വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ x ഇംഗ്ലണ്ട്, ഇവര്‍ തീരുമാനിക്കും പരമ്പരയുടെ ഭാവി.. ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ ശേഷിയുള്ളളവര്‍!!

മൂന്നു മല്‍സരങ്ങളാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലുള്ളത്

ഇന്ത്യ x ഇംഗ്ലണ്ട്, ഇവര്‍ തീരുമാനിക്കും | Oneindia Malayalam

ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയെ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. കാരണം ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ഇംഗ്ലണ്ടും രണ്ടടാംസ്ഥാനക്കാരായ ഇന്ത്യയും തമ്മിലുള്ള പോരാട്ടം തീപാറുമെന്ന് തന്നെ ഏവരും പ്രതീക്ഷിക്കുന്നു.

ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാം റാങ്ക് കാക്കുന്നതിനൊപ്പം ട്വന്റി20 പരമ്പരയില്‍ ഇന്ത്യയോടേറ്റ തോല്‍വിക്കു പകരം ചോദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. എന്നാല്‍ ഇന്ത്യയാവട്ടെ ടി20യിലെ പ്രകടനം ഏകദിനത്തിലും ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. മല്‍സരവിധി തന്നെ നിര്‍ണയിക്കാന്‍ ശേഷിയുള്ള ചില മിന്നും താരങ്ങള്‍ ഇരുടീമിലുമുണ്ട്. പരമ്പരയില്‍ തുറുപ്പുചീട്ടാവാന്‍ സാധ്യതയുള്ള ഈ കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

ജോണി ബെയര്‍സ്‌റ്റോ (ഇംഗ്ലണ്ട്)

ജോണി ബെയര്‍സ്‌റ്റോ (ഇംഗ്ലണ്ട്)

ഏകദിന ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മികച്ച ഫോമിലുള്ള ബാറ്റ്‌സ്മാനാണ് ഇംഗ്ലണ്ട് താരമായ ജോണി ബെയര്‍സ്‌റ്റോ. ഇന്ത്യക്കെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പരയില്‍ അല്‍പ്പം നിരാശപ്പെടുത്തിയെങ്കിലും ഏകദിനത്തില്‍ ഇന്ത്യ തീര്‍ച്ചയായും സൂക്ഷിക്കേണ്ടത് ബെയര്‍‌സ്റ്റോയെയാണ്.
ടി20യില്‍ മധ്യനിരയാണ് താരത്തിന്റെ സ്ഥാനമെങ്കില്‍ ഏകദിനത്തില്‍ ഓപ്പണറാണ് അദ്ദേഹം.
അവസാനമായി കളിച്ച എട്ട് എകദിനങ്ങളില്‍ നിന്നും നാലു സെഞ്ച്വറികള്‍ നേടാന്‍ ബെയര്‍‌സ്റ്റോയ്ക്കായിരുന്നു. തുടക്കത്തില്‍ തന്നെ അദ്ദേഹത്തെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ലെങ്കില്‍ ഇംഗ്ലണ്ടിനെ പിടിച്ചുനിര്‍ത്തുക ദുഷ്‌കരമാവും.

ശിഖര്‍ ധവാന്‍ (ഇന്ത്യ)

ശിഖര്‍ ധവാന്‍ (ഇന്ത്യ)

ഏകദിനത്തില്‍ പ്രത്യേകിച്ചും ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റിങിലെ തുറുപ്പുചീട്ടാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. ട്വന്റി20 പരമ്പരയില്‍ വലിയ സ്‌കോറൊന്നും നേടാന്‍ കഴിയാത്തതിന്റെ ക്ഷീണം ഏകദിനത്തില്‍ തീര്‍ക്കാനുറച്ചണ് ധവാന്‍ പാഡണിയുന്നത്.
എത്ര മികച്ച ഫീല്‍ഡിങ് കെണി ഒരുക്കിയാലും ഗ്യാപ്പ് കണ്ടെത്തി ഷോട്ടുകള്‍ കളിക്കാന്‍ പ്രത്യേക മിടുക്ക് തന്നെ അദ്ദേഹത്തിനുണ്ട്.
മികച്ചൊരു തുടക്കം ധവാന് നല്‍കാന്‍ കഴിഞ്ഞാല്‍ വലിയ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കു അത്ര വിയര്‍ക്കേണ്ടിവരില്ല. ന്യൂബോള്‍ ബൗളര്‍മാരെ ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന ധവാന്‍ കരിയറിലെ മികച്ച ഫോമിലൂടെയാണ് കടന്നുപോവുന്നത്.

