പാകിസ്താന്‍ വിറച്ചു, പിന്നെ ജയിച്ചു... കന്നി ടെസ്റ്റില്‍ കരുത്തുകാട്ടി ഐറിഷ് പട

Written By:

ഡബ്ലിന്‍: ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം അയര്‍ലന്‍ഡ് മോശമാക്കിയില്ല. കരുത്തരായ പാകിസ്താനെ വിറപ്പിച്ച് ഐറിഷ് പട കീഴടങ്ങി. ഏക ടെസ്റ്റില്‍ അഞ്ചു വിക്കറ്റിന്റെ ജയവുമായി പാകിസ്താന്‍ തടിതപ്പുകയായിരുന്നു. 160 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന്‍ ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റിന് 14 റണ്‍സെന്ന നിലയിലേക്കു വീണപ്പോള്‍ അട്ടിമറി ജയം മണത്തു. പക്ഷെ ഇമാമുല്‍ ഹഖിന്റെയും (74*) ബാബര്‍ അസമിന്റെയും (59) ഇന്നിങ്‌സുകള്‍ പാകിസ്താനെ രക്ഷിച്ചു. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ ജയം പിടിച്ചെടുത്തു. ഇതോടെ ഏക ടെസ്റ്റ് പാകിസ്താന്‍ സ്വന്തമാക്കി.

1

ഐപിഎല്‍; രാജസ്ഥാന്റെ 12.5 കോടി രൂപ വെള്ളത്തില്‍; ബെന്‍ സ്‌റ്റോക്ക്‌സ് ഇംഗ്ലണ്ടിലേക്ക് മടങ്ങി

ജര്‍മനിയുടെ ലോകകപ്പ് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു; സൂപ്പര്‍താരം പുറത്ത്

നേരത്തേ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഒമ്പതു വിക്കറ്റിന് 310 റണ്‍സെടുത്ത് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഫവീം അഷ്‌റഫ് (83), ആസാദ് ഷെഫീഖ് (62), ഷദാബ് ഖാന്‍ (55) എന്നിവര്‍ തിളങ്ങി. മറുപടിയില്‍ 130 റണ്‍സില്‍ അയര്‍ലന്‍ഡ് പുറത്തായി. നാലു വിക്കറ്റെടുത്ത മുഹമ്മദ് അബ്ബാസും ഷദാബും ചേര്‍ന്ന് അയര്‍ലന്‍ഡിനെ വരിഞ്ഞുകെട്ടുകയായിരുന്നു.

ഫോളോഓണിനെ തുടര്‍ന്നു വീണ്ടും ബാറ്റിങിന് ഇറങ്ങിയ അയര്‍ലന്‍ഡ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.339 റണ്‍സെന്ന മികച്ച സ്‌കോര്‍ രണ്ടാമിന്നിങ്‌സില്‍ അയര്‍ലാന്‍ഡ് നേടി. മധ്യനിര ബാറ്റ്‌സ്മാന്‍ കെവിന്‍ ഒബ്രെയ്‌നിന്റെ (118) സെഞ്ച്വറിയാണ് അയര്‍ലന്‍ഡിനെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത്. 217 പന്തില്‍ 12 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ഒബ്രെയ്‌നിന്റെ ഇന്നിങ്‌സ്. സ്റ്റുവര്‍ട്ട് തോംസണും (53) ഐറിഷ് നിരയില്‍ മിന്നി. ഐറിഷ് താരം ഒബ്രെയ്‌നാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, May 16, 2018, 9:34 [IST]
Other articles published on May 16, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