വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- പാക് പരമ്പര: മുന്‍ ഇന്ത്യന്‍ താരത്തിന്റെ പച്ചക്കൊടി... തീരുമാനിക്കേണ്ടത് അക്തറല്ല

ധനശേഖരണാര്‍ഥം പരമ്പര നടത്തണമെന്നായിരുന്നു അക്തറിന്റെ നിര്‍ദേശം

മുംബൈ: കൊറോണ വൈറസിനെതിരേ പോരാടുന്നതിന്റെ ഭാഗമായി ധനസമാഹരണം നടത്തുന്നതിനു വേണ്ടി ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പര സംഘടിപ്പിക്കണമെന്ന മുന്‍ പാക് ഇതിഹാസം ഷുഐബ് അക്തറിന്റെ തീരുമാനം ചര്‍ച്ചയാവുകയാണ്. ഈ വിഷയത്തില്‍ പ്രതികരിച്ച് പലരും ഇതിനകം രംഗത്തു വന്നു കഴിഞ്ഞു. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവ് ഈ നിര്‍ദേശം തള്ളുകയും ഇന്ത്യക്കു പണം ആവശ്യമില്ലെന്നു തുറന്നടിക്കുകയും ചെയ്തിരുന്നു.

കോലിയോട് കളിക്കല്ലേ... കളി പഠിപ്പിക്കും! ഇതാ ഉദാഹരണങ്ങള്‍, ബൗളര്‍മാര്‍ക്കു മുന്നറിയിപ്പ്കോലിയോട് കളിക്കല്ലേ... കളി പഠിപ്പിക്കും! ഇതാ ഉദാഹരണങ്ങള്‍, ബൗളര്‍മാര്‍ക്കു മുന്നറിയിപ്പ്

സച്ചിനെ അത്ര ഹാപ്പിയായി കണ്ടിട്ടില്ല, ആദ്യമായി ഡാന്‍സും കളിച്ചു! തുറന്നു പറഞ്ഞ് ഭാജിസച്ചിനെ അത്ര ഹാപ്പിയായി കണ്ടിട്ടില്ല, ആദ്യമായി ഡാന്‍സും കളിച്ചു! തുറന്നു പറഞ്ഞ് ഭാജി

എന്നാല്‍ അക്തറിന്റെ നിര്‍ദേശത്തോട് ഭാഗികമായി അനുകൂലിച്ച് രംഗത്തു വന്നിരിക്കുകയാണ് കപിലിന്റെ മുന്‍ ടീമംഗം കൂടിയായ മദന്‍ ലാല്‍. കപിലിനെപ്പോലെ അക്തറിന്റെ ശുപാര്‍ശ പൂര്‍ണമായും അദ്ദേഹം തള്ളിക്കളഞ്ഞില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

സര്‍ക്കാര്‍ തീരുമാനിക്കട്ടെ

ഇന്ത്യയുംപാകിസ്താനും തമ്മില്‍ പരമ്പര സംഘടിപ്പിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരാണെന്നു മദന്‍ ലാല്‍ ചൂണ്ടിക്കാട്ടി. അക്തറല്ല ഇന്ത്യ- പാക് പരമ്പരയെക്കുറിച്ച് തീരുമാനിക്കേണ്ടത്. എല്ലാം സര്‍ക്കാരിന്റെ കൈയിലാണ്. ഇരു സര്‍ക്കാരുകളും ചേര്‍ന്നാണ് ഇത്തരമൊരു ആശയം യാഥാര്‍ഥ്യമാക്കാനുള്ള സാധ്യതകളെക്കുറിച്ച് തീരുമാനിക്കേണ്ടത്. അവര്‍ക്കു മാത്രമേ ഈ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കുകയുള്ളൂവെന്നും മദന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ബിസിസിഐയ്ക്കു റോളില്ല

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പര വേണമോ, വേണ്ടയോ എന്ന കാര്യത്തില്‍ ബിസിസിഐയ്ക്കു യാതോരു റോളുമില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പര എപ്പോള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് വീണ്ടും വീണ്ടും പലരും ചോദിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും പ്രതികരിക്കാന്‍ അവകാശമില്ല. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നിലപാടുണ്ടായാല്‍ മാത്രമേ പരമ്പര പുനരാരംഭിക്കുകയുള്ളൂവെന്നും മദന്‍ ലാല്‍ വ്യക്തമാക്കി.

അടുത്തൊന്നും നടക്കില്ല

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പര പുനരാരംഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാടുണ്ടായാലും ഉടനൊന്നും അതു നടക്കുമെന്ന് തോന്നുന്നില്ലെന്ന് മദന്‍ ലാല്‍ വ്യക്തമാക്കി.
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാന്‍ കഴിയില്ല. ഇപ്പോള്‍ നമ്മള്‍ വൈറസിനെതിരേ പോരാടിക്കൊണ്ടിരിക്കുകയാണ്. കുറച്ചു മാസങ്ങള്‍ കൂടി ഇതു തുടരും. കൊറോണ വൈറസ് പൂര്‍ണമായും നീങ്ങിയ ശേഷം പാകിസ്താനെതിരേ പരമ്പര കളിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും 1983 ലെ ലോകകപ്പ് ജേതാവ് കൂടിയായ മദല്‍ലാല്‍ വ്യക്തമാക്കി.

കപിലിന്‍റെ അഭിപ്രായം

ഇന്ത്യക്കു പണം ആവശ്യമില്ലെന്നും ക്രിക്കറ്റ് മല്‍സരത്തിന്റെ പേരില്‍ ആരുടെയും ജീവന്‍ അപകടത്തിലാക്കുന്നത് ശരിയല്ലെന്നുമായിരുന്നു കപില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അക്തര്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. എന്നാല്‍ ഇന്ത്യക്കു ഇപ്പോള്‍ പണമല്ല വേണ്ടത്. ആവശ്യത്തിനു പണം നമുക്കുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനം ഈ പ്രതിസന്ധി മറികടക്കാന്‍ എല്ലാ അതോറിറ്റികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയെന്നതാണ്. ഇപ്പോഴും രാഷ്ട്രീയക്കാര്‍ ടെലിവിഷനില്‍ പരസ്പരം പഴി ചാരുന്നതാണ് കാണുന്നത്. അതു നിര്‍ത്തണമെന്നും കപില്‍ ആവശ്യപ്പെട്ടിരുന്നു
ബിസിസിഐ ഇതിനകം സര്‍ക്കാരിന് 51 കോടി രൂപ സംഭാവന ചെയ്തു കഴിഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും തുക സംഭാവന നല്‍കാന്‍ ബിസിസിഐയ്ക്കാവും. അതിനായി ധനശേഖരണം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Story first published: Friday, April 10, 2020, 10:52 [IST]
Other articles published on Apr 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X