വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്‍

ഇന്ത്യക്കെതിരേ 10 ഓവറില്‍ 55 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ സൊഹൈല്‍ ഖാനായി

1

കറാച്ചി: 2015ലെ ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ആരാധകര്‍ പെട്ടെന്ന് മറക്കില്ല. അഡ്‌ലെയ്ഡില്‍ നടന്ന പോരാട്ടത്തില്‍ ഇന്ത്യ 76 റണ്‍സിന് പാകിസ്താനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 47 ഓവറില്‍ 224 റണ്‍സിന് ഓള്‍ഔട്ടായി.

വിരാട് കോലിയുടെ സെഞ്ച്വറിയും മുഹമ്മദ് ഷമിയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് പാകിസ്താനെ തകര്‍ത്തത്. എന്നാല്‍ മത്സരത്തില്‍ ഇന്ത്യയെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനമാണ് പാക് പേസര്‍ സൊഹൈല്‍ ഖാന്‍ കാഴ്ചവെച്ചത്.

ഇന്ത്യക്കെതിരേ 10 ഓവറില്‍ 55 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ സൊഹൈല്‍ ഖാനായി. രോഹിത് ശര്‍മ, വിരാട് കോലി, സുരേഷ് റെയ്‌ന, എംഎസ് ധോണി, അജിന്‍ക്യ രഹാനെ എന്നിവരുടെ വിക്കറ്റാണ് സൊഹൈല്‍ നേടിയത്.

പാകിസ്താനൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാനായില്ലെങ്കിലും മത്സരത്തില്‍ ഇന്ത്യക്കെതിരേ ഗംഭീര പ്രകടനം നടത്താന്‍ സൊഹൈലിനായി. ഇപ്പോഴിതാ തന്നെ പ്രയാസപ്പെടുത്തിയ ഇന്ത്യന്‍ ബാറ്റ്‌സ്മാനെ വെളിപ്പെടുത്തിയിരിക്കുകയാണ് സൊഹൈല്‍ ഖാന്‍.

Also Read: സിറാജ് പഴ സിറാജല്ല, 'റിച്ച് ഡാ'-കോടികളുടെ സമ്പാദ്യം! കാര്‍ കളക്ഷനുമുണ്ട്- അറിയാംAlso Read: സിറാജ് പഴ സിറാജല്ല, 'റിച്ച് ഡാ'-കോടികളുടെ സമ്പാദ്യം! കാര്‍ കളക്ഷനുമുണ്ട്- അറിയാം

കോലിയല്ല, ധോണിയാണ് വെല്ലുവിളി

കോലിയല്ല, ധോണിയാണ് വെല്ലുവിളി

വിരാട് കോലിയുടെ വിക്കറ്റ് നേടുന്നതിലും പ്രയാസം എംഎസ് ധോണിയുടെ വിക്കറ്റ് നേടുന്നതാണെന്നാണ് സൊഹൈല്‍ വെളിപ്പെടുത്തിയത്. വിരാട് കോലി അഡ്‌ലെയ്ഡില്‍ 126 പന്തില്‍ 107 റണ്‍സാണ് അന്ന് നേടിയത്. എട്ട് ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും.

സാധാരണ അതിവേഗം റണ്‍സുയര്‍ത്തുന്ന താരമാണ് കോലിയെങ്കിലും 2015ലെ ലോകകപ്പില്‍ പാകിസ്താനെതിരേ കോലി കരുതലോടെയാണ് കളിച്ചത്. 84.92 മാത്രമായിരുന്നു താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. കോലിയെ വിക്കറ്റ് കീപ്പര്‍ ഉമ്മര്‍ അക്മലിന്റെ കൈയിലെത്തിച്ചാണ് സൊഹൈല്‍ മടക്കടിക്കറ്റ് നല്‍കിയത്.

മത്സരത്തില്‍ ഇന്ത്യന്‍ നായകനായ ധോണി 13 പന്തില്‍ 18 റണ്‍സാണ് നേടിയത്. ഓരോ സിക്‌സും ഫോറുമടക്കം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ച ധോണിയെ സൊഹൈല്‍ മിസ്ബാഹ് ഉല്‍ ഹഖിന്റെ കൈയിലെത്തിക്കുകയായിരുന്നു.

