Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സര്‍ദാര്‍ സിങ്ങിന് ഇനി ദേശീയ ഹോക്കി ടീമില്‍ ഇടമില്ല; സൂചന നല്‍കി ഹോക്കി ഡയറക്ടര്‍

ദില്ലി: വര്‍ഷങ്ങളായി ഇന്ത്യന്‍ ഹോക്കിയുടെ കുന്തമുനയായിരുന്ന സര്‍ദാര്‍ സിങ്ങിന്റെ കരിയറിന് അവസാനമാകുന്നു. ഹോക്കി ഹൈ പെര്‍ഫോര്‍മന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണ്‍ ആണ് ഇന്ത്യയെ അനേകം കളികളില്‍ വിജയത്തിലേക്ക് നയിച്ച താരത്തിന് ഇനി ദേശീയ ടീമില്‍ ഇടം കിട്ടിയേക്കില്ലെന്ന് സൂചിപ്പിച്ചത്.

ഹോക്കി മാറിക്കൊണ്ടിരിക്കുകയാണ്. അതിവേഗമാണ് ഇന്നത്തെ ഹോക്കിയുടെ സൗന്ദര്യവും വിജയ രഹസ്യവും. അതുകൊണ്ടുതന്നെ സര്‍ദാര്‍ സിങ്ങിനെ പോലൊരു താരത്തിന് ടീമില്‍ ഇടം നല്‍കുക ബുദ്ധിമുട്ടായിരിക്കും. വേഗതയുള്ള യുവതാരങ്ങളെ കോര്‍ത്തിണക്കി 2020ലെ ടോക്കിയ ഒളിമ്പിക്‌സിന് ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

sardar

അതേസമയം, സര്‍ദാര്‍ സിങ്ങിന് വിരമിക്കാനുള്ള ഉപദേശം നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. സര്‍ദാര്‍ സിങ് ഇപ്പോഴും പന്ത് കൈവശം വെക്കുന്നതിലും കൈമാറുന്നതിലും അസാമാന്യ കഴിവ് പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, കാലുകള്‍ക്ക് വേഗത കുറഞ്ഞുവരികയാണെന്ന് അസ്ലാന്‍ ഷാ ഹോക്കി ടൂര്‍ണമെന്റില്‍ നമ്മള്‍ കണ്ടതാണെന്നും ഡേവിഡ് ജോണ്‍ പറയുന്നു.

യുവരക്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ടീമില്‍ നിന്നും അടുത്തിടെ സര്‍ദാര്‍ സിങ്ങിനെ പുറത്താക്കിയിരുന്നു. എന്നാല്‍, ഇനിയൊരു തിരിച്ചുവരവ് താരത്തിനുണ്ടാവില്ലെന്ന സൂചന ഇന്ത്യന്‍ ഹോക്കിക്ക് വലിയ നഷ്ടമായിരിക്കും. അതേസമയം, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ മുന്‍നിര ടീമുകളുമായുള്ള ഏറ്റുമുട്ടലില്‍ വേഗതയ്ക്കാണ് പ്രാധാന്യം. പ്രായം തളര്‍ത്തിയ സര്‍ദാര്‍ സിങ്ങിന് ടീമില്‍ ഇടം കിട്ടാതിരിക്കുന്നതും ഇതേ കാരണം കൊണ്ടുതന്നെ.

Story first published: Saturday, March 17, 2018, 9:47 [IST]
Other articles published on Mar 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+