ലിയോണിന്റെ അവിഹിതം ഓസ്‌ട്രേലിയന്‍ ടീം ഒളിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന ആരോപണവുമായി ഭാര്യ

Posted By: അന്‍വര്‍ സാദത്ത്

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് പേസ് താരം മുഹമ്മദ് ഷമി ഇപ്പോള്‍ വാര്‍ത്തകളിലെ താരമാണ്. കളിക്കളത്തിന് പുറത്തെ പെരുമാറ്റദൂഷ്യമാണ് ഇദ്ദേഹത്തിന് തലക്കെട്ടുകളില്‍ ഇടംനല്‍കിയത്. ഭാര്യ ഹസീന്‍ ജഹാന്‍ പോലീസ് കേസ് കൂടി നല്‍കിയതോടെ സംഗതി പൊടിപൂരം. എന്നാല്‍ ക്രിക്കറ്റ് ലോകത്ത് മറ്റൊരു ഭാര്യാവിവാദം കൂടി പുകയുകയാണ്. അങ്ങ് ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും വാര്‍ത്ത എത്തുമ്പോള്‍ താരമാകുന്നത് നതാന്‍ ലിയോണാണ്.

നതാന്‍ ലിയോണ്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമായി ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇറങ്ങിയപ്പോഴാണ് പെര്‍ത്തിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റ് എമ്മാ മക്കാര്‍ത്തിക്കൊപ്പമുള്ള ചിത്രങ്ങള്‍ നാട്ടില്‍ പാട്ടായത്. ഇതോടെ രണ്ട് ദശകക്കാലം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ച് മെല്‍ വാറിംഗ് മുന്‍ ഭാര്യയെന്ന പദവി സ്വീകരിച്ചു. ഈ ബന്ധത്തില്‍ ലിയോണിന് രണ്ട് പെണ്‍മക്കളുണ്ട്. അതേസമയം മുന്‍ ഭാര്യ ഇപ്പോള്‍ തന്റെ ബ്ലോഗിലൂടെ നടത്തുന്ന വെളിപ്പെടുത്തലുകളാണ് ലിയോണിന് പാരയാകുന്നത്.

nathanlyon

ക്രിക്കറ്റ് ജീവിതമാക്കിയ ഭര്‍ത്താവ് അകന്നുപോയെന്ന് കരുതി താന്‍ തകര്‍ന്നുപോയില്ലെന്ന് വാറിംഗ് ബ്ലോഗില്‍ കുറിച്ചു. മക്കളോടും പിതാവ് കളിക്കാന്‍ പോയെന്ന് എളുപ്പത്തില്‍ പറയാം. പക്ഷെ ചില സത്യങ്ങള്‍ വേദനിപ്പിക്കുകയാണ്. ഒരിക്കല്‍ സുഹൃത്തുക്കളായി ഒപ്പമുണ്ടായിരുന്നവര്‍ ഇന്ന് ശത്രുക്കളായിരിക്കുന്നു. അയാള്‍ക്ക് ചുറ്റുമുള്ളവര്‍ സംരക്ഷണമൊരുക്കി ജീവിതം അനായാസമാക്കി, വാറിംഗ് കുറ്റപ്പെടുത്തി.

ഓസ്‌ട്രേലിയന്‍ ടീമംഗങ്ങളാണ് ഭര്‍ത്താവിനെക്കുറിച്ചുള്ള രഹസ്യങ്ങള്‍ ഒളിപ്പിച്ച് രക്ഷപ്പെടുത്തിയതെന്നാണ് മുന്‍ ഭാര്യയുടെ ആരോപണം. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമാണ് ലിയോണ്‍. മുന്‍ ഭാര്യയുടെ വെളിപ്പെടുത്തല്‍ എത്രത്തോളം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കാത്തിരുന്ന് കാണണം.


ബാറ്റ്‌സ്മാന്മാര്‍ക്ക് ഭീഷണിയായി ശാര്‍ദുല്‍ താക്കൂറിന്റെ ആ സ്ലോബോളുകള്‍; എങ്ങിനെ എറിയുന്നു?

കോലിയുടെ ഇംഗ്ലണ്ട് ടീമിലെ 'കാമുകി' ഇനി കോലിയുടെ ബാറ്റ് ഉപയോഗിക്കും

Story first published: Wednesday, March 14, 2018, 8:30 [IST]
Other articles published on Mar 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