വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹിറ്റ്മാനില്ലെങ്കില്‍ ഇന്ത്യയും ഹിറ്റാവില്ല, ഫ്‌ളോപ്പാവും!! കിവീസും തെളിയിച്ചു

പരിക്കുകാരണമാണ് രോഹിത്തിന് ഏകദിന പരമ്പര നഷ്ടമായത്

India's Woeful Away ODI Record in Rohit Sharma's Absence | Oneindia Malayalam

ബേ ഓവല്‍: ന്യൂസിലാന്‍ഡിനെതിരേയുള്ള ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയേറ്റുവാങ്ങിയതിന്റെ ഷോക്കിലാണ് ടീം ഇന്ത്യ. വിരാട് കോലിയെയും സംഘത്തെയും നിഷ്പ്രഭരാക്കിയാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പര കിവീസ് തൂത്തുവാരിയത്. തൊട്ടുമുമ്പ് നടന്ന അഞ്ചു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരിയ കോലിപ്പട ഇതുപോലൊരു നാണക്കേട് ഏകദിന പരമ്പരയില്‍ സ്വപ്‌നം പോലും കണ്ടിരുന്നില്ല.

ഇന്ത്യയ്ക്ക് വീമ്പുപറച്ചില്‍ നിര്‍ത്താം, പരമ്പര തോല്‍ക്കാനുള്ള 3 കാരണങ്ങള്‍ഇന്ത്യയ്ക്ക് വീമ്പുപറച്ചില്‍ നിര്‍ത്താം, പരമ്പര തോല്‍ക്കാനുള്ള 3 കാരണങ്ങള്‍

വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ അഭാവം ഇന്ത്യയുടെ പരാജയത്തിനു ഒരു മുഖ്യ കാരണമായി. പരിക്കു കാരണമാണ് അദ്ദേഹത്തിനു ഏകദിന പരമ്പരയില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നത്.

ടീമിന്റെ അവിഭാജ്യഘടകം

ടീമിന്റെ അവിഭാജ്യഘടകം

2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഓപ്പണര്‍ സ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിച്ച ശേഷം ടീമിന്റെ അവിഭാജ്യ ഘടകമായി രോഹിത് മാറിയിരുന്നു. ടീമിന് സ്‌ഫോടനാത്മക തുടക്കം നല്‍കുന്നതില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ അപരാജിതരായി സെമി ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായകമായത് രോഹിത്തിന്റെ പ്രകടനമായിരുന്നു. അഞ്ചു സെഞ്ച്വറികളാണ് ടൂര്‍ണമെന്റില്‍ ഹിറ്റ്മാന്‍ അടിച്ചെടുത്തത്. ഇത് പുതിയ ലോക റെക്കോര്‍ഡ് കൂടിയായിരുന്നു. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 81 ശരാശരിയില്‍ 648 റണ്‍സ് ഹിറ്റ്മാന്‍ വാരിക്കൂട്ടിയിരുന്നു.

ഫോം തുടര്‍ന്നു

ഫോം തുടര്‍ന്നു

ലോകകപ്പിലെ ഫോം തുടര്‍ന്നുള്ള പരമ്പരകളിലും രോഹിത് ആവര്‍ത്തിച്ചു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും അതിനു ശേഷം നാട്ടില്‍ നടന്ന പരമ്പരകളിലും മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ടെസ്റ്റില്‍ ഓപ്പണിങ് സ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിച്ച രോഹിത് അവിടെയും ഹിറ്റായി മാറി. സെഞ്ച്വറിയോടെ ഓപ്പണിങ് സ്ഥാനത്തേക്കുള്ള വരവ് ആഘോഷിച്ച അദ്ദേഹം ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു.
ഈ വര്‍ഷമാദ്യം ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട രോഹിത് ഓസീസിനെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലും മോശമാക്കിയില്ല. അവസാനമായി ന്യൂസിലാന്‍ഡിനെിരേയുള്ള ടി20 പരമ്പരയിലും മികച്ച പ്രകടനമായിരുന്നു ഹിറ്റ്മാന്‍ പുറത്തെടുത്തത്. എന്നാല്‍ അഞ്ചാമത്തെ ടി20ക്കിടെ കാലിനേറ്റ പരിക്കു കാരണം അദ്ദേഹത്തിനു ഏകദിന, ടെസ്റ്റ് പരമ്പരകള്‍ നഷ്ടമാവുകയായിരുന്നു.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

രോഹിത്തിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ അവരുടെ നാട്ടില്‍ കളിച്ച അവസാനത്തെ ഏഴ് ഏകദിനങ്ങളില്‍ ആറിലും ഇന്ത്യക്കു പരാജയം നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
കരുത്തരായ എതിരാളികള്‍ക്കെതിരേ അവരുടെ നാട്ടില്‍ ഇന്ത്യയെ സംബന്ധിച്ച് എത്രത്തോളം നിര്‍ണായകമാണ് രോഹിത്തെന്ന് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ക്ലിക്കാവാതെ പുതിയ സഖ്യം

ക്ലിക്കാവാതെ പുതിയ സഖ്യം

രോഹിത്തിന്റെയും നേരത്തേ തന്നെ പരിക്കു കാരണം പിന്‍മാറിയ ശിഖര്‍ ധവാന്റെയും പുതിയ ഓപ്പണിങ് സഖ്യത്തെയാണ് ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ പരീക്ഷിച്ചത്. മായങ്ക് അഗര്‍വാളും പൃഥ്വി ഷായുമായിരുന്നു മൂന്നു കളികളിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഈ സഖ്യത്തിന്റെ മോശം പ്രകടനം ഇന്ത്യക്കു കനത്ത തിരിച്ചടിയായി മാറി.
മൂന്നു മല്‍സരങ്ങളില്‍ നിന്നും 120 റണ്‍സാണ് പൃഥ്വി- മായങ്ക് ജോടി നേടിയത്. ഇതില്‍ 84 റണ്‍സും പൃഥ്വിയുടെ വകയായിരുന്നു. 32, 3, 1 എന്നിങ്ങനെയായിരുന്നു മായങ്കിന്റെ സ്‌കോറുകള്‍.

Story first published: Wednesday, February 12, 2020, 10:02 [IST]
Other articles published on Feb 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X