വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഷമി ഐപിഎല്ലില്‍ കളിക്കുമോ?; എല്ലാ കണ്ണുകളും ഇനി അവരിലേക്ക്

ദില്ലി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുകയാണ്. ഒരുവശത്ത് ഭാര്യയുടെ ആരോപണമാണെങ്കില്‍ മറുവശത്ത് ബിസിസിഐയുടെ വിലക്ക് ഭീഷണിയും. ഷമിയുടെ കരിയറും ദാമ്പത്യവും ഒരുമിച്ച് തകരുമോ എന്ന് ഇനി ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം.

സര്‍ദാര്‍ സിങ്ങിന് ഇനി ദേശീയ ഹോക്കി ടീമില്‍ ഇടമില്ല; സൂചന നല്‍കി ഹോക്കി ഡയറക്ടര്‍
ഭാര്യ ഉന്നയിച്ച ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. എന്നാല്‍, ഷമി ക്രിക്കറ്റ് കളി തുടരണമോ എന്ന് തീരുമാനിക്കുക ബിസിസിഐ ആയിരിക്കും. ഷമി ഒത്തുകളിച്ചതായും പണം കൈപ്പറ്റിയതായുമുള്ള ഭാര്യ ഹസിന്റെ ആരോപണത്തില്‍ ബിസിസിഐ ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

mohammedshami

ആന്റി കറപ്ഷന്‍ ബ്യൂറോ ചീഫ് നീരജ് കുമാര്‍, ആക്ടിങ് പ്രസിഡന്റ് സികെ ഖന്ന എന്നിവരാണ് അന്വേഷണം. സിഒഎ വിനോദ് റായ് ഇവരുടെ അന്വേഷണം പരിശോധിക്കുകയും നടപടി ആവശ്യമെങ്കില്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. കുറ്റകരമായതൊന്നും കണ്ടെത്തിയില്ലെങ്കില്‍ ഷമിക്ക് ഐപിഎല്ലില്‍ കളിക്കാന്‍ കഴിയും. അതല്ലെങ്കില്‍ ഷമി കാത്തിരിക്കേണ്ടി വന്നേക്കാം.

ഏഴുദിവസത്തിനകം ഷമിക്കെതിരായ അന്വേഷ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഷമി ദുബായില്‍ ഇറങ്ങിയെന്നും പാക്കിസ്ഥാന്‍ പെണ്‍കുട്ടിയില്‍ നിന്നും പണം വാങ്ങിയെന്നുമാണ് ആരോപണം. ഇത് ഷമി സമ്മതിക്കുന്നതായി ഒരു ഓഡിയോ പുറത്തുവന്നിരുന്നു. ഇക്കാര്യമാണ് ബിസിസിഐയുടെ അന്വേഷണ പരിധിയിലുള്ളത്. മൂന്നു കോടി രൂപയ്ക്ക് ഐപിഎല്‍ ദില്ലി ടീമാണ് ഷമിയെ ലേലത്തിനെടുത്തത്. ഷമിയെ വിലക്കിയാല്‍ ദില്ലി ടീമിന് വലിയ ആഘാതമാകും അത്.

Story first published: Saturday, March 17, 2018, 9:55 [IST]
Other articles published on Mar 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X