വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: എന്തു കൊണ്ട് ക്ലിക്കായില്ല? ധോണി, കോലി, രോഹിത് ഇവരെപ്പോലെ അവസരം ലഭിച്ചില്ല... യുവി പറയുന്നു

മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് യുവരാജ് അവസാനമായി കളിച്ചത്

മൊഹാലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസം യുവരാജ് സിങിന്റെ സ്ഥാനം. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം ഒരു പോലെ കസറിയ കംപ്ലീറ്റ് പാക്കേജ് തന്നെയായിരുന്നു യുവി. അദ്ദേഹത്തെപ്പോലൊരാളെ പിന്നീട് ഇന്ത്യക്കു ലഭിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയടക്കം നിരവധി നേട്ടങ്ങളില്‍ പങ്കാളിയാവാന്‍ സാധിച്ചെങ്കിലും ഐപിഎല്ലില്‍ യുവിക്ക് തന്റെ കഴിവിന്റെ പകുതി പോലും പ്രദര്‍ശിപ്പിക്കാനായിട്ടില്ല.

Yuvraj Singh Reveals Why He Is Not As Successful As Dhoni And Kohli In The IPL | Oneindia Malayalam

സ്പിന്നറെങ്കില്‍ ഓക്കെ, ആദ്യ പന്ത് നേരിടാന്‍ മടി, രോഹിത്തിന്റെ പരാതി സത്യമോ? പ്രതികരിച്ച് ധവാന്‍സ്പിന്നറെങ്കില്‍ ഓക്കെ, ആദ്യ പന്ത് നേരിടാന്‍ മടി, രോഹിത്തിന്റെ പരാതി സത്യമോ? പ്രതികരിച്ച് ധവാന്‍

സിക്‌സറടിക്കട്ടെയെന്ന് ധോണി, ചാപ്പലിന്റെ നിര്‍ദേശം ഇങ്ങനെ... ധോണിയെ മികച്ച ഫിനിഷറാക്കിയത് ഈ ഉപദേശംസിക്‌സറടിക്കട്ടെയെന്ന് ധോണി, ചാപ്പലിന്റെ നിര്‍ദേശം ഇങ്ങനെ... ധോണിയെ മികച്ച ഫിനിഷറാക്കിയത് ഈ ഉപദേശം

പഴയ ഇന്ത്യ ഇങ്ങനെയല്ല, പാവത്താന്‍മാര്‍... ഇപ്പോള്‍ തൊട്ടാല്‍ തിരിച്ചടിക്കും!! കാരണം ഗാംഗുലിപഴയ ഇന്ത്യ ഇങ്ങനെയല്ല, പാവത്താന്‍മാര്‍... ഇപ്പോള്‍ തൊട്ടാല്‍ തിരിച്ചടിക്കും!! കാരണം ഗാംഗുലി

ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ത്തന്നെയാണ്. ഏറ്റവും അവസാനമായി മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് താരം കളിച്ചത്. എന്തുകൊണ്ടാണ് ഐപിഎല്ലില്‍ തനിക്കു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് യുവരാജ്.

ഒരേ ടീമില്‍ കളിക്കാനായില്ല

ഐപിഎല്ലില്‍ ഒരേ ഫ്രാഞ്ചൈസിക്കു വേണ്ടി മൂന്നോ, നാലോ വര്‍ഷം തുടര്‍ച്ചയായി കളിക്കാന്‍ അവസരം ലഭിക്കാതിരുന്നതാണ് തനിക്കു തിരിച്ചടിയായതെന്നു യുവരാജ് വ്യക്തമാക്കി.
വിരാട് കോലി, എംഎസ് ധോണി, രോഹിത് ശര്‍മ എന്നിവരെല്ലാം ഏറെക്കാലമായി ഒരേ ഫ്രാഞ്ചൈസിക്കു വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഇങ്ങനെ കളിച്ചാല്‍ മാത്രമേ ഒരു അടിത്തറയിടാന്‍ താരത്തിനാവുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍ ഒരു ടീമിലും തനിക്ക് കൂടുതല്‍ കാലം ഇടം ലഭിച്ചില്ലെന്നു യുവി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
പ്രഥമ സീസണ്‍ മുതല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കളിച്ചു കൊണ്ടിരിക്കുകയാണ് കോലി. ധോണിയും ആദ്യ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുണ്ട്. സസ്‌പെന്‍ഷനെ തുടര്‍ന്ന് സിഎസ്‌കെ രണ്ടു വര്‍ഷം ഐപിഎല്ലില്‍ നിന്നും പുറത്തായതോടെ മാത്രമാണ് അദ്ദേഹത്തിന് മറ്റു ഫ്രാഞ്ചൈസിക്കായി കളിക്കേണ്ടി വന്നത്. രോഹിത്താവട്ടെ 2011 മുതല്‍ മുംബൈയ്‌ക്കൊപ്പമുണ്ട്.

