നിദാഹാസ് ട്രോഫി: ലങ്കയ്ക്കെതിരേ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

Written By:

കൊളംബോ: നിദാഹാസ് ട്രോഫിയില്‍ തങ്ങളുടെ മൂന്നാം പൂള്‍ മല്‍സത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. മഴ മൂലം ഒരു മണിക്കൂറിലധികം വൈകിയാരംഭിച്ച മല്‍സരം 19 ഓവര്‍ വീതമാക്കി കുറച്ചിരുന്നു. ലങ്ക നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 152 റണ്‍സാണ് നേടിയത്. കുശാല്‍ മെന്‍ഡിസിന്റെ (55) അര്‍ധസെഞ്ച്വറിയാണ് ലങ്കന്‍ ഇന്നിങ്‌സിന് കരുത്തായത്.ശര്‍ദുല്‍ താക്കൂറിന്റെ നാലുവിക്കറ്റ് നേട്ടമാണ് ഇന്ത്യയെ സമഗ്രമായ വിജയത്തിലേക്ക് നയിച്ചത്.

1

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അര്‍ധസെഞ്ച്വറിയുമായി മിന്നിയ കുശാല്‍ പെരേരയെ (3) തുടക്കത്തില്‍ തന്നെ പുറത്താക്കിയെങ്കിലും മറ്റൊരു കുശാല്‍ ഈ റോള്‍ ഏറ്റെടുക്കുകയായിരുന്നു. ഓപ്പണര്‍ കൂടിയായിരുന്ന താരം ഇന്ത്യന്‍ ബൗളിങിനെ കടന്നാക്രമിച്ചാണ് റണ്‍സ് നേടിയത്. 38 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും കുശാലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ധനുഷ്‌കക ഗുണതിലക (17), ഉപുല്‍ തരംഗ (22), ക്യാപ്റ്റന്‍ തിസാര പെരേര (15), ജീവന്‍ മെന്‍ഡിസ് (1) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്.

2

നാലു വിക്കറ്റെടുത്ത പേസര്‍ ശര്‍ദ്ദുല്‍ താക്കൂറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ബംഗ്ലാദേശിനെതിരേ ഇന്ത്യ ജയിച്ച തൊട്ടുമുമ്പത്തെ കളിയില്‍ രണ്ടു വിക്കറ്റോടെ മാന്‍ ഓഫ് ദി മാച്ചായ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ഈ മല്‍സരത്തിലും രണ്ടു വിക്കറ്റ് നേടി. ശര്‍ദ്ദുല്‍ താക്കൂറിനും രണ്ടു വിക്കറ്റ് ലഭിച്ചു. ആദ്യ രണ്ടു മല്‍സരങ്ങളിലും കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. റിഷഭ് പന്തിനു പകരം ലോകേഷ് രാഹുല്‍ പ്ലെയിങ് ഇലവനില്‍ എത്തി.

ഐപിഎല്ലിലൂടെ ഇവര്‍ സ്വപ്‌നം കാണുന്നത് ഇന്ത്യന്‍ ജഴ്‌സി... ആരാവും ഭാഗ്യവാന്‍?

ഐപിഎല്‍: ഷമിയില്ലെങ്കില്‍ പിന്നെയാര്? ഡല്‍ഹിക്ക് ആശയക്കുഴപ്പം... ഊഴം കാത്ത് ഇവര്‍

Story first published: Monday, March 12, 2018, 15:24 [IST]
Other articles published on Mar 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