു, യുവി, ഭാജി...

ചില ലോകോത്തര താരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവന്നത് ഗാംഗുലിയാണ്

By Manu

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ക്യാപ്റ്റനാണ് ടീമംഗങ്ങളും ആരാധകരുമെല്ലാം ദാദയെന്ന് വിശേഷിപ്പിക്കുന്ന സൗരവ് ഗാംഗുലി. പതുങ്ങിനിന്ന് ആക്രമിക്കുന്നതിനു പകരം എതിരാളികളെ അവരുടെ മടയില്‍ കയറി ആക്രമിക്കുകയെന്ന തന്ത്രത്തില്‍ വിശ്വസിച്ചിരുന്ന ഗാംഗുലി ക്യാപ്റ്റനായപ്പോഴാണ് ഇന്ത്യ കൂടുതല്‍ അപകടകാരികളായത്. നാട്ടില്‍ മാത്രമല്ല വിദേശത്തും ഇന്ത്യക്കു ജയങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്ന് തെളിയിച്ചതും എംഎസ് ധോണിയെപ്പോലുള്ളവര്‍ക്കു പ്രചോദനമായും ദാദ തുടങ്ങിവച്ച വിപ്ലവകരമായ നീക്കങ്ങളായിരുന്നു.
നിരവധി ലോകോത്തര താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിക്കാനും ഗാംഗുലിക്കായിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്തുണ കൊണ്ടു മാത്രം ടീമിലെത്തുകയും പിന്നീട് സൂപ്പര്‍ താരമായി മാറുകയും ചെയ്ത ചില കളിക്കാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

<strong>സച്ചിനു പോലുമില്ല ഈ റെക്കോര്‍ഡ്.. കോലിയാണ് റിയല്‍ കിങ്! മൂന്നിലും ഒന്നാംറാങ്ക്, ഒപ്പം 2 പേര്‍ മാത്രം</strong>സച്ചിനു പോലുമില്ല ഈ റെക്കോര്‍ഡ്.. കോലിയാണ് റിയല്‍ കിങ്! മൂന്നിലും ഒന്നാംറാങ്ക്, ഒപ്പം 2 പേര്‍ മാത്രം

