എംഎസ് ധോണി ക്യാപ്റ്റന്‍ കൂളല്ല; ക്യാപ്റ്റന്‍ കുപിതനാകാറുണ്ടെന്ന് സുരേഷ് റെയ്‌ന

Posted By:

ദില്ലി: രണ്ട് ലോകകപ്പുകള്‍ ഇന്ത്യയ്ക്ക് സമ്മാനിക്കുകയും ഒട്ടേറെ വിജയങ്ങള്‍ നേടിത്തരികയും ചെയ്ത എംഎസ് ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായാണ് വിലയിരുത്തുന്നത്. ധോണിയുടെ വിജയരഹസ്യമാകട്ടെ ഏതു പ്രതിസന്ധിയിലും ഉലയാത്ത നിശ്ചയദാര്‍ഢ്യവും വിജയദാഹവും.


വിജയത്തില്‍ അമിതാവേശമോ തോല്‍വിയില്‍ തലകുനിക്കുകയോ ചെയ്യാത്ത ധോണിയെ ക്യാപ്റ്റന്‍ കൂള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍, ധോണി അത്ര കൂളല്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ധോണിയുടെ അടുത്ത സുഹൃത്തുമായ സുരേഷ് റെയ്‌ന പറയുന്നത്. അങ്ങിനെ പറയാന്‍ റെയ്‌നയ്ക്ക് കാരണങ്ങളുമുണ്ട്.

suresh

ധോണിയുടെ കണ്ണുകളും മുഖവും വൈകാരിക ഭാവങ്ങള്‍ പ്രകടിപ്പിക്കാറില്ലെന്നത് നേരുതന്നെ. എന്നാല്‍, ധോണി പലപ്പോഴും കുപിതനാകാറുണ്ടെന്ന് റെയ്‌ന പറയുന്നു. ധോണി കുപിതനാകുന്ന സമയത്തെല്ലാം ടിവി ബ്രേക്ക് ആയിരിക്കും. അതുകൊണ്ട് തന്നെ അത് ആരും അറിയാറില്ലെന്നും റെയ്‌ന വെളിപ്പെടുത്തി.

ധോണിയുടെ വിജയരഹസ്യം കളക്കളത്തിലെ പദ്ധതി ഒരുക്കലിലാണ്. ഒരു പ്ലാനുമായി ഒരിക്കലും ധോണി കളിക്കിറങ്ങില്ല. ഒരേസമയം രണ്ടും മൂന്നും പ്ലാനുകള്‍ ധോണിയുടെ മനസിലുണ്ടാകും. ധോണിയുടെ ചെറുചലനങ്ങള്‍ പോലും ഇത്തരം പ്ലാനുകളുടെ ഭാഗമാണ്. എതിരാളികളെ സമ്മര്‍ദ്ദിലാക്കാന്‍ ധോണിക്ക് എളുപ്പം കഴിയും. ധോണി എന്താണ് ചിന്തിക്കുന്നതെന്നത് മറ്റൊര്‍ക്കും പഠിച്ചെടുക്കാന്‍ കഴിയില്ലെന്നും റെയ്‌ന പറഞ്ഞു. ഫോമില്ലായ്മയെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട റെയ്‌ന ഇപ്പോള്‍ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.


Story first published: Monday, November 27, 2017, 8:52 [IST]
Other articles published on Nov 27, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