വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൃഥ്വി ഷായെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര, ഇക്കാര്യം പഠിച്ചേ മതിയാകൂ

ബേ ഓവല്‍: ന്യൂസിലാന്‍ഡ് - ഇന്ത്യ മൂന്നാം ഏകദിനത്തില്‍ പത്തു റണ്‍സ് അകലെ വെച്ചാണ് യുവ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് അര്‍ധ സെഞ്ച്വറി നഷ്ടപ്പെട്ടത്. ഓപ്പണിങ് തകര്‍ച്ചയ്ക്ക് ശേഷം ശ്രേയസ് അയ്യറുമായി ചേര്‍ന്ന് ക്രീസില്‍ താളം കണ്ടെത്തി വരികയായിരുന്നു പൃഥ്വി. രണ്ടു സിക്‌സറുകളുടെയും മൂന്നു ബൗണ്ടറികളുടെയും അകമ്പടിയോടെ 40 പിന്നിട്ടപ്പോള്‍ ടീം ഇന്ത്യ കരുതി, ഇന്ന് പൃഥ്വി ഷായുടെ ദിനമാണെന്ന്.

പൃഥ്വി ഷായുടെ പ്രകടനം

കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറിയായിരുന്നു കയ്യകലത്തുണ്ടായിരുന്നത്. എന്നാല്‍ താരത്തിന് ഏറെ ആയുസ്സുണ്ടായില്ല.13 ആം ഓവറിലെ ആദ്യ പന്തില്‍ റണ്ണൗട്ടായി പൃഥ്വി മടങ്ങി. കോളിന്‍ ഡി ഗ്രാന്‍ഡോമിന്റെ ഏറ് താരത്തിന് മടക്കടിക്കറ്റ് നല്‍കി. 42 പന്തില്‍ 40 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ പൃഥ്വി സംഭാവന ചെയ്തത്. സ്‌ട്രൈക്ക് റേറ്റ് 95.25.

ഔട്ട്

ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനമാണ് പൃഥ്വി പുറത്തെടുത്തതെങ്കിലും താരത്തെ വിമര്‍ശിച്ച് മുന്‍ താരം ആകാശ് ചോപ്ര രംഗത്തു വന്നിരിക്കുകയാണ്. പൃഥ്വി ഷായുടെ ഫിറ്റ്‌നസ് നില സംശയകരമാണെന്ന് ആകാശ് ചോപ്ര പറയുന്നു. 13 ആം ഓവറിലെ ആദ്യ പന്തില്‍ ഡബിള്‍ റണ്‍സ് ഓടാനായിരുന്നു ശ്രമം. പൃഥ്വിയാണ് രണ്ടാം റണ്‍ ഓടിയെടുക്കാന്‍ മുന്‍കയ്യെടുത്തതും. എന്നാല്‍ താരം മറുപുറത്ത് ഓടിയെത്തിയപ്പോഴേക്കും ഗ്രാന്‍ഡോം എറിഞ്ഞ പന്ത് സ്റ്റംപിളക്കി — പൃഥ്വി ഔട്ട്!

വിമർശിച്ച് ആകാശ് ചോപ്ര

ക്രിക്കറ്റില്‍ ഷോട്ടു കളിക്കാനുള്ള മികവ് മാത്രം പോര, ഫിറ്റ്‌നസും വേണമെന്ന് പൃഥ്വിയുടെ പുറത്താവലില്‍ ആകാശ് ചോപ്ര പ്രതികരിച്ചു. നേരത്തെ, ടോസ് നേടിയ ന്യൂസിലാന്‍ഡ് ഒരിക്കല്‍ക്കൂടി ബൗള്‍ ചെയ്യാനാണ് തീരുമാനിച്ചത്. വില്യംസണിന്റെ തീരുമാനം തുടക്കത്തില്‍ ശരിയാവുകയും ചെയ്തു. രണ്ടാം ഓവറില്‍ത്തന്നെ മായങ്ക് അഗര്‍വാളിന്റെ (3 പന്തില്‍ 1) സ്റ്റംപ് തെറിപ്പിക്കാന്‍ കൈല്‍ ജെയ്മിസണിനായി.

ശ്രേയസ് - രാഹുൽ കൂട്ടുകെട്ട്

ഏഴാം ഓവറില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ (12 പന്തില്‍ 9) ഹമീഷ് ബെനറ്റും തിരിച്ചയച്ചതോടെ ഇന്ത്യ പ്രതിസന്ധിയിലായി. ഈ അവസരത്തിലാണ് ശ്രേയസും പൃഥ്വിയും ക്രീസില്‍ ഒരുമിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഇന്നിങ്‌സ് 62 -ല്‍ എത്തിയപ്പോഴേക്കും പൃഥ്വി റണ്ണൗട്ടായി മടങ്ങി.
തുടര്‍ന്ന് ശ്രേയസ് - രാഹുല്‍ ജോടിയാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്.

ഇന്ത്യൻ പോരാട്ടം

31 ആം ഓവറില്‍ ശ്രേയസ് (63 പന്തില്‍ 62) തിരിച്ചുകയറുമ്പോള്‍ ഇന്ത്യ നാലിന് 162 റണ്‍സെന്ന നിലയിലേക്ക് എത്തി. ഒന്‍പതു ബൗണ്ടറികളാണ് ശ്രേയസിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ശേഷം രാഹുല്‍ - മനീഷ സഖ്യം ഇന്ത്യയുടെ യാത്ര എളുപ്പമാക്കി. 113 പന്തില്‍ 112 റണ്‍സ് തികച്ചാണ് രാഹുല്‍ ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയത്.

ന്യൂസിലാൻഡിന് ജയം

Most Read: ഇന്ത്യ- ന്യൂസിലാന്‍ഡ്: നാണംകെട്ട് കോലിപ്പട... തൂത്തുവാരി കിവീസ്, ടി20യിലെ കണക്കുതീര്‍ത്തു

ഈ സമയം ഇന്ത്യന്‍ സ്‌കോര്‍ 269 തൊട്ടു. 48 പന്തില്‍ 42 റണ്‍സ് കുറിച്ച മനീഷ് പാണ്ഡെയും ഇന്നിങ്‌സില്‍ നിര്‍ണായകമായി. ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴിന് 296 റണ്‍സാണ് ഇന്ത്യ കൂട്ടിച്ചേര്‍ത്തത്. ഈ വിജയലക്ഷ്യം ന്യൂസിലാന്‍ഡ് 17 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയും ചെയ്തു.

Story first published: Tuesday, February 11, 2020, 18:03 [IST]
Other articles published on Feb 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X