വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ക്രെഡിറ്റ് ലൂയിസിന്... ആര്‍സിബിക്കെതിരായ സൂപ്പര്‍ ഇന്നിങ്‌സ്, രോഹിത് പറയുന്നത്

മല്‍സരത്തില്‍ 92 റണ്‍സെടുത്ത രോഹിത്താണ് ടീമിന്റെ ടോപ്‌സ്‌കോററായത്

മുംബൈ: വിമര്‍ശകരുടെ വായടപ്പിച്ച് തകതകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ മുംബൈ ഇന്ത്യന്‍സിന് സീസണിലെ കന്നി വിജയം നേടിക്കൊടുക്കാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മ. പതിയെ തുടങ്ങിയ രോഹിത് അവസാന ഓവറുകളില്‍ ആഞ്ഞടിച്ചതോടെയാണ് മുംബൈയുടെ സ്‌കോര്‍ 200 കടന്നത്. മല്‍സരത്തില്‍ 52 പന്തില്‍ താരം 94 റണ്‍സ് വാരിക്കൂട്ടിയിരുന്നു.

കളിയില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും രോഹിത്തിനെ തേടിയെത്തിയിരുന്നു. തന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന് ബാറ്റിങ് പങ്കാളിയായ വിന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലൂയിസിനോടാണ് കടപ്പെട്ടിരിക്കുന്നതെന്ന് രോഹിത് മല്‍സരശേഷം പറഞ്ഞു.

 ക്രീസില്‍ നിലയുറപ്പിക്കാന്‍ സഹായിച്ചു

ക്രീസില്‍ നിലയുറപ്പിക്കാന്‍ സഹായിച്ചു

ലൂയിസ് ക്രീസിലുള്ളപ്പോള്‍ എന്തും സംഭവിക്കും. അനായാസം ഷോട്ടുകള്‍ കൡക്കാന്‍ മിടുക്കുള്ള താരമാണ് അദ്ദേഹം. താന്‍ ക്രീസിലെത്തിയപ്പോള്‍ മുംബൈയുടെ നില മോശമായിരുന്നു. ക്രീസിന്റെ മറുഭാഗത്തുണ്ടായിരുന്ന ലൂയിസിന്റെ ബാറ്റിങാണ് ക്രീസില്‍ നിലയുറപ്പിക്കാന്‍ തന്നെ സഹായിച്ചത്.
ക്രീസില്‍ നിലയുറപ്പിച്ച ഒരു ബാറ്റ്‌സ്മാന്‍ പരമാവധി നേരം ക്രീസില്‍ നില്‍ക്കാന്‍ ശ്രമിച്ചാല്‍ അതു ബാറ്റിങ് പങ്കാളിയെയും സഹായിക്കും. തനിക്കും ലൂയിസിന്റെ സാന്നിധ്യം തന്നെയാണ് മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സഹായിച്ചതെന്നും രോഹിത് വിശദമാക്കി.

മുംബൈ ആത്മവിശ്വാസത്തിലായിരുന്നു

മുംബൈ ആത്മവിശ്വാസത്തിലായിരുന്നു

ടൂര്‍ണമെന്റിലെ ആദ്യ മൂന്നു കളികളിലും തോറ്റെങ്കിലും ആത്മവിശ്വാസത്തോടെ തന്നെയാണ് ബാംഗ്ലൂരിനെതിരേ മുംബൈ ഇറങ്ങിയതെന്ന് രോഹിത് പറഞ്ഞു.
ആദ്യ മൂന്നു മല്‍സരങ്ങളിലും ഏതെങ്കിലുമൊരു കാര്യത്തില്‍ മാത്രമാണ് ടീമിന് മികച്ച പ്രകടനം നടത്താനായത്. അതായത് ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങുമ്പോള്‍ ബൗളര്‍മാര്‍ നിരാശപ്പെടുത്തും. ബൗളിങ് നിര ഫോമിലെത്തുമ്പോള്‍ ബാറ്റ്‌സ്മാന്‍മാരും നിറംമങ്ങി.
അതുകൊണ്ടു തന്നെ ബാംഗ്ലൂരിനെതിരേ ബാറ്റിങിലും ബൗളിങിലും സ്ഥിരത നിലനിര്‍ത്താനായാല്‍ ജയിക്കാനാവുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ബൗളര്‍മാര്‍ക്ക് പ്രശംസ