ആദില്‍ റഷീദ് (ഇംഗ്ലണ്ട്)

ആദില്‍ റഷീദ് (ഇംഗ്ലണ്ട്)

ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ശ്രദ്ധിക്കേണ്ട ചില താരങ്ങള്‍ ഇംഗ്ലീഷ് നിരയിലുണ്ട്. അവരിലൊരാളാണ് സ്പിന്നറായ ആദില്‍ റഷീദ്. ഏകദിനത്തില്‍ ഇംഗ്ലണ്ട് ടീമിലെ അവിഭാജ്യഘടകമാണ് ആദില്‍. മധ്യ ഓവറുകളില്‍ എതിര്‍ ടീമിന്റെ റണ്ണൊഴുക്ക് നിയന്ത്രിക്കുന്നതിനൊപ്പം വിക്കറ്റുകള്‍ വീഴ്ത്താനും കേമനാണ് അദ്ദേഹം.
ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ട് 5-0ന്റെ സമ്പൂര്‍ണ ജയം നേടിയ ഏകദിന പരമ്പരയിലടക്കം ആദില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ഉമേഷ് യാദവ് (ഇന്ത്യ)

ഉമേഷ് യാദവ് (ഇന്ത്യ)

ജസ്പ്രീത് ബുറയുടെ അഭാവത്തിലും പഴയ ഫോമില്‍ പന്തെറിയാന്‍ പാടുപെടുന്ന ഭുവനേശ്വര്‍ കുമാറിന്റെ മോശം ഫോമിലും ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടാന്‍ ശേഷിയുള്ള താരമാണ് ഉമേഷ് യാദവ്. കഴിഞ്ഞ ഐപിഎല്ലില്‍ വിക്കറ്റുകള്‍ കൊയ്തുകൂട്ടിയ ഉമേഷ് ഒരിടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തിയത്. നിരവധി അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ചതിന്റെ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.
കഴിഞ്ഞ ടി20 പരമ്പരയിലു ഉമേഷ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഭുവിക്കൊപ്പം ഇന്ത്യയുടെ ന്യൂബോള്‍ എറിയാനുള്ള ചുമതല അദ്ദേഹത്തിനാവും. തുടക്കത്തില്‍ തന്നെ ടീമിന് ബ്രേക്ത്രൂ നല്‍കാന്‍ ശേഷിയുള്ള ബൗളാണ് ഉമേഷ്.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

ട്വന്റി20 പരമ്പരയില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ ഏറ്റവുമധികം കുഴക്കിയ ബൗളര്‍ റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവായിരുന്നു. ഏകദിന പരമ്പരയിലും ഇംഗ്ലണ്ട് ഭയപ്പെടുന്നത് കുല്‍ദീപിന്റെ ബൗളിങിനെയായിരിക്കും.
മാഞ്ചസ്റ്ററില്‍ നടന്ന ട്വന്റി20 പരമ്പരയിലെ ആദ്യ കളിയില്‍ നാലോവറില്‍ താരം അഞ്ച് വിക്കറ്റുകളാണ് താരം കടപുഴക്കിയത്. വന്‍ സ്‌കോറിലേക്കു കുതിച്ച ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയതും കുല്‍ദീപിന്റെ ഈ സൂപ്പര്‍ പെര്‍ഫോമന്‍സായിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന കഴിഞ്ഞ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ അദ്ദേഹം ഇംഗ്ലണ്ടിലും ഇതാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Wednesday, July 11, 2018, 14:20 [IST]
Other articles published on Jul 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X