വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: പറയാന്‍ ഇവര്‍ക്കു ടീമുണ്ട്, പക്ഷെ കളിക്കാന്‍ ചാന്‍സില്ല!!

നിര്‍ഭാഗ്യവാന്‍മാരുടെ ലിസ്റ്റില്‍ ഒരു അന്താഷ്ട്ര താരവുമുണ്ട്

മുംബൈ: ഐപിഎല്ലില്‍ എല്ലാ ടീമുകളിലുമുണ്ടാവും ചില നിര്‍ഭാഗ്യവാന്‍മാര്‍. കളി മികവും മികച്ച ഫോമും എല്ലാം ഉണ്ടായിട്ടും ടീമിലെ താരാധിക്യം കൊണ്ട് ഇവര്‍ക്ക് എപ്പോഴും സൈഡ് ബെഞ്ചിലായിരിക്കും സ്ഥാനം. ആഭ്യന്തര ക്രിക്കറ്റിലൂടെ ഉയര്‍ന്നു വന്ന യുവതാരങ്ങള്‍ക്കാണ് പലപ്പോഴും ഇത്തരത്തില്‍ അവഗണന നേരിടേണ്ടിവരിക.

ഇങ്ങനെ ഓരോ സീസണിലും മികച്ച ചില കളിക്കാര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടാറുണ്ട്. എപിഎല്ലിന്റെ കഴിഞ്ഞ സീസണുകളിലും വിവിധ ടീമുകളുടെ ഭാഗമാവാന്‍ സാധിച്ചിട്ടും ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത നിര്‍ഭാഗ്യവാന്‍മാരായ അഞ്ചു താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

അഭിമന്യു മിഥുന്‍

അഭിമന്യു മിഥുന്‍

കര്‍ണാടകയില്‍ നിന്നുള്ള പേസറായ അഭിമന്യു മിഥുന്‍ 2013ലെ ആറാം എഡിഷനിലാണ് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു അദ്ദേഹം. പിന്നീട് മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളില്‍ അഭിമന്യു എത്തിയെങ്കിലും ഒരു മല്‍സരത്തിലും കളിക്കാനുള്ള അവസരം ലഭിച്ചില്ല.
പുതിയ സീസണില്‍ ഹൈദരാബാദ് ടീമിലാണ് താരത്തിന്റെ സ്ഥാനം. എന്നാല്‍ പേസ് ബൗളര്‍മാരുടെ വലിയൊരു നിര തന്നെയുള്ളതിനാല്‍ ഇത്തവണയും അഭിമന്യുവിന് അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണ്. ഇതുവരെ ഐപിഎല്ലില്‍ 16 മല്‍സരങ്ങളിലാണ് താരം പന്തെറിഞ്ഞിട്ടുള്ളത്. 9.83 ശരാശരിയില്‍ ഏഴു വിക്കറ്റുകളും പേസര്‍ നേടി.


പുതിയ സീസണില്‍ ഹൈദരാബാദ് ടീമിലാണ് താരത്തിന്റെ സ്ഥാനം. എന്നാല്‍ പേസ് ബൗളര്‍മാരുടെ വലിയൊരു നിര തന്നെയുള്ളതിനാല്‍ ഇത്തവണയും അഭിമന്യുവിന് അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണ്. ഇതുവരെ ഐപിഎല്ലില്‍ 16 മല്‍സരങ്ങളിലാണ് താരം പന്തെറിഞ്ഞിട്ടുള്ളത്. 9.83 ശരാശരിയില്‍ ഏഴു വിക്കറ്റുകളും പേസര്‍ നേടി.

സിദ്ദേഷ് ലാഡ്

സിദ്ദേഷ് ലാഡ്

രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിലെ സ്ഥിരസാന്നിധ്യമാണ് ബാറ്റ്‌സ്മാന്‍ സിദ്ദേഷ് ലാഡ്. 2015ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് താരം ഐപിഎല്ലിലെത്തിയത്. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെ ഒരു മല്‍സരത്തില്‍ പോലും സിദ്ദേഷിന് കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഒരു ട്വന്റി20 ബാറ്റ്‌സ്മാനു വേണ്ട എല്ലാ യോഗ്യതയുമുണ്ടായിട്ടും കഴിഞ്ഞ മൂന്നു സീസണുകളിലും താരത്തിന് അവസരം ലഭിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്.
എത്രത്തോളം ശക്തമാണ് മുംബൈ ടീമെന്നതിന്റെ തെളിവ് കൂടിയാണ് സിദ്ധേഷിനെപ്പോലൊരു മികച്ച താരം പോലും അവഗണിക്കപ്പെടുമ്പോള്‍ വ്യക്തമാവുന്നത്. വരാനിരിക്കുന്ന പുതിയ സീസണിലെങ്കിലും തന്റെ ബാറ്റിങ് മിടുക്ക് പുറത്തെടുക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം. തന്നെ ഇത്രയും കാലം മാറ്റിനിര്‍ത്തിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനം തെറ്റാണെന്നും സിദ്ധേഷിനു തെളിയിക്കേണ്ടതുണ്ട്.