നിരവധി ഫ്രാഞ്ചൈസികള്‍

കരിയറില്‍ നിരവധി ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ഐപിഎല്ലില്‍ യുവരാജ് കളിച്ചിട്ടുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബ്, പൂനെ വാരിയേഴ്‌സ് ഇന്ത്യ, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കു വേണ്ടിയാണ് യുവി കളിച്ചത്.
2008ല്‍ ഹോം ടീം കൂടിയായ പഞ്ചാബിലൂടെയാണ് താരത്തിന്റെ തുടക്കം. 2011ല്‍ യുവി രപൂനെ വാരിയേഴ്‌സിലെത്തി. 2014ല്‍ താരം ആര്‍സിബിയിലേക്കും 2015ല്‍ ഡല്‍ഹിയിലേക്കും ചേക്കേറി.
2016ല്‍ ഹൈദരാബാദിന്റെ ഭാഗമായ യുവരാജ് 18ല്‍ വീണ്ടും പഴയ തട്ടകമായ പഞ്ചാബിലെത്തി. 2019ല്‍ മുംബൈയ്ക്കു വേണ്ടിയാണ് ഓള്‍റൗണ്ടര്‍ അവസാനമായി കളിച്ചത്. കഴിഞ്ഞ സീസണിനു ശേഷം യുവിയെ മുംബൈ ഒഴിവാക്കുകയായിരുന്നു.

പഞ്ചാബിന്റെ ക്യാപ്റ്റന്‍സി

കിങ്‌സ് ഇലവന്റെ പഞ്ചാബിന്റെ ക്യാപ്റ്റന്‍സി തനിക്കു ലഭിച്ചിരുന്നെങ്കിലും ടീമില്‍ അസംതൃപ്തനായിരുന്നുവെന്നു യുവരാജ് വെളിപ്പെടുത്തി. ഐപിഎല്‍ കരിയറില്‍ ഏതെങ്കതിലുമൊരു ഫ്രാഞ്ചൈസിയില്‍ നിന്നും ഓഓടി രക്ഷപ്പെടാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതു പഞ്ചാബായിരുന്നു. താന്‍ ഏതു താരത്തെ വേണമെന്ന് ആവശ്യപ്പെട്ടാലും ഫ്രാഞ്ചൈസി ഇതു പരിഗണിക്കാന്‍ പോലും തയ്യാറായില്ല. അദ്ഭുതമെന്നു പറയട്ടെ, താന്‍ പഞ്ചാബ് വിട്ട ശേഷം നേരത്തേ ആവശ്യപ്പെട്ട കളിക്കാരെയെല്ലാം അവര്‍ ഫ്രാഞ്ചൈസിയിലേക്കു കൊണ്ടു വരികയും ചെയ്തു. ക്യാപ്റ്റനെന്ന വെറുമൊരു പേര് മാത്രമേ പഞ്ചാബില്‍ തനിക്കുണ്ടായിരുന്നുള്ളൂ. പഞ്ചാബിനായി കളിക്കാന്‍ തനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ ആ ഫ്രാഞ്ചൈസിയില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് ആഗ്രഹിച്ചതെന്നും യുവി വ്യക്തമാക്കി.

Story first published: Thursday, May 14, 2020, 10:49 [IST]
Other articles published on May 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X