വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശാസ്ത്രി പെര്‍ഫെക്ട് കോച്ച്, ഇതിനേക്കാള്‍ കേമനെ ഇന്ത്യക്കു കിട്ടില്ല!- അറിയാം കാരണങ്ങള്‍

മികച്ച പ്രകടനമാണ് എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ നടത്തുന്നത്

ടീം ഇന്ത്യ ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റുകളിലും ഒരു പോലെ മികച്ച പ്രകടനം നടത്തി മുന്നേറുമ്പോള്‍ അതിന്റെ ക്രെഡിറ്റ് നായകന്‍ വിരാട് കോലി മാത്രമല്ല കോച്ച് രവി ശാസ്ത്രിയും അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ശാസ്ത്രിയുടെ പേര് പരാമര്‍ശിക്കപ്പെടാറില്ല. കോലിയുടെ നേതൃപാടവം മാത്രമാണ് ടീമിന്റെ കുതിപ്പിനു പിന്നിലെന്നാണ് ചൂണ്ടിക്കാണിക്കെടാറുള്ളത്. പക്ഷെ ശാസ്ത്രിയുടെ വലിയൊരു സ്വാധീനം തന്നെ ടീമിന്റെ നേട്ടങ്ങള്‍ക്കു പിന്നിലുണ്ടെന്നു സംശയമില്ലാതെ പറയാന്‍ സാധിക്കും.

കോലിയും ശാസ്ത്രിയും തമ്മിലുള്ള മികച്ച ധാരണയും ഇന്ത്യന്‍ ടീമിനെ ഏറെ സഹായിച്ചിട്ടുണ്ട്. ശാസ്ത്രിക്കു കീഴില്‍ കളിച്ച 46 ടെസ്റ്റുകളില്‍ 28ലും ഇന്ത്യ ജയം നേടി. വിജയശരാശരി 60.87. മുന്‍ കോച്ച് ജോണ്‍ റൈറ്റ് (52 മല്‍സരം, 21 ജയം), ഗാരി കേസ്റ്റണ്‍ (52 ടെസ്റ്റ് 16 ജയം) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഇന്ത്യയുടെ ബെഞ്ച് കരുത്ത് ഇത്രയും ശക്തമായി മാറിയത് ശാസ്ത്രിയുടെ വരവോടെയാണ്. എതു താരത്തിന്റെ അഭാവവവും മറികടക്കാന്‍ കഴിയുന്ന വിധം അദ്ദേഹം ടീമിനെ തയ്യാറാക്കി നിര്‍ത്തി. ഏകദിനത്തിലെ കണക്കെടുത്താല്‍ 91 മല്‍സരങ്ങളില്‍ 57ലും ശാസ്ത്രി പരിശീലിപ്പിച്ച ഇന്ത്യ ജയം നേടി. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മികച്ച പരിശീലകന്‍ ശാസ്ത്രി തന്നെയാണെന്നു നിസംശയം പറയാം. ഇതിന്റെ ചില കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

 വിമര്‍ശനങ്ങള്‍ക്കു മറുപടി

വിമര്‍ശനങ്ങള്‍ക്കു മറുപടി

കോച്ചായിരിക്കെ ഒരുപാട് വിമര്‍ശനങ്ങളും ശാസ്ത്രിക്കു നേരിട്ടിട്ടുണ്ട്. എന്നാല്‍ അവയ്‌ക്കെല്ലാം അദ്ദേഹം മറുപടിയും നല്‍കിയിട്ടുണ്ടെന്നു കാണാം. നേരത്തേ ഇന്ത്യക്കായി കളിച്ചിരുന്ന കാലത്തും കമന്റേറ്ററായി പ്രവര്‍ത്തിക്കുമ്പോഴുമെല്ലാം ശാസ്ത്രിയെ വിമര്‍ശനങ്ങള്‍ പിന്തുടര്‍ന്നിരുന്നു.
ഒരു വിര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തിനിടെ സോഷ്യല്‍ മിഡിയകളിലൂടെ ട്രോളിനു ഇരയായപ്പോള്‍ ശാസ്ത്രിയുടെ ചിരിച്ചുകൊണ്ടുള്ള പ്രതികരണം ഇങ്ങനെയായിരുന്നു- ഇതൊരു നേരമ്പോക്കാണെന്നാണ് ഞാന്‍ പറയുക. എന്റെ ചെലവില്‍ ആസ്വദിക്കാനാണ് അവര്‍ ഇതു ചെയ്യുന്നത്. എന്റെ പക്കല്‍ പാലും തേനുമുണ്ട്, നിങ്ങള്‍ അത് ആസ്വദിക്കൂ.
വിമര്‍ശനങ്ങള്‍ എല്ലാപ്പോഴും പ്രചോദിപ്പിക്കുന്ന വ്യക്തിയാണ് ശാസ്ത്രി. ഇതു ടീമിനെയും കൂടുതല്‍ പ്രചോദിപ്പിക്കാനും പെര്‍ഫോം ചെയ്യാനും അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവസാനമായി കഴിഞ്ഞ ഓസീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട തോല്‍വി ഇന്ത്യ ഏറ്റുവാങ്ങിയപ്പോള്‍ ലോകം മുഴുവന്‍ ശാസ്ത്രിയിയെയും കോലിയെയും ക്രൂശിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ടെസ്റ്റില്‍ കോലിയുടെ അഭാവത്തിലും തകര്‍പ്പന്‍ ജയത്തിലേക്കു ടീമിനെ നയിച്ചായിരുന്നു ശാസ്ത്രിയുടെ മറുപടി.