അങ്കുഷ് ബെയ്ന്‍സ്

അങ്കുഷ് ബെയ്ന്‍സ്

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് അങ്കുഷ് ബെയ്ന്‍സ്. 2014ലെ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം.
2014ല്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനനൊപ്പമായിരുന്നു താരം. തൊട്ടടുത്ത സീസണില്‍ താരം ചെന്നൈ സൂപ്പര്‍കിങ്‌സിലെത്തി. പിന്നീട് 2016, 17 സീസണുകളില്‍ റൈസിങ് പൂനെ ജയന്റ്‌സിന്റെ താരമായിരുന്നു അങ്കുഷ്. കഴിഞ്ഞ രണ്ടു സീസണുകളിലും പൂനെയ്‌ക്കൊപ്പമുണ്ടായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍പ്പോലും താരത്തെ കളിപ്പിച്ചില്ല.
ഇതുവരെ 30 ട്വന്റി20 മല്‍സരങ്ങളിലാണ് അങ്കുഷ് കളിച്ചിട്ടുള്ളത്. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെ 538 റണ്‍സും താരം നേടിയിട്ടുണ്ട്. 103 ആണ് അങ്കുഷിന്റെ സ്‌ട്രൈക്ക്‌റേറ്റ്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ സീസണില്‍ ശ്രദ്ധേയമായ പ്രകടനമൊന്നും നടത്താന്‍ സാധിക്കാത്തതിനാല്‍ പുതിയ സീസണിലെ ഐപിഎല്ലലില്‍ താരം ഒരു ടീമിലും ഇടം പിടിച്ചിട്ടില്ല.

അര്‍മാന്‍ ജാഫര്‍

അര്‍മാന്‍ ജാഫര്‍

സ്‌കൂള്‍ ക്രിക്കറ്റായ കൂച്ച് ബെഹര്‍ ട്രോഫിയിലൂടെ ശ്രദ്ധേയനായ താരമാണ് മുംബൈ ബാറ്റ്‌സ്മാന്‍ അര്‍മാന്‍ ജാഫര്‍. 2015 ഡിസംബറില്‍ നടന്ന കൂച്ച് ബെഹര്‍ ട്രോഫിയില്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിങ്‌സുകളില്‍ ഡബിള്‍ സെഞ്ച്വറി നേടി താരം അര്‍മാന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
2016ലെ അണ്ടര്‍ 19 ലോകകപ്പ് ടീമിലും താരമുണ്ടായിരുന്നു. 2016ലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് വലംകൈയന്‍ ബാറ്റ്‌സ്മാനായ അര്‍മാനെ തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നത്.
പക്ഷെ ഐപിഎല്ലില്‍ ഒരു കളിയില്‍പ്പോലും തന്റെ ബാറ്റിങ് പാടവം ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ താരത്തിന് അവസരം ലഭിച്ചില്ല. 2016, 17 സീസണുകളിലെ ഐപിഎല്ലില്‍ പഞ്ചാബിന് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടിട്ടും അര്‍മാനെപ്പോലൊരു താരത്തെ ഒരിക്കല്‍പ്പോലും പരീക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല.
ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ ഒരു ടീമും താരത്തെ വാങ്ങിയിട്ടില്ല.

ബാബ അപരിജിത്

ബാബ അപരിജിത്

2012 ലെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിലെ തുറുപ്പുചീട്ടായിരുന്നു ബാബ അപരിജിത്. ലോകകപ്പിലെ മികച്ച പ്രരകനങ്ങളെത്തുടര്‍ന്നാണ് താരത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്്‌സ് സ്വന്തം കൂടാരത്തിലെത്തിച്ചത്. പക്ഷെ ചെന്നൈക്കു വേണ്ടി ഒരു കളിയില്‍ പോലും താരത്തിന് അവസരം ലഭിച്ചില്ല. പിന്നീട് ചെന്നൈ ഐപിഎല്ലില്‍ രണ്ടു വര്‍ഷത്തെ വിലക്ക് നേരിട്ടതോടെ ബാബ 2016ല്‍ റൈസിങ് പൂനെ ജയന്റ്‌സിന്റെ ഭാഗമായി മാറി.
പക്ഷെ ഇവിടെയും അവഗണന തന്നെയാണ് താരം നേരിട്ടത്. കഴിഞ്ഞ രണ്ടു സീസണിലും ഒരു മല്‍സരത്തില്‍ പോലും ബാബയ്ക്ക് അവസരം കിട്ടിയില്ല. ഐപിഎല്ലിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരങ്ങളിലൊരാള്‍ കൂടിയാണണ് അദ്ദേഹം. അഞ്ചു സീസണുകളില്‍ ഐപിഎല്ലിലുണ്ടായിട്ടും ഒരു മല്‍സരം പോലും കളിക്കാന്‍ ബാബയ്ക്കു ഭാഗ്യമുണ്ടായില്ല.

മെസ്സി മാജിക്കില്‍ ചെല്‍സി ക്ലോസ്... ബാഴ്‌സ ക്വാര്‍ട്ടറില്‍, ബയേണും അവസാന എട്ടില്‍മെസ്സി മാജിക്കില്‍ ചെല്‍സി ക്ലോസ്... ബാഴ്‌സ ക്വാര്‍ട്ടറില്‍, ബയേണും അവസാന എട്ടില്‍

ഐപിഎല്‍: അധികപ്പറ്റാവുമോ ഇവര്‍? ടീം കോമ്പിനേഷന്‍ തകിടം മറിയും!! ആരെ കളിപ്പിക്കും?ഐപിഎല്‍: അധികപ്പറ്റാവുമോ ഇവര്‍? ടീം കോമ്പിനേഷന്‍ തകിടം മറിയും!! ആരെ കളിപ്പിക്കും?

Story first published: Thursday, March 15, 2018, 9:33 [IST]
Other articles published on Mar 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X