IPL: കെകെആറിന്റെ പേരില്‍ രണ്ടെണ്ണം! തിരുത്തപ്പെടാന്‍ സാധ്യതയില്ലാത്ത വമ്പന്‍ റെക്കോര്‍ഡുകള്‍

ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി വരാനിരിക്കുകയാണ്. സംഭവബഹുലമായ 12 സീസണുകളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതിനകം പിന്നിട്ടു കഴിഞ്ഞത്. നിരവധി അവിസ്മരണീയ വ്യക്തിഗത, ടീം പ്രകടനങ്ങള്‍ ഇതിനകം ക്രിക്കറ്റ് ആസ്വാദകര്‍ കണ്ടു കഴിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായി ഐപിഎല്‍ മാറിയത് കളി നിലവാരം കൊണ്ടു തന്നെയാണ്.

ഇതുവരെ നടന്ന സീസണുകളിലേക്കു കണ്ണോടിച്ചാല്‍ നിരവധി റെക്കോര്‍ഡുകള്‍ നമുക്കു കാണാന്‍ സാധിക്കും. ഇക്കൂട്ടത്തില്‍ തന്നെ ഒരിക്കലും തകര്‍ക്കപ്പെടാന്‍ ഇടയില്ലാത്ത ചില വമ്പന്‍ റെക്കോര്‍ഡുകളുമുണ്ട്. തിരുത്താന്‍ ഏറെക്കുറെ അസാധ്യമായ ഈ റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നമുക്ക് നോക്കാം.

ആര്‍സിബി (ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍)

ആര്‍സിബി (ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍)

ഐപിഎല്ലിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടലെന്ന റെക്കോര്‍ഡ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പേരിലാണ്. 2013ലെ സീസണിലാണ് ഐപിഎല്ലിന്റെ ഭാഗമായിരുന്ന മുന്‍ ടീം പൂനെ വാരിയേഴ്‌സിനെതിരേ ആര്‍സിബി റണ്‍മഴ പെയ്യിച്ചത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ വാരിക്കൂട്ടിയത് 263 റണ്‍സായിരുന്നു.

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് ആര്‍സിബിയെ റെക്കോര്‍ഡ് സ്‌കോറിലെത്തിക്കുന്നതിനു ചുക്കാന്‍ പിടിച്ചത്. വെറും 66 പന്തില്‍ യൂനിവേഴ്‌സല്‍ ബോസ് അടിത്തെടുത്തത് 175 റണ്‍സായിരുന്നു. വെറും എട്ടു പന്തില്‍ 31 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്‌സും ആര്‍സിബിയുടെ സ്‌കോറിങിന് വേഗം കൂട്ടി. അതിനു ശേഷം ആറു ഐപിഎല്‍ സീസണുകള്‍ പിന്നിട്ടെങ്കിലും ആര്‍സിബി കുറിച്ച റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ നില്‍ക്കുകയാണ്.

കെകെആര്‍ (തുടര്‍ വിജയങ്ങള്‍)

കെകെആര്‍ (തുടര്‍ വിജയങ്ങള്‍)

ഐപിഎല്ലില്‍ രണ്ടു തവണ ചാംപ്യന്മാരായ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രണ്ടു കിരീടങ്ങളും ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി ഏറ്റവുമധികം മല്‍സരങ്ങള്‍ ജയിച്ച ടീമെന്ന റെക്കോര്‍ഡ് കെകെആറിന്റെ പേരിലാണ്. തുടരെ 10 കളികളിലാണ് കെകെആര്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്.

2014 ലെ സീസണിലായിരുന്നു കെകെആറിന്റെ പടയോട്ടം തുടങ്ങിയത്. ഇതു 2015ലെ സീസണ്‍ വരെ തുടരുകയും ചെയ്തു. അന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് കെകെആറിന്റെ വിജയക്കുതിപ്പ് അവസാനിച്ചത്. എങ്കിലും തുടര്‍ച്ചയായ 10 വിജയങ്ങളെന്ന കെകെആറിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ പിന്നീട് മറ്റൊരു ഫ്രാഞ്ചൈസിക്കുമായിട്ടില്ല.

ക്രിസ് ഗെയ്ല്‍ (ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍)

ക്രിസ് ഗെയ്ല്‍ (ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍)

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം യൂനിവേഴ്‌സല്‍ ബോസുമായ ക്രിസ് ഗെയ്ല്‍ ഐപിഎല്ലിലെയും ബോസാണ്. ടൂര്‍ണമെന്റിന്റെ 12 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന് അവകാശി അദ്ദേഹമാണ്.

