വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത് ഹിറ്റ്മാനല്ല, ക്രിക്കറ്റിലെ ഹിറ്റ് വുമണ്‍!! അടിയോടടി... ഡബിള്‍ സെഞ്ച്വറി, ലോക റെക്കോര്‍ഡ്

ന്യൂസിലന്‍ഡ് താരം അമേലിയ കെറിന് ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍

ഡബ്ലിന്‍: ഏകദിന ക്രിക്കറ്റിലെ ഹിറ്റ്മാന്‍ ഇന്ത്യയുടെ വെടിക്കെട്ട് താരം രോഹിത് ശര്‍മയാണെങ്കില്‍ വനിതാ ക്രിക്കറ്റിലും ലഭിച്ചു, ഹിറ്റ് വുമണിനെ. ന്യൂസിലന്‍ഡ് താരം അമേലിയ കെറാണ് തകര്‍പ്പന്‍ ബാറ്റിങിലൂടെ ചരിത്രത്തില്‍ ഇടംപിടിച്ചത്. ഇടിവെട്ട് ഡബിള്‍ സെഞ്ച്വറിയുമായി ഏകദിന ക്രിക്കറ്റില്‍ ഒരു വനിതാ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന ലോകറെക്കോര്‍ഡിനും 17 കാരിയായ കെര്‍ അര്‍ഹയായി.

അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും കളിയിലാണ് കെര്‍ അപരാജിത ഡബിള്‍ സെഞ്ച്വറി കുറിച്ചത്. 232 റണ്‍സാണ് താരം മല്‍സരത്തില്‍ വാരിക്കൂട്ടിയത്. കളിയില്‍ കിവീസ് 305 റണ്‍സിന്റെ വമ്പന്‍ ജയം കരസ്ഥമാക്കുകയും ചെയ്തു.

കൂറ്റന്‍ സ്‌കോര്‍

കൂറ്റന്‍ സ്‌കോര്‍

അയര്‍ലന്‍ഡിനെതിരേ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 440 റണ്‍സാണ് അടിച്ചെടുത്തത്. പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നാമതത്തെ കളിയിലാണ് കിവീസ് 400ല്‍ അഘധികം റണ്‍സ് നേടുന്നത്.
കെറിന്റെ ഡബിള്‍ സെഞ്ച്വറി മാത്രമല്ല ലെയ് കാസ്പറെക്കിന്റെ (113) സെഞ്ച്വറിയും ന്യൂസിലന്‍ഡ് സ്‌കോറിങിന് വേഗം കൂട്ടി. ഓപ്പണര്‍ ഏമി സാറ്റര്‍ത്ത്‌വെയ്റ്റ് 61 റണ്‍സെടുത്ത് പുറത്തായി.

കെറിന്റെ മിന്നല്‍ പ്രകടനം

കെറിന്റെ മിന്നല്‍ പ്രകടനം

അവിശ്വസനീയ ബാറ്റിങ് പ്രകടനമാണ് ഓപ്പണറായി ഇറങ്ങിയ കെര്‍ കാഴ്ചവച്ചത്. വെറും 145 പന്തിലാണ് 31 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം കെര്‍ പുറത്താവാതെ 232 റണ്‍സ് വാരിക്കൂട്ടിയത്.
എന്നാല്‍ കാസ്‌പെറക്ക് 105 പന്തിലാണ് 113 റണ്‍സെടുത്തത്. 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രണ്ടാം വിക്കറ്റില്‍ കെര്‍-കാസ്‌പെറക്ക് ജോടി 295 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്.

