വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇവരുണ്ടായിരുന്നെങ്കില്‍ ആര്‍സിബി പൊളിച്ചേനെ... കൈവിട്ട വമ്പന്‍മാര്‍, കൂട്ടത്തില്‍ ഗെയ്‌ലും

ചില സൂപ്പര്‍ താരങ്ങളെ ആര്‍സിബി ഒഴിവാക്കിയിരുന്നു

By Manu
RCB ഒഴിവാക്കിയ വമ്പന്മാർ | Oneindia Malayalam

ബെംഗളൂരു: ഐപിഎല്ലിന്റെ ഈ സീസണില്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത തരത്തില്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. തുടര്‍ച്ചയായി ആറു മല്‍സരങ്ങളിലാണ് ആര്‍സിബി ഇതിനകം പരാജയപ്പെട്ടത്. ഇതോടെ അവരുടെ പ്ലേഓഫ് സാധ്യത ഏറക്കുറെ അവസാനിച്ച മട്ടാണ്. എല്ലാ സീസണിലും താരസാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെടാറുള്ള ടീമാണ് ആര്‍സിബി. എന്നാല്‍ വെറും കടലാസു പുലികളായി ആര്‍സിബി മാറുന്നതാണ് കണ്ടത്.

ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടത് കോലിയല്ല, രോഹിത്ത്!! ആവശ്യം ശക്തം... ബിസിസിഐ വഴങ്ങുമോ? ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടത് കോലിയല്ല, രോഹിത്ത്!! ആവശ്യം ശക്തം... ബിസിസിഐ വഴങ്ങുമോ?

ചില വമ്പന്‍ കളിക്കാരെ ആര്‍സിബി നേരത്തേ ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഇവരില്‍ ചിലരാവട്ടെ മറ്റു ഫ്രാഞ്ചൈസികള്‍ക്കായി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ടീമില്‍ നിലനിര്‍ത്താതിന്റെ പേരില്‍ ആര്‍സിബി ഇപ്പോള്‍ പശ്ചാത്തപിക്കുന്ന ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഷെയ്ന്‍ വാട്‌സന്‍

ഷെയ്ന്‍ വാട്‌സന്‍

ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന ഷെയ്ന്‍ വാട്‌സന്‍ നേരത്തേ ആര്‍സിബിക്കൊപ്പമായിരുന്നു. മികച്ച ബാറ്റ്‌സ്മാന്‍ മാത്രമല്ല ഏഏതൊരു ടീമിനും അഞ്ചാം ബൗളറായും അദ്ദേഹത്തെ ഉപയോഗപ്പെടുത്താന്‍ കഴിയും. പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു വാട്‌സന്‍. രാജസ്ഥാനെ കിരീടത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. 472 റണ്‍സെടുത്ത വാട്‌സന്‍ 17 വിക്കറ്റുകളും വീഴ്ത്തി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവുകയും ചെയ്തു.
2016ല്‍ 9.5 കോടി രൂപയ്ക്കു വാട്‌സനെ ആര്‍സിബി സ്വന്തമാക്കിയിരുന്നു. സീസണില്‍ ആര്‍സിബി ഫൈനലില്‍ കടന്നെങ്കിലും വാട്‌സന്‍ നിരാശപ്പെടുത്തി. 179 റണ്‍സാണ് അദ്ദേഹത്തിനു സീസണിലാകെ നേടാനായത്. തൊട്ടടുത്ത സീസണിലും വാട്‌സന് തിളങ്ങാനായില്ല. ഇതോടെ താരത്തെ ആര്‍സിബി ഒഴിവാക്കുകയും ചെയ്തു. 20188ല്‍ സിഎസ്‌കെ.യിലേക്കു ചേക്കേറിയ വാട്‌സന്‍ വീണ്ടും ഫോമിലേക്കുയര്‍ന്നു. സീസണില്‍ 500ലധികം റണ്‍സെടുത്ത അദ്ദേഹം ടീമിനെ കിരീടത്തിലേക്കു നയിക്കുന്നതിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു.

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ലോകേഷ് രാഹുലാണ് ആര്‍സിബി ടീമില്‍ നിന്നൊഴിവാക്കിയ മറ്റൊരു പ്രമുഖ താരം. 2013ലാണ് താരം ആര്‍സിബിയുടെ ഭാഗമായത്. എന്നാല്‍ ടീമിനായി കളിക്കാന്‍ അദ്ദേഹത്തിനു വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല. തൊട്ടടുത്ത സീസണില്‍ രാഹുല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ചേര്‍ന്നു. 2016ലെ ലേലത്തില്‍ താരത്തിനെ ആര്‍സിബി ടീമിലേക്കു തിരികെ കൊണ്ടുവന്നു. സീസണില്‍ 400 റണ്‍സിനടുത്ത് നേടി അദ്ദേഹം തിളങ്ങുകയും ചെയ്തു.
പരിക്കിനെ തുടര്‍ന്ന് 2017 സീസണ്‍ നഷ്ടമായ രാഹുലിനെ 2018ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വരികയായിരുന്നു. പഞ്ചാബിനായി കന്നി സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവച്ചത്. ആറു ഫിഫ്റ്റികളുള്‍പ്പെടെ 659 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. ഈ സീസണിലും പഞ്ചാബിനായി മികച്ച പ്രകടനം തുടരുകയാണ് അദ്ദേഹം.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസും വിന്‍ഡീസിന്റെ ഇതിഹാസ ബാറ്റ്‌സ്മാനുമായ ക്രിസ് ഗെയ്‌ലും നേരത്തേ ആര്‍സിബിക്കൊപ്പമായിരുന്നു. 2011ല്‍ പരിക്കേറ്റ ഡിര്‍ക്ക് നാനസിനു പകരമാണ് ഗെയ്‌ലിനെ ആര്‍സിബി തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ഈ നീക്കം വന്‍ വിജയമായി മാറുകയും ചെയ്തു. ആര്‍സിബിയുടെ റണ്‍മെഷീനായി അദ്ദേഹം മാറി. സീസണില്‍ 608 റണ്‍സാണ് ഗെയ്ല്‍ നേടിയത്. തൊട്ടടുത്ത സീസണില്‍ 733 റണ്‍സും താരം വാരിക്കൂട്ടി.
2013ല്‍ 66 പന്തില്‍ 175 റണ്‍സ് അടിച്ചെടുത്ത ഗെയ്ല്‍ റെക്കോര്‍ഡ് കുറിച്ചു. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന ഈ റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ തുടരുന്നു. കഴിഞ്ഞ സീസണിലാണ് ഗെയ്‌ലിനെ ആര്‍സിബി ഒഴവാക്കിയത്. ഇതോടെ പഞ്ചാബ് താരത്തെ തങ്ങളുടെ തട്ടകത്തിലേക്കു കൊണ്ടുവന്നു. 11 മല്‍സരങ്ങളില്‍ നിന്നും 368 റണ്‍സുമായി തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് ഗെയ്ല്‍ തെളിയിക്കുകയും ചെയ്തു.

Story first published: Tuesday, April 9, 2019, 15:31 [IST]
Other articles published on Apr 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X