IPL 2023: ഇവര്‍ക്ക് ഇത്ര വിലയേ ഉള്ളോ? അടിസ്ഥാന തുകയില്‍ ഇടിവ് നേരിട്ട അഞ്ച് ഇന്ത്യക്കാര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള ലേലം നടക്കാന്‍ പോവുകയാണ്. ഇതിനോടകം 991 താരങ്ങളാണ് മിനി ലേലത്തില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്ന് പരമാവധി 87 താരങ്ങളെ മാത്രമെ ടീമുകള്‍ക്ക് സ്വന്തമാക്കാനാവു. 714 ഇന്ത്യന്‍ താരങ്ങളാണ് ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവസാന സീസണിന് മുമ്പ് നടന്ന മെഗാ ലേലത്തിലൂടെ ശക്തമായ താരങ്ങളെ സ്വന്തമാക്കാന്‍ ടീമുകള്‍ക്ക് സാധിച്ചിരുന്നു.

എന്നാല്‍ അവസാന സീസണിലെ ടീമുകളുടെ പ്രകടനം വിലയിരുത്തി പുതിയ സീസണിന് മുന്നോടിയായി മാറ്റം വരുത്താനുള്ള അവസരമാണ് മിനി ലേലത്തിലൂടെ ലഭിക്കുന്നത്. അവസാന സീസണില്‍ പങ്കെടുക്കാതിരുന്ന പല സൂപ്പര്‍ താരങ്ങളും ഇത്തവണ തിരിച്ചെത്തുന്നതിലൂടെ ആവേശം മുറുകിയിരിക്കുകയാണ്. പവ താരങ്ങളും ഇത്തവണ കോടികള്‍ വാരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് അടിസ്ഥാന വിലയില്‍ വലിയ ഇടിവ് നേരിട്ടിട്ടുണ്ട്. അത് ആരൊക്കെയാണെന്ന് നോക്കാം.

മായങ്ക് അഗര്‍വാള്‍

അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്നു മായങ്ക് അഗര്‍വാള്‍. മെഗാ ലേലത്തിന് മുമ്പ് കെ എല്‍ രാഹുല്‍ ടീം വിട്ടതോടെ മായങ്കിന് പഞ്ചാബിന്റെ നായകസ്ഥാനം ലഭിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത് ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും ഉയരാനാവാതെ വന്നതോടെ മായങ്കിനെ ഒഴിവാക്കാന്‍ പഞ്ചാബ് തീരുമാനിക്കുകയായിരുന്നു. അവസാന സീസണില്‍ 14 കോടി നല്‍കിയ മായങ്ക് ഇത്തവണ ലേലത്തിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. 1 കോടി രൂപയാണ് മായങ്കിന്റെ ഇത്തവണത്തെ അടിസ്ഥാന വില. ഇന്ത്യന്‍ ടീമിന് പുറത്തുള്ള മായങ്കിന് ഇത്തവണ വലിയ പ്രതിഫലം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. 2 കോടി, 1.50 കോടി അടിസ്ഥാന വില ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ മായങ്കിന്റെ അടിസ്ഥാന വില 1 കോടിയായി ചുരുങ്ങി.

ഇഷാന്ത് ശര്‍മ

ഇന്ത്യയുടെ സീനിയര്‍ പേസറാണ് ഇഷാന്ത് ശര്‍മ. എന്നാല്‍ നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇഷാന്ത് ഇന്ത്യന്‍ ടീമിന് പുറത്താണ്. ഒരു ടൂര്‍ണമെന്റിലും ടി20 കളിക്കാത്ത ഇഷാന്ത് അനുഭവസമ്പന്നനായ താരമാണ്. പവര്‍പ്ലേയിലും മധ്യഓവറുകളിലും പന്തെറിയാന്‍ കഴിവുള്ള താരത്തിന്റെ ഇക്കോണമി അല്‍പ്പം മോശമാണ്. എങ്കിലും അനുഭവസമ്പന്നനായ താരത്തിനെ പരിഗണിക്കുന്നത് ടീമിലെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുന്നു. ഇതിന് മുമ്പുവരെ 1 കോടി അടിസ്ഥാന വില ലഭിച്ചിരുന്ന താരമാണ് ഇഷാന്ത്. എന്നാല്‍ ഇത്തവണ 75 ലക്ഷം രൂപ മാത്രമാണ് ഇഷാന്തിന്റെ അടിസ്ഥാന വില. അണ്‍സോള്‍ഡാവാനും സാധ്യതയുണ്ട്.