2013ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലിലെ ഏറ്റവുമുയര്‍ന്ന സ്‌കോറന്ന റെക്കോര്‍ഡ് കുറിച്ച അതേ മല്‍സരത്തില്‍ തന്നെയാണ് ആര്‍സിബി താരമായിരുന്ന ഗെയ്‌ലും ചരിത്രം കുറിച്ചത്. അന്നു 66 പന്തില്‍ പുറത്താവാതെ 175 റണ്‍സ് വാരിക്കൂട്ടിയാണ് അദ്ദേഹം റെക്കോര്‍ഡിട്ടത്. 17 കൂറ്റന്‍ സിക്‌സറുകളും 13 ബൗണ്ടറികളും ഗെയ്‌ലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 261.15 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ഗെയ്‌ലിന്റെ വണ്‍മാന്‍ ഷോയാണ് ആര്‍സിബിയെ അന്ന് 263 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോറിലെത്തിച്ചത്.

2008ലെ പ്രഥമ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ബ്രെന്‍ഡന്‍ മക്കുല്ലം സ്ഥാപിച്ച 158* റണ്‍സെന്ന റെക്കോര്‍ഡാണ് 13ല്‍ ഗെയ്‌ലിനു മുന്നില്‍ വഴിമാറിയത്.

സൊഹൈല്‍ തന്‍വീര്‍ (മികച്ച ബൗളിങ്)

സൊഹൈല്‍ തന്‍വീര്‍ (മികച്ച ബൗളിങ്)

ഐപിഎല്ലില്‍ മികച്ച വ്യക്തിഗത ബൗളിങ് പ്രകടനമെന്ന റെക്കോര്‍ഡ് പാകിസ്താന്റെ മുന്‍ പേസര്‍ സൊഹൈല്‍ തന്‍വീറിന്റെ പേരിലാണ്. 2008ലെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയായിരുന്നു തന്‍വീറിന്റെ കണ്ണഞ്ചിപ്പിക്കുന്ന ബൗളിങ് പ്രകടനം. എംഎസ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സാണ് അന്ന് തന്‍വീറിനു മുന്നില്‍ ചൂളിപ്പോയത്. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം കൊയ്തത് ആറു വിക്കറ്റുകളായിരുന്നു.

പിന്നീട് 11 ഐപിഎല്‍ സീസണുകള്‍ നടന്നെങ്കിലും തന്‍വീറിന്റെ ബൗളിങ് പ്രകടനത്തിന്റെ അടുത്തുപോലുമെത്താന്‍ മറ്റൊരു താരത്തിനുമായിട്ടില്ല. ഇനിയുള്ള സീസണുകളിലും ഈ റെക്കോര്‍ഡ് ഇതുപോലെ തന്നെ ഭദ്രമായി തുടരാനാണ് സാധ്യത.

കെകെകആര്‍ (വലിയ വിജയ മാര്‍ജിന്‍)

കെകെകആര്‍ (വലിയ വിജയ മാര്‍ജിന്‍)

ഏറ്റവുമുയര്‍ന്ന ടീം സ്‌കോറെന്ന റെക്കോര്‍ഡ് മാത്രമല്ല ഐപിഎല്ലിലെ ഏറ്റവും വലിയ വിജയ മാര്‍ജിനെന്ന റെക്കോര്‍ഡും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പേരിലാണ്. 2008ലെ പ്രഥമ സീസണിലെ ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തിലായിരുന്നു കെകെആര്‍ ഈ നേട്ടത്തിന് അവകാശികളായത്.

കെകെആറും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. ബ്രെന്‍ഡന്‍ മക്കുല്ലത്തിന്റെ (158*) ഉജ്ജ്വല ഇന്നിങ്‌സിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 222 റണ്‍സ് അടിച്ചെടുത്തു. മറുപടിയില്‍ ആര്‍സിബി കേവലം 82 റണ്‍സിന് കൂടാരം കയറുകയും ചെയതു. 140 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് കെകെആര്‍ അന്നു നേടിയത്. ഈ വിജയമാര്‍ജിന്‍ തിരുത്താന്‍ പിന്നീടൊരു ടീമിനും കഴിഞ്ഞിട്ടുമില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, August 4, 2020, 14:12 [IST]
Other articles published on Aug 4, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X