വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വന്നത് ധോണിക്കു പകരം, പക്ഷെ ജോലി ഗ്രൗണ്ടില്‍ വെള്ളമെത്തിക്കല്‍!! പന്തിനെക്കുറിച്ച് നെഹ്‌റ

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രാഹുലിനാണ് ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്നത്

ദില്ലി: ഇതിഹാസ താരം എംഎസ് ധോണിയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്തിയ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ മോശമായി കൈകാര്യം ചെയ്യുന്നതില്‍ ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ച് മുന്‍ പേസര്‍ ആശിഷ് നെഹ്‌റ. ആകാഷ് ചോപ്രയുമായുള്ള ലൈവില്‍ സംസാരിക്കവെയാണ് ടീം മാനേജ്‌മെന്റിനെതിരേ അദ്ദേഹം രംഗത്തുവന്നത്. പന്തിന്റെ തകര്‍ച്ചയ്ക്കു കാരണം ടീം മാനേജ്‌മെന്റ് തന്നെയാണെന്നും താരത്തിനു വേണ്ട രീതിയിലുള്ള പിന്തുണ അവര്‍ നല്‍കിയില്ലെന്നും നെഹ്‌റ കുറ്റപ്പെടുത്തി.

DHON

ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയുമെല്ലാം പന്തിന്റെ പ്രകടനം വലിയ പ്രതീക്ഷയാണ് നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ താരത്തിനായില്ല. വിക്കറ്റ് കീപ്പിങില്‍ ചില പിഴവുകള്‍ വരുത്തിയ പന്തിന് ബാറ്റിങിലും സ്ഥിരത പുലര്‍ത്താന്‍ സാധിച്ചില്ല. കളിക്കളത്തില്‍ പന്തിന് ഓരോ തവണ വിക്കറ്റ് കീപ്പിങില്‍ പിഴച്ചപ്പോഴും ധോണിയുടെ പേര് ആര്‍പ്പുവിളിച്ചാണ് കാണികള്‍ പരിഹസിച്ചത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം പന്തിന് ഇപ്പോള്‍ നഷ്ടമായിക്കഴിഞ്ഞു. കെഎല്‍ രാഹുലിലാണ് ഇന്ത്യയിപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ നടന്ന അവസാനത്തെ രണ്ടു പരമ്പരകളിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു.

റോയല്‍സിലെത്താന്‍ കാരണം ദ്രാവിഡ്, ആ പ്രകടനത്തിനു ശേഷം ചോദിച്ചത് ഇങ്ങനെ... വെളിപ്പെടുത്തി സഞ്ജുറോയല്‍സിലെത്താന്‍ കാരണം ദ്രാവിഡ്, ആ പ്രകടനത്തിനു ശേഷം ചോദിച്ചത് ഇങ്ങനെ... വെളിപ്പെടുത്തി സഞ്ജു

കോലിയുടെ കളി 'ഞങ്ങളോടു' നടക്കില്ല, ഈ ടീമിനെ മലര്‍ത്തിയടിക്കും... 85ലേത് സൂപ്പര്‍ ടീം- ശാസ്ത്രികോലിയുടെ കളി 'ഞങ്ങളോടു' നടക്കില്ല, ഈ ടീമിനെ മലര്‍ത്തിയടിക്കും... 85ലേത് സൂപ്പര്‍ ടീം- ശാസ്ത്രി

pant

പുതുതായെത്തുന്ന താരങ്ങളെ ദീര്‍ഘകാലത്തേക്കു ടീം മാനേജ്‌മെന്റ് പിന്തുണയ്‌ക്കേണ്ടതുണ്ട്. അല്ലാതെ അവരെ ഗ്രൗണ്ടിലേക്കു വെള്ളമെത്തിക്കാനുള്ള ചുമതല ഏല്‍പ്പിക്കുകയല്ല ചെയ്യേണ്ടതെന്നും നെഹറ വ്യക്തമാക്കി. പ്രതിഭയുള്ള ഒരുപിടി താരങ്ങളുണ്ട്. എന്നാല്‍ അവര്‍ക്കു ദീര്‍ഘകാലത്തെ പിന്തുണ കൂടി നല്‍കിയേ തീരൂ. ഏകദിനത്തില്‍ ഇപ്പോഴും അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ആരെന്ന ചോദ്യത്തിന് ഇന്ത്യക്കു ഇപ്പോഴും കൃത്യമായ ഉത്തരമില്ല. രാഹുലാണ് അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത്. ധോണിയുടെ പകരക്കാരനെന്ന് എല്ലാവരും പറഞ്ഞ പന്ത് ഇപ്പോള്‍ ഗ്രൗണ്ടിലേക്കു വെള്ളമെത്തിക്കുകയാണെന്നും നെഹ്‌റ വിശദമാക്കി.

nehra

ലഭിച്ച അവസരങ്ങളില്‍ പന്തിനു ശരിയായി മുതലെടുക്കാനായില്ലെന്നു അറിയാം, അക്കാര്യത്തില്‍ ഒരു സംശയവുമില്ല. എങ്കിലും അവനെ ടീമില്‍ നിലനിര്‍ത്തണമായിരുന്നു. കാരണം 22-23 വയസ്സില്‍ പന്തിന്റെ പ്രതിഭ എല്ലാവരും കണ്ടതാണെന്നും നെഹ്‌റ പറഞ്ഞു. ഇന്ത്യക്കു വേണ്ടി 13 ടെസ്റ്റുകളും 16 ടി20കളും 28 ഏകദിനങ്ങളുമാണ് പന്ത് കളിച്ചിട്ടുള്ളത്. യഥാാക്രമം 814, 374, 410 റണ്‍സും താരം നേടിയിട്ടുണ്ട്.

Story first published: Wednesday, May 6, 2020, 12:41 [IST]
Other articles published on May 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X