ജയദേവ് ഉനദ്ഘട്ട്

ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലാണ് ജയദേവ് ഉനദ്ഘട്ട്. സൗരാഷ്ട്ര നായകനായ ഉനദ്ഘട്ട് ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് നേടിയ താരമാണ്. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ താരത്തിന് ഇത്തവണ അടിസ്ഥാന വില 50 ലക്ഷം മാത്രമാണ്. തല്ലുകൊള്ളി ബൗളറെന്ന വിശേഷണമുള്ളതിനാല്‍ ഉനദ്ഘട്ടിനെ ഇത്തവണ ആരും പരിഗണിച്ചേക്കില്ല. ഇടം കൈയന്‍ പേസറെന്ന നിലയില്‍ ആഭ്യന്തരത്തില്‍ കാട്ടുന്ന മികവ് താരത്തിന് ഐപിഎല്ലില്‍ കാട്ടാനാവുന്നില്ല. ഇത്തവണ ഉനദ്ഘട്ട് അണ്‍സോള്‍ഡാവാനും സാധ്യതയുണ്ട്.

മനീഷ് പാണ്ഡെ

ഐപിഎല്ലില്‍ ആദ്യമായി സെഞ്ച്വറി നേടിയ ഇന്ത്യക്കാരനാണ് മനീഷ് പാണ്ഡെ. അനുഭവസമ്പന്നനായ താരം അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമായിരുന്നു. എന്നാല്‍ വലിയ പ്രകടനം കാഴ്ചവെക്കാനാവാതെ വന്നതോടെ മനീഷിനെ ലഖ്‌നൗ ഒഴിവാക്കി. പ്രതിഭാശാലിയായ താരമാണെങ്കിലും പ്രായം മനീഷിനെ തളര്‍ത്തുന്നുണ്ടെന്നതാണ് വസ്തുത. ഇത്തവണ 1 കോടി രൂപയാണ് മനീഷിന്റെ അടിസ്ഥാന വില. ഈ വിലക്ക് പോലും താരത്തെ ആരെങ്കിലും വാങ്ങുമോയെന്നതാണ് സംശയം. മനീഷിന്റെ സമീപകാല സ്‌ട്രൈക്കറേറ്റും വളരെ മോശമാണ്.

അജിന്‍ക്യ രഹാനെ

മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ അജിന്‍ക്യ രഹാനെ അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമായിരുന്നു. ഓപ്പണറായിരുന്ന താരത്തിന് ഇപ്പോള്‍ പഴയ ഫോമില്ല. ഇന്ത്യന്‍ ടീമിന് പുറത്തുള്ള രഹാനെക്ക് മികച്ച സ്‌ട്രൈക്കറേറ്റിലും കളിക്കാനാവുന്നില്ല. 1കോടി രൂപയാണ് അവസാന സീസണില്‍ രഹാനെക്ക് ലഭിച്ച അടിസ്ഥാന വില. എന്നാല്‍ ഇത്തവണ 50 ലക്ഷമായി അത് കുറഞ്ഞിരിക്കുകയാണ്. ഇത്തവണ രഹാനെ അണ്‍സോള്‍ഡാവാനും സാധ്യതകളേറെ.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, December 3, 2022, 12:09 [IST]
Other articles published on Dec 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X