വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ബാബര്‍ ദി ഹീറോ', കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്തു, മറ്റാര്‍ക്കുമില്ലാത്ത നേട്ടം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് ബാബര്‍ ചരിത്ര നേട്ടത്തിലേക്കെത്തിയത്

1
Babar Azam Century | കോലിയുടെ റെക്കോര്‍ഡ് വീണ്ടും തകർത്തു | *Cricket | OneIndia Malayalam

കറാച്ചി: ആധുനിക ക്രിക്കറ്റിനെ ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്നത് തുടരുകയാണ് പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം. നിലവിലെ ഫാബുലസ് ഫോര്‍ വിശേഷണമുള്ള താരങ്ങളേക്കാള്‍ ഒരുപടി മുന്നില്‍ കുതിക്കുകയാണ് ബാബര്‍. ഏകദിന, ടി20 ബാറ്റിങ് റാങ്കിങ്ങില്‍ തലപ്പത്തുള്ള ബാബര്‍ ഇതിനോടകം പല വമ്പന്മാരുടെയും റെക്കോഡുകള്‍ തകര്‍ത്തിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിയുടെ റെക്കോഡുകളെ വിടാതെ പിന്തുടരുന്ന താരമാണ് ബാബര്‍. ഇപ്പോഴിതാ കോലിയുടെ മറ്റൊരു റെക്കോഡുകൂടി തകര്‍ത്തിരിക്കുകയാണ് ബാബര്‍ ആസം.

'ക്രിക്കറ്റിനായി പാതി വഴിയില്‍ പഠനം മുടക്കി', ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോസ്, ആറ് പേരിതാ'ക്രിക്കറ്റിനായി പാതി വഴിയില്‍ പഠനം മുടക്കി', ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോസ്, ആറ് പേരിതാ

വനിതാ ക്രിക്കറ്റ് താരങ്ങളുടെ ഇഷ്ട പുരുഷ താരത്തെ അറിയാമോ? രോഹിത് ഫാന്‍സ് ഇല്ല!വനിതാ ക്രിക്കറ്റ് താരങ്ങളുടെ ഇഷ്ട പുരുഷ താരത്തെ അറിയാമോ? രോഹിത് ഫാന്‍സ് ഇല്ല!

ഏറ്റവും ഭാരം കൂടിയ ബാറ്റ് ഉപയോഗിച്ചതാര്?, 'സച്ചിനല്ല', അതൊരു ദക്ഷിണാഫ്രിക്കന്‍ താരംഏറ്റവും ഭാരം കൂടിയ ബാറ്റ് ഉപയോഗിച്ചതാര്?, 'സച്ചിനല്ല', അതൊരു ദക്ഷിണാഫ്രിക്കന്‍ താരം

ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറി രണ്ട് തവണ നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് ബാബര്‍ സ്വന്തമാക്കിയത്. മറ്റൊരു താരത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് ബാബര്‍ ചരിത്ര നേട്ടത്തിലേക്കെത്തിയത്. 107 പന്തില്‍ 103 റണ്‍സാണ് ബാബര്‍ നേടിയത്. ഇതിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരത്തില്‍ 114, 105* എന്നിങ്ങനെ സ്‌കോര്‍ നേടിയാണ് ബാബര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്കെത്തിയത്.

1

ആദ്യ മത്സരത്തില്‍ത്തന്നെ കലക്കന്‍ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്കെത്തിക്കാനും ചരിത്ര റെക്കോഡിടാനും ബാബറിന് സാധിച്ചിരിക്കുകയാണ്. ഇതിന് മുമ്പ് 2016ലാണ് തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങളില്‍ ബാബര്‍ സെഞ്ച്വറി നേടിയത്. 120, 123, 117 എന്നിങ്ങനെയായിരുന്നു അന്ന് ബാബറിന്റെ സ്‌കോര്‍. ഇപ്പോഴിതാ വീണ്ടും മൂന്ന് തുടര്‍ സെഞ്ച്വറികളുമായി ബാബര്‍ ഞെട്ടിച്ചിരിക്കുകയാണ്.

2

ബാബറിന്റെ കരിയറിലെ 17ാം ഏകദിന സെഞ്ച്വറിയാണിത്. 87 മത്സരങ്ങളില്‍ നിന്നാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. പല വമ്പന്മാരുടെയും സെഞ്ച്വറി റെക്കോഡിന് ഭീഷണി ഉയര്‍ത്തുന്ന താരമായി ബാബര്‍ മാറിക്കഴിഞ്ഞു. ഇന്ത്യന്‍ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ മറ്റൊരു വമ്പന്‍ റെക്കോഡിനെയും ബാബര്‍ മറികടന്നു. ഏകദിനത്തില്‍ നായകനായി വേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് ബാബര്‍ സ്വന്തം പേരിലാക്കിയത്. പാകിസ്താന്‍ നായകനായി 13 ഇന്നിങ്‌സില്‍ നിന്ന് ബാബര്‍ ഈ നേട്ടത്തിലേക്കെത്തി. വിരാട് കോലിക്ക് 17 ഇന്നിങ്‌സാണ് ഈ നേട്ടത്തിലേക്കെത്താന്‍ വേണ്ടി വന്നത്.

3

ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് (20), ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ (23) എന്നിവരാണ് ഈ റെക്കോഡില്‍ പിന്നാലെ ഉള്ളവര്‍. വിരാട് കോലിയാണോ ബാബര്‍ ആസമാണോ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നതില്‍ രണ്ട് അഭിപ്രായമുണ്ടെങ്കിലും ഇതേ പ്രകടനം തുടര്‍ന്നാല്‍ കോലിയുടെ വമ്പന്‍ റെക്കോഡുകളെല്ലാം ബാബര്‍ തകര്‍ക്കാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി ഒരു സെഞ്ച്വറി പോലും കോലിയുടെ പേരിലില്ല. ബാറ്റിങ് ശരാശരിയിലും പിന്നോട്ട് പോകുന്നു. അതുകൊണ്ട് തന്നെ കോലിയെ റണ്‍വേട്ടയിലും ബാബര്‍ തകര്‍ക്കാന്‍ സാധ്യതകളുണ്ട്.

4

ബാബറിന്റെ ബാറ്റിങ് കരുത്തിലാണ് വെസ്റ്റ് ഇന്‍ഡീസിനെ പാകിസ്താന്‍ തോല്‍പ്പിച്ചത്. അഞ്ച് വിക്കറ്റിനാണ് ആതിഥേയരായ പാകിസ്താന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ നാല് പന്ത് ബാക്കി നിര്‍ത്തിയാണ് വിജയം നേടിയത്. ബാബര്‍ 107 പന്തില്‍ 9 ബൗണ്ടറി ഉള്‍പ്പെടെയാണ് 103 റണ്‍സ് നേടിയത്. ഇമാം ഉല്‍ ഹഖ് (65), മുഹമ്മദ് റിസ്വാന്‍ (59) എന്നിവര്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയപ്പോള്‍ ഖുഷ്ദില്‍ ഷായുടെ (23 പന്തില്‍ 41*) വെടിക്കെട്ട് ബാറ്റിങ്ങാണ് പാകിസ്താന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ പാകിസ്താന്‍ 1-0ന് മുന്നിലെത്തി.

Story first published: Thursday, June 9, 2022, 11:05 [IST]
Other articles published on Jun 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X