വീണ്ടും ഹരം കൊള്ളിക്കുന്ന ഐപിഎല്‍... പിറന്നത് പുതിയ നാഴികക്കല്ലുകള്‍, ഇതൊരു സൂചന മാത്രം

Written By:

മുംബൈ: ഐപിഎല്‍ തുടര്‍ച്ചയായും ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ തെറ്റിച്ചില്ല. ടൂര്‍ണമെന്റ് തുടങ്ങി ഒരാഴ്ചയാവുമ്പോഴേക്കും പല ത്രില്ലിങ് പോരാട്ടങ്ങള്‍ക്കും ഐപിഎല്‍ സാക്ഷിയായി. ഇനിയുള്ള ദിവസങ്ങളില്‍ ഇതിനേക്കാള്‍ മികച്ച കിടിലന്‍ മല്‍സരങ്ങലാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇതുവരെ കഴിഞ്ഞ ആറു മല്‍സരങ്ങളില്‍ അഞ്ചെണ്ണം പരിശോധിച്ചാല്‍ പല നാഴികക്കല്ലുകളും പിറന്നിട്ടുണ്ട്. ഇവ ഏതൊക്കെയാണെന്നു ഒന്നു പരിശോധിക്കാം.

സിഎസ്‌കെയുടെ വേഗമേറിയ ഫിഫ്റ്റി

സിഎസ്‌കെയുടെ വേഗമേറിയ ഫിഫ്റ്റി

ഐപിഎല്‍ ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് രണ്ടാമത്തെ മല്‍സരത്തില്‍ കുറിച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ഹോം ഗ്രൗണ്ടില്‍ വെറും 3.4 ഓവറിലാണ് ചെന്നൈ സ്‌കോര്‍ 50 ലെത്തിയത്.
ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്‌സന്റെയും അമ്പാട്ടി റായുഡുവിന്റെയും ആക്രമണോല്‍സുക ബാറ്റിങാണ് ചെന്നൈയെ ഇതിനു സഹായിച്ചത്.
3.5 ഓവറില്‍ 50 റണ്‍സെന്ന തങ്ങളുടെ പഴയ റെക്കോര്‍ഡാണ് ചെന്നൈ ഇത്തവണ തിരുത്തിയത്. രണ്ടു വര്‍ഷത്തിനു ശേഷം ഐപിഎല്ലിലേക്കുള്ള ചെന്നൈയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.

നരെയ്ന്‍ റെക്കാര്‍ഡ് ബുക്കില്‍

നരെയ്ന്‍ റെക്കാര്‍ഡ് ബുക്കില്‍

കൊല്‍ക്കത്തയുടെ ഓപ്പണറും വിന്‍ഡീസ് ഓള്‍റൗണ്ടറുമായ സുനില്‍ നരെയ്‌നും പുതിയൊരു റെക്കോര്‍ഡാണ് ആദ്യ മല്‍സരത്തില്‍ കുറിച്ചത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 17 പന്തിലാണ് നരെന്‍ 50 റണ്‍സ് തികച്ചത്. അദ്ദേഹത്തിന്റെ ഇന്നിങ്‌സാണ് ബാംഗ്ലൂരിന്റെ 177 റണ്‍സെന്ന വിജയലക്ഷ്യത്തിലെത്താന്‍ കൊല്‍ക്കത്തയ്ക്ക് കരുത്തേകിയത്.
ഐപിഎല്‍ കരിയറില്‍ ഇതു രണ്ടാം തവണയാണ് 18ല്‍ താഴെ പന്തില്‍ അര്‍ധസെഞ്ച്വറി നേടുന്നത്. മറ്റൊരു താരത്തിനും ഈ റെക്കോര്‍ഡ് അവകാശപ്പെടാനില്ല.