Also Read: രോഹിത്തും കോലിയും ഉടക്കില്‍! ഒന്നിപ്പിക്കാന്‍ ശാസ്ത്രിയുടെ തന്ത്രം-വെളിപ്പെടുത്തി ശ്രീധര്‍

രോഹിത്തിനെതിരേ പന്തെറിയുന്നത് കടുപ്പം

രോഹിത്തിനെതിരേ പന്തെറിയുന്നത് കടുപ്പം

ഇന്ത്യയുടെ നിലവിലെ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മക്കെതിരേ പന്തെറിയുന്നതും പ്രയാസമുള്ള കാര്യമാണെന്നും സൊഹൈല്‍ തുറന്ന് പറഞ്ഞു. 'ന്യൂബോളില്‍ ഞാന്‍ എറിയാനെത്തുമ്പോള്‍ ക്രീസിലുണ്ടായിരുന്ന ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയായിരുന്നു. ഞാന്‍ അവനെ പുറത്താക്കിയെങ്കിലും മികച്ച ഷോട്ടുകളും സാങ്കേതികതയുമുള്ള ബാറ്റ്‌സ്മാനാണ് രോഹിത്.

ബൗളര്‍മാരെ വളരെയധികം പ്രയാസപ്പെടുത്തുന്ന ബാറ്റ്‌സ്മാനാണവന്‍. എപ്പോഴും ജാഗ്രതയോടെ കളിക്കുന്നവനാണവന്‍. 150 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞാലും 120 വേഗത്തിലെറിഞ്ഞാലും സിക്‌സര്‍ പായിക്കും. ഞാന്‍ പന്തെറിയാന്‍ ഭയപ്പെട്ട ഏക ബാറ്റ്‌സ്മാന്‍ രോഹിത്താണ്.

നിലയുറപ്പിച്ചാല്‍ സെഞ്ച്വറി കൊണ്ട് നിര്‍ത്താത്ത താരമാണ് രോഹിത്. 200ലേക്കാവും അവന്‍ ലക്ഷ്യമിടുന്നത്. അവനെ നേരത്തെ പുറത്താക്കാന്‍ സാധിച്ചത് ഭാഗ്യമായി'-സൊഹൈല്‍ പറഞ്ഞു. മത്സരത്തില്‍ 20 പന്തില്‍ 15 റണ്‍സ് നേടിയ രോഹിത്തിനെ സൊഹൈലിന്റെ പന്തില്‍ മിസ്ബാഹ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

Also Read: സഞ്ജുവിനും കാറുകള്‍ വീക്കനസ്! ഗ്യാരേജിലെ വാഹനങ്ങള്‍ ഏതൊക്കെയെന്ന് അറിയാം

കോലിയെ സ്ലെഡ്ജ് ചെയ്‌തെന്നും സൊഹൈല്‍

കോലിയെ സ്ലെഡ്ജ് ചെയ്‌തെന്നും സൊഹൈല്‍

മത്സരത്തിനിടെ വിരാട് കോലിയെ സ്ലെഡ്ജ് ചെയ്ത സംഭവും സൊഹൈല്‍ വെളിപ്പെടുത്തി. കോലി പ്രകോപിപ്പിച്ചപ്പോള്‍ നീ അണ്ടര്‍ 19 ലോകകപ്പ് കളിക്കുമ്പോള്‍ ഞാന്‍ പാകിസ്താനായി കളിക്കുന്നുണ്ടെന്ന് കോലിയോട് പറഞ്ഞുവെന്നാണ് സൊഹൈല്‍ വെളിപ്പെടുത്തിയത്.

ഇത് വലിയ വിവാദമാവുകയും ചെയ്തു. വലിയ വിമര്‍ശനമാണ് സൊഹൈലിനെതിരേ ഇന്ത്യന്‍ ആരാധകര്‍ ഉയര്‍ത്തിയത്. കോലിയെപ്പോലൊരു ഇതിഹാസ താരത്തിനെതിരേ നില്‍ക്കാന്‍ പോലും സൊഹൈലിന് യോഗ്യതയില്ലെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറഞ്ഞത്. 2008ല്‍ കോലി അണ്ടര്‍19 ലോകകപ്പ് കളിക്കുമ്പോള്‍ സൊഹൈല്‍ പാക് ടീമിലുണ്ട്.

Story first published: Sunday, February 5, 2023, 15:27 [IST]
Other articles published on Feb 5, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X