 പ്രചോദനം നല്‍കുന്നയാള്‍ മാത്രമല്ല

പ്രചോദനം നല്‍കുന്നയാള്‍ മാത്രമല്ല

2017ലായിരുന്നു അനില്‍ കുംബ്ലെയ്ക്കു പകരം ശാസ്ത്രി ടീമിന്റെ പരിശീലകസ്ഥാനത്തേക്കു വരുന്നത്. തനിക്കു കീഴില്‍ ടീം മികച്ച പ്രകടനം നടത്തുമെന്ന് അന്നു അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ശാസ്ത്രിയുടെ ഉറപ്പ് തെറ്റിയിട്ടില്ലെന്നു നമുക്കു കാണാം.
മുഴുവന്‍ സപ്പോര്‍ട്ട് സ്റ്റാഫുമാരുടെയും ചുമതല വഹിക്കുകയെന്നതാണ് എന്റെ റോള്‍, ഒപ്പം താരങ്ങളെ മികച്ച മാനസികാവസ്ഥയോടെ, മറ്റൊന്നു മനസ്സില്‍ ഇല്ലാതെ, സ്വയം പ്രകടിപ്പിക്കാന്‍ അവസരം നല്‍കുകയും വേണം. കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി നിങ്ങള്‍ കണ്ട പോസിറ്റീവും നിര്‍ഭയവുമായ ക്രിക്കറ്റ് കളിക്കുകയാണ് ലക്ഷ്യമെന്നും അന്നു കോച്ചായി ചുമതലയേറ്റ ശേഷം ശാസ്ത്രി പറഞ്ഞിരുന്നു.
ടീമിലെ താരങ്ങള്‍ക്കൊപ്പവും വളരെ അടുത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഓരോരുത്തരുമായും വ്യക്തിപരമായി സംസാരിച്ച് മാനിസകമായി അവര്‍ നേരിടുന്ന ബ്ലോക്കുകള്‍ ഇല്ലാതാക്കി സ്വന്തം കഴിവ് പൂര്‍ണമായി പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസം നല്‍കുകയാണ് ശാസ്ത്രി ചെയ്യുന്നത്. മോശം ഫോമിലൂടെ കടന്നുപോവുന്ന കളിക്കാരെ എല്ലായ്‌പ്പോഴും പ്രചോദിപ്പിച്ചിക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തെ പല തവണ കണ്ടിട്ടുണ്ട്.

 ഡ്രസിങ് റൂമിന്റെ ബഹുമാനം

ഡ്രസിങ് റൂമിന്റെ ബഹുമാനം

ഡ്രസിങ് റൂമില്‍ നിന്നും ലഭിക്കുന് ബഹുമാനമാണ് ശാസ്ത്രിയുടെ മറ്റൊരു വലിയ പ്ലസ് പോയിന്റ്. ഒരു പരിശീലന സെഷനു ശേഷം രവി ശാസ്ത്രിയോടൊപ്പം 10-15 മിനിറ്റുകള്‍, യുവതാരങ്ങള്‍ക്കു ഒരുപാട് ആത്മവിശ്വാസം നല്‍കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അത് അവിശ്വസനീയമാണെന്നായിരുന്നു മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ അടുത്തിടെ പറഞ്ഞത്.
കഴിഞ്ഞ ഓസീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ കോലിയടക്കം പല സീനിയര്‍ താരങ്ങളെയും നഷ്ടമായിട്ടും ശുഭ്മാന്‍ ഗില്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ യുവനിരയെ വച്ച് ഇന്ത്യക്കു ചരിത്ര വിജയം നേടിത്തരാന്‍ ശാസ്ത്രിക്കു സാധിച്ചു. കോച്ചില്‍ താരങ്ങള്‍ക്കുള്ള വിശ്വാസവും തിരികെ അദ്ദേഹത്തിനുള്ള വിശ്വാസവുമാണ് ഈ നേട്ടത്തിനു പ്രധാന കാരണം. ഇന്ത്യയുടെ ഇപ്പോളത്തെ പേസ് ബൗളിങ് ലൈനപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. താരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചും പ്രചോദനം നല്‍കിയുമെല്ലാം ബൗളിങ് നിരയെ തേച്ചുമിനുക്കിയെടുക്കുന്നതില്‍ ശാസ്ത്രിയുടെ പങ്ക് വളരെ വലുതാണ്. ഒപ്പപം ഭരത് അരുണെന്ന മികച്ച ബൗളിങ് കോച്ചിന്റെ സാന്നിധ്യവും ശാസ്ത്രിക്കു നേട്ടമായി.

Story first published: Friday, June 4, 2021, 18:07 [IST]
Other articles published on Jun 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X