റോക്കിങ് രാഹുല്‍

റോക്കിങ് രാഹുല്‍

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണര്‍ ലോകേഷ് രാഹുലും ചരിത്രത്തില്‍ ഇടംപിടിച്ചിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിക്കാണ് താരം അവകാശിയായത്. റോയല്‍ ചാലഞ്ചേഴ്്‌സ് ബാംഗ്ലൂരിനെതിരേയായിരുന്നു വെറും 14 പന്തില്‍ രാഹുല്‍ 50 റണ്‍സ് പൂര്‍ത്തിയാക്കിയത്. യൂസഫ് പത്താന്റെയും നരെയ്‌ന്റെയും റെക്കോര്‍ഡുകളാണ് താരം പഴങ്കഥയാക്കിയത്.
രാഹുലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് ഡല്‍ഹിക്കെതിരേ പഞ്ചാബിനെ ആധികാരിക വിജയത്തിലേക്കു നയിക്കുകയും ചെയ്തിരുന്നു.

 വിരാട് കോലി 150*

വിരാട് കോലി 150*

റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലിക്ക് സീസണിലെ ആദ്യ മല്‍സരത്തില്‍ പരാജയം നേരിട്ടെങ്കിലും പുതിയൊരു വ്യക്തിഗത റെക്കോര്‍ഡ് താരം സ്വന്തം പേരില്‍ കുറിച്ചു. ഒരേ ടീമിനു വേണ്ടി 150 മല്‍സരങ്ങളില്‍ കളിച്ച ആദ്യ താരമെന്ന റെക്കോര്‍ഡിനാണ് കോലി അര്‍ഹനായത്.
2008ലെ പ്രഥമ സീസണ്‍ മുതല്‍ ബാംഗ്ലൂര്‍ നിരയില്‍ കോലിയുണ്ട്. 11 സീസണുകളിലും ഒരേ ഫ്രാഞ്ചൈസിക്കു വേണ്ടി കളിച്ച ഏകതാരം കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കോലി തന്റെ പേരിലാക്കിയിരിക്കുകയാണ്. ഐപിഎല്ലില്‍ നാലായിരത്തില്‍ കൂടുതല്‍ റണ്‍സ് താരം നേടിയെങ്കിലും ഒരിക്കല്‍പ്പോലും കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ല.

 മുജീബ് പ്രായം കുറഞ്ഞ താരം

മുജീബ് പ്രായം കുറഞ്ഞ താരം

ഐപിഎല്ലില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഇനി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ അഫ്ഗാനിസ്താന്‍ സ്പിന്നര്‍ മുജീബ് സദ്രാന് സ്വന്തം. 17 വയസ്സും 11 ദിവസവും പ്രായമുള്ളപ്പോഴാണ് ഡല്‍ഹിക്കെതിരായ മല്‍സരത്തില്‍ താരം പഞ്ചാബിനുവേണ്ടി ഐപിഎല്ലില്‍ അരങ്ങേറിയത്.
ഏകദിന ക്രിക്കറ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ ബൗളറെന്ന റെക്കോര്‍ഡും സദ്രാന്റെ പേരിലാണ്. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ അഫ്ഗാന്‍ ചാംപ്യന്‍മാരായപ്പോള്‍ ടീമിന്റെ തുറുപ്പുചീട്ടായിരുന്നു കൗമാരതാരം. ഇത്തവണ ലേലത്തില്‍ നാലു കോടി രൂപയ്ക്കാണ് സദ്രാനെ പഞ്ചാബ് സ്വന്തമാക്കിയത്.

ഐപിഎല്‍: ഡല്‍ഹിക്ക് പിഴച്ചതെവിടെ? പ്രധാന വില്ലന്‍ മഴ, പിന്നെ രഹാനെയുടെ അപ്രതീക്ഷിത നീക്കം..

ഐപിഎല്‍: മുറിവേറ്റ മുംബൈ വീണ്ടുമിറങ്ങുന്നു... പക്ഷെ, വിജയം എളുപ്പമാവില്ല

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 12, 2018, 14:27 [IST]
Other articles published on Apr 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