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

2001ല്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്‍ഗാമിയായാണ് ഗാംഗുലി ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുക്കുന്നത്. 80കളിലെ വെസ്റ്റ് ഇന്‍ഡീസ് ടീമിനെപ്പോലെ അപ്പോള്‍ ക്രിക്കറ്റ് അടക്കിഭരിച്ചിരുന്നത് ഓസ്‌ട്രേലിയയായിരുന്നു. മഗ്രാത്ത്, ഗില്ലെസ്പി, വോണ്‍, ഹെയ്ഡന്‍, പോണ്ടിങ്, വോ തുടങ്ങി ഇതിഹാസങ്ങളുടെ വലിയൊരു നിര തന്നെ ഓസീസിനുണ്ടായിരുന്നു.
ഈ ഓസ്‌ട്രേലിയന്‍ ടീമിനെതിരായ പരമ്പരയായിരുന്നു ഗാംഗുലിക്കു മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ സിങിന്റെ ഉദയം ഓസീസിനെതരായ പരമ്പരയിലൂടെയായിരുന്നു. ഭാജിയെ ടീമിലുള്‍പ്പെടുത്തിയില്ലെങ്കില്‍ താന്‍ മുറി വിട്ടുപോവില്ലെന്ന് സെലക്റ്റര്‍മാര്‍ക്കു മുന്നില്‍ ഗാംഗുലി കര്‍ക്കശമായി പറഞ്ഞതോടെയാണ് അവര്‍ വഴങ്ങിയത്. ഫലമാവട്ടെ പരമ്പരയില്‍ ഒരു ഹാട്രിക്കടക്കം 32 വിക്കറ്റുകള്‍ കൊയ്ത ഹര്‍ഭജന്റെ മികവില്‍ ഇന്ത്യ കംഗാരുക്കളുടെ കഥ കഴിക്കുകയും ചെയ്തു.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിങിനെയും ഇന്ത്യക്കു സമ്മാനിച്ചത് ഗാംഗുലിയാണ്. 2002ല്‍ ഇംഗ്ലണ്ടില്‍ നടന്ന നാറ്റ് വെസ്റ്റ് ത്രിരാഷ്ട്ര പരമ്പരയിലൂടെയാണ് യുവി വരവറിയിക്കുന്നത്. ത്രില്ലിങ് ഫൈനലില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ ജേതാക്കളായപ്പോള്‍ യുവിയും മറ്റൊരു പുതുമുഖമായ മുഹമ്മദ് കൈഫുമായിരുന്നു ഹീറോകള്‍. ഇരുവരെയും ടീമിലെടുക്കാന്‍ കാരണം ഗാംഗുലി തന്നെയായിരുന്നു.
മുന്‍ താരം കൂടിയായ അശോക് മല്‍ഹോത്രയാണ് യുവിയെക്കുറിച്ച് ഗാംഗുലിയോട് ആദ്യമായി പറയുന്നത്. തുടര്‍ന്നു രഞ്ജി ട്രോഫിയില്‍ യുവിയുടെ പ്രകടനം കാണാന്‍ അദ്ദേഹമെത്തി. ഇന്ത്യന്‍ മധ്യനിര ബാറ്റിങിന് കരുത്തേകാന്‍ യുവിക്കാവുമെന്ന് ഗാംഗുലി അന്ന് തിരിച്ചറിയുകയായിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്കും ഇന്ത്യന്‍ എ ടീമിലേക്കും യുവിയെ പരിഗണിക്കാന്‍ കാരണം ഗാംഗുലി നല്‍കിയ നിര്‍ദേശമായിരുന്നു. 2000ല്‍ സീനിയര്‍ ടീമിനായി അരങ്ങേറിയ യുവി ഏകദിനത്തില്‍ 9000ത്തിന് അടുത്ത് റണ്‍സ് നേടിയിട്ടുണ്ട്.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ കണ്ടെത്തിയതും ഗാംഗുലി തന്നെ. 2002-03ലാണ് വെടിക്കെട്ട് താരവും വിക്കറ്റ് കീപ്പറുമായ ധോണിയെക്കുറിച്ച് ഗാംഗുലി അറിയുന്നത്. ധോണിയുടെ പ്രകടനം നേരിട്ടു കാണുക പോലും ചെയ്യാതെയാണ് ഗാംഗുലി അദ്ദേഹത്തിന്റെ പേര് സെലക്റ്റര്‍മാരോട് നിര്‍ദേശിച്ചത്.
ധോണിയുടെ പ്രകടനം നേരിട്ടു കണ്ടിരുന്നോയെന്ന് അന്നു സെലക്റ്റര്‍മാര്‍ ചോദിച്ചപ്പോള്‍ വിലപ്പെട്ട സമയം കളയാന്‍ തനിക്കു താല്‍പ്പര്യമില്ലെന്നായിരുന്നു ദാദയുടെ മറുപടി. അത്രയേറെ ധോണിയില്‍ അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നുവെന്ന് വ്യക്തം. പിന്നീട് ധോണി ഇന്ത്യന്‍ ക്യാപ്റ്റനായതും ഐസിസിയുടെ മൂന്നു ട്രോഫികളും രാജ്യത്തിനു സമ്മാനിച്ച ആദ്യ നായകനായതും ചരിത്രം.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗും ഗാംഗുലിയുടെ സംഭാവനയാണ്. കരിയറിന്റെ തുടക്കത്തില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യുകയും എന്നാല്‍ താളം കണ്ടെത്താന്‍ പാടുപെടുകയും ചെയ്ത താരമാണ് സെവാഗ്. 14 മല്‍സരങ്ങളില്‍ നിന്നും 15.36 ശരാശരിയില്‍ വെറും 169 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.
ഏകദിനത്തല്‍ ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക മല്‍സരത്തില്‍ ഗാംഗുലിയാണ് സെവാഗിനോട് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത്. സച്ചിന്‍ പരിക്കുമൂലം ടീമില്‍ നിന്നും പുറത്തായതിനെ തുടര്‍ന്നായിരുന്നു ഗാംഗുലിയുടെ ഈ ബോള്‍ഡ് മൂവ്. ഇത് താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി മാറി. 70 പന്തില്‍ സെഞ്ച്വറിയുമായി സെവാഗ് കത്തിക്കയറുകയായിരുന്നു.
പിന്നീട് സെവാഗിന് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ഒരുപോലെ ആക്രമിച്ചു കളിത്തുന്ന സെവാഗ് ഇന്ത്യയുടെ സൂപ്പര്‍ ഹീറോയായി മാറി. ഏകദിനത്തില്‍ 104 സ്‌ട്രൈക്ക്‌റേറ്റോടെ 7518 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 82.11 സ്‌ട്രൈക്ക്‌റേറ്റില്‍ 8586 റണ്‍സാണ് വീരുവിന്റെ സമ്പാദ്യം.

Story first published: Wednesday, August 29, 2018, 12:13 [IST]
Other articles published on Aug 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X