 തകര്‍ത്തത് ക്ലാര്‍ക്കിന്റെ റെക്കോര്‍ഡ്

തകര്‍ത്തത് ക്ലാര്‍ക്കിന്റെ റെക്കോര്‍ഡ്

21 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് കൗമാര താരം കെറിന്റെ അവിസ്മരീയ ബാറ്റിങ് പ്രകടനത്തിനു മുന്നില്‍ വഴി മാറിയത്. ഓസ്‌ട്രേലിയന്‍ താരം ബെലിന്‍ഡ ക്ലാര്‍ക്കിന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് കെര്‍ പഴങ്കഥയാക്കിയത്.
അന്നു ഡെന്‍മാര്‍ക്കിനെതിരേ ഓസീസിനായി പുറത്താവാതെ 229 റണ്‍സാണ് ക്ലാര്‍ക്ക് നേടിയത്. 155 പന്തില്‍ നിന്നായിരുന്നു താരം ഇത്രയും റണ്‍സെടുത്തത്. ദീര്‍ഘകാലം ഇളക്കം തട്ടാതെ നിന്ന ലോകറെക്കോര്‍ഡ് കെര്‍ തിരുത്തിക്കുറിക്കുകയായിരുന്നു. ക്ലാര്‍ക്കും കെറും മാത്രമേ ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയെന്ന നാഴികക്കല്ല് പിന്നിട്ടിട്ടുള്ളൂ.

അയര്‍ലന്‍ഡിന് വന്‍ തോല്‍വി

അയര്‍ലന്‍ഡിന് വന്‍ തോല്‍വി

കെറിന്റെ ഡബിള്‍ സെഞ്ച്വറിക്കു മുന്നില്‍ പകച്ചുപോയ അയര്‍ലന്‍ഡ് പൊരുതാന്‍ പോലുമാവാതെയാണ് കീഴടങ്ങിയത്. ആറോവര്‍ ബാക്കിനില്‍ക്കെ വെറും 135 റണ്‍സിന് ഐറിഷ് പെണ്‍പട പുറത്തായി. 305 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ന്യൂസിലന്‍ഡ് ആഘോഷിച്ചത്.
ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര കിവീസ് 3-0ന് തൂത്തുവാരി.
മൂന്നു പേര്‍ മാത്രമേ ഐറിഷ് നിരയില്‍ രണ്ടക്ക സ്‌കോര്‍ നേടിയുള്ളൂ. 42 റണ്‍സെടുത്ത ഓപ്പണര്‍ ഉന റെയ്മണ്ട് ഹോയെയാണ് ടോപ്‌സ്‌കോറര്‍. ഷോന കവാന 29ഉം ജെന്നിഫര്‍ ഗ്രേ പുറത്താവാതെ 17ഉം റണ്‍സ് നേടി.

ബൗളിങിലും കെര്‍

ബൗളിങിലും കെര്‍

ബാറ്റിങില്‍ ഡബിള്‍ സെഞ്ച്വറിയുമായി മിന്നിയ കെര്‍ ബൗളിങിലും ന്യൂസിലന്‍ഡിന്റെ വിജയശില്‍പ്പിയായി മാറി. ഏഴോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത കെര്‍ അഞ്ചു പേരെയാണ് പുറത്താക്കിയത്. ഹെന്നാ റോ രണ്ടു വിക്കറ്റ് നേടി.
ഓള്‍റൗണ്ട് പ്രകടനം നടത്തിയ കെര്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. പ്ലെയര്‍ ഓഫ് ദി സീരീസായും 17 കാരി തിരഞ്ഞെടുക്കപ്പെട്ടു.

വീഡിയോ കാണാം

ന്യൂസിലന്‍ഡ് താരം അമേലി കെറിന്റെ ലോക റെക്കോര്‍ഡ് പ്രകടനത്തിന്റെ വീഡിയോ കാണാം

ലോകകപ്പ്: റയലുമായി രഹസ്യ ധാരണ, സ്പാനിഷ് കോച്ചിനെ പുറത്താക്കി!! ഞെട്ടലോടെ ആരാധകര്‍ ലോകകപ്പ്: റയലുമായി രഹസ്യ ധാരണ, സ്പാനിഷ് കോച്ചിനെ പുറത്താക്കി!! ഞെട്ടലോടെ ആരാധകര്‍

Story first published: Thursday, June 14, 2018, 9:08 [IST]
Other articles published on Jun 14, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X