ഐപിഎല്‍: ഹിറ്റ്മാന്‍ ഈസ് ബാക്ക്... ബാംഗ്ലൂരിനെ തകര്‍ത്തെറിഞ്ഞ് മുംബൈ, ആദ്യ ജയം

Written By:

മുംബൈ: വാംഖഡെ സ്‌റ്റേഡിയത്തില്‍ ആര്‍പ്പുവിളിച്ച ആരാധകരെ നിരാശപ്പെടുത്തിയില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ ജയം കൊയ്തു. വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് മുംബൈ സ്വന്തം മൈതാനത്ത് തരിപ്പണമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 213 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ ആര്‍സിബി അപകടം മണത്തിരുന്നു. ബാംഗ്ലൂര്‍ ആരാധകര്‍ ആഗ്രഹിച്ചതു പോലെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഒറ്റയാന്‍ പോരാട്ടം മാറ്റിനിര്‍ത്തിയാല്‍ ആര്‍സിബി ബാറ്റിങ് സമ്പൂര്‍ണ പരാജയമായിരുന്നു. എട്ടു വിക്കറ്റിന് 167 റണ്‍സെടുക്കാനേ ബാംഗ്ലൂരിനായുള്ളൂ. 46 റണ്‍സിന്റെ ആധികാരിക വിജയമാണ് മുംബൈ ആഘോഷിച്ചത്.

കോലിയുടെ വണ്‍മാന്‍ഷോ

കോലിയുടെ വണ്‍മാന്‍ഷോ

ഓപ്പണറായി ഇറങ്ങിയ കോലി തന്റെ കഴിവിന്റെ പരമാവധി നല്‍കിയെങ്കിലും ടീമംഗങ്ങളില്‍ നിന്നും പിന്തുണ ലഭിക്കാതിരുന്നത് ബാംഗ്ലൂരിന്റെ തകര്‍ച്ചയ്ക്കു വഴിവച്ചു. കോലിയുടെ വണ്‍മാന്‍ ഷോ മാറ്റിനിര്‍ത്തിയാല്‍ ആര്‍സിബി നിരയില്‍ ഒരാള്‍ പോലും 20 റണ്‍സ് തികച്ചില്ല.
ക്വിന്റണ്‍ ഡികോക്ക് (19), മന്‍ദീപ് സിങ് (16), ക്രിസ് വോക്‌സ് (11) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ നേടിയ മറ്റു താരങ്ങള്‍. 62 പന്തുകളില്‍ നിന്നും ഏഴു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 92 റണ്‍സുമായി കോലി പുറത്താവാതെ നിന്നു.

 രോഹിത്തിന്റെ ഉജ്ജ്വല ഇന്നിങ്‌സ്

രോഹിത്തിന്റെ ഉജ്ജ്വല ഇന്നിങ്‌സ്

ടൂര്‍ണമെന്റില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (94) വിന്‍ഡീസ് താരം എവിന്‍ ലൂയിസും (65) ചേര്‍ന്നാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്. നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് മുംബൈ 213 റണ്‍സ് അടിച്ചെടുത്തു.
ആദ്യ മൂന്നു കളികളിലെയും മോശം പ്രകടനത്തെ തുടര്‍ന്നു പഴികേട്ട രോഹിത് ഇത്തവണ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. വെറും 52 പന്തില്‍ 10 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമാണ് രോഹിത് 94 റണ്‍സ് വാരിക്കൂട്ടിയത്.

യാദവിന്റെ ഇരട്ടപ്രഹരം

യാദവിന്റെ ഇരട്ടപ്രഹരം

തുടക്കത്തിലേറ്റ തകര്‍ച്ചയില്‍ നിന്നും കരകയറിയാണ് മുംബൈ ജയിക്കാവുന്ന സ്‌കോറിലേക്കു മുന്നേറിയത്. ഇന്നിങ്‌സിലെ ആദ്യ രണ്ടു പന്തുകളിലും മുംബൈക്ക് വിക്കറ്റ് നഷ്ടമായിരുന്നു. വാംഖഡെ സ്റ്റേഡിയത്തെ നിശബ്ധമാക്കി ഉമേഷ് യാദവാണ് ആദ്യ രണ്ടു പന്തില്‍ രണ്ടു പേരെ ഗോള്‍ഡന്‍ ഡക്കാക്കി പവലിയനിലേക്കു മടക്കിയത്.
ഇന്നിങ്‌സിലെ ആദ്യ പന്തില്‍ സൂര്യകുമാര്‍ യാദവിനെ ബൗള്‍ഡാക്കിയ യാദവ് രണ്ടാമത്തെ പന്തില്‍ മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനെയും ബൗള്‍ഡാക്കി.

രക്ഷകരായി രോഹിത്തും ലൂയിസും

രക്ഷകരായി രോഹിത്തും ലൂയിസും

അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ മുംബൈയെ കരകയറ്റിയത് ലൂയിസും രോഹിത്തുമായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും 108 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 11 ഓവര്‍ ആയപ്പോഴേക്കും മുംബൈയുടെ സ്‌കോര്‍ 100 കടന്നിരുന്നു.

 കൂട്ടുകെട്ട് തകര്‍ത്ത് ആന്‍ഡേഴ്‌സന്‍

കൂട്ടുകെട്ട് തകര്‍ത്ത് ആന്‍ഡേഴ്‌സന്‍

അപകടകരമായ രീതിയില്‍ മുന്നേറിയ ഈ സഖ്യത്തെ വേര്‍പിരിച്ചത് കോറി ആന്‍ഡേഴ്‌സനായിരുന്നു. ലൂയിസിനെ ആന്‍ഡേഴ്‌സന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. 42 പന്തുകൡ ആറു ബൗണ്ടറികളും അഞ്ചു സിക്‌സറും ലൂയിസിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പിന്നീട് വന്നവരില്‍ ക്രുനാല്‍ പാണ്ഡ്യ (15), ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ മാത്രമേ മുംബൈ നിരയില്‍ രണ്ടക്ക സ്‌കോര്‍ നേടിയുള്ളൂ.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, April 17, 2018, 17:33 [IST]
Other articles published on Apr 17, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