ബൗളര്‍മാര്‍ക്ക് പ്രശംസ

മുംബൈയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബൗളര്‍മാരായ മിച്ചെല്‍ മക്ലെനഗന്‍, ക്രുനാല്‍ പാണ്ഡ്യ, മയാങ്ക് മര്‍ക്കാന്‍ഡെ എന്നിവരെ രോഹിത് പ്രശംസിച്ചു. മിച്ചെലിന്റെ ബൗളിങ് ഉജ്ജ്വലമായിരുന്നു. ഏറെ അനുഭവസമ്പത്തുള്ള ക്വിന്റണ്‍ ഡികോക്കിനെയും എബി ഡിവില്ലിയേഴ്‌സിനെയും തന്റെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
മധ്യ ഓവറുകളില്‍ കണിശതയാര്‍ന്ന ബൗളിങിലൂടെ ക്രുനാല്‍ ആര്‍സിബിയുടെ സ്‌കോറിങിനു വേഗം കുറച്ചു. എതിര്‍ ടീം ബാറ്റ്‌സ്മാനെ കൃത്യമായി പഠിച്ച് ബൗള്‍ ചെയ്യുന്ന താരമാണ് അദ്ദേഹം. ഐപിഎല്ലിന്റെ തന്റെ നാലാമത്തെ മല്‍സരം മാത്രം കളിക്കുന്ന മയാങ്കും മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നും രോഹിത് ചൂണ്ടിക്കാട്ടി.

 മൂന്നാം നമ്പറില്‍ തുടരും

മൂന്നാം നമ്പറില്‍ തുടരും

തന്റെ സ്ഥിരം ബാറ്റിങ് പൊസിഷനായ ഓപ്പണിങില്‍ നിന്നു മാറി മൂന്നാം നമ്പറില്‍ തന്നെ തുടര്‍ന്നുള്ള മല്‍സരങ്ങളിലും ബാറ്റ് ചെയ്യുമെന്ന് രോഹിത് പറഞ്ഞു. പുതിയ താരങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനാണ് ഈ തീരുമാനമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബാറ്റിങ് പൊസിഷനില്‍ ഇനി വലിയ മാറ്റങ്ങുണ്ടാവില്ല. ഇനിയുള്ള മല്‍സരങ്ങളില്‍ ഏതു പൊസിഷനിലാണ് കളിക്കുന്നതെന്നും മനസ്സിലാക്കാനും അതിന് അനുസരിച്ച് തയ്യാറെടുക്കാനുമെല്ലാം ഇതു സഹായിക്കും. ബാറ്റിങ് പൊസിഷന്‍ തുടര്‍ച്ചയായി മാറ്റിക്കൊണ്ടിരുന്നാല്‍ അതു താരങ്ങള്‍ക്കു ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നും രോഹിത് വിശദമാക്കി.

ഇഷാന്റെ പരിക്ക് സാരമുള്ളതല്ല

ഇഷാന്റെ പരിക്ക് സാരമുള്ളതല്ല

വിക്കറ്റ്കീപ്പര്‍ ഇഷാന്‍ കിഷനേറ്റ പരിക്ക് അത്ര സാരമുള്ളതല്ലെന്നു രോഹിത് അറിയിച്ചു. മല്‍സരത്തിന്റെ 13ാം ഓവറിനിടെയായിരുന്നു സംഭവം. ഹര്‍ദിക് പാണ്ഡ്യയുടെ ത്രോ ബൗണ്‍സ് ചെയ്ത ശേഷം ഇഷാന്റെ മുഖത്ത് വന്ന് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് താരത്തെ ഉടന്‍ തന്നെ കളിക്കളത്തില്‍ നിന്നും പുറത്തേക്കു കൊണ്ടുപോവുകയും ചെയ്തു. ഇഷാനു പകരം ആദിത്യ താരെയാണ് പിന്നീടുള്ള ഓവറുകളില്‍ മുംബൈക്കു വേണ്ടി കളിച്ചത്.
ഇഷാന്റെ പരിക്ക് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ അതു അത്ര സാരമുള്ളതല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. കണ്ണിന് ചെറിയ വീക്കമുള്ളതൊഴിച്ചാല്‍ മറ്റു പരിക്കുകളൊന്നുമില്ല. അടുത്ത മല്‍സരത്തില്‍ താരത്തിനു കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് പറഞ്ഞു.

സ്പിന്‍ കെണി, പിന്നെ ഹിറ്റ്മാന്റെ പ്രഹരം... വാംഖഡെയില്‍ ആര്‍സിബിയുടെ വീഴ്ചയ്ക്കു കാരണങ്ങള്‍സ്പിന്‍ കെണി, പിന്നെ ഹിറ്റ്മാന്റെ പ്രഹരം... വാംഖഡെയില്‍ ആര്‍സിബിയുടെ വീഴ്ചയ്ക്കു കാരണങ്ങള്‍

ഐപിഎല്‍: ഒരൊറ്റ ടീമിനായി വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി... 3 പേര്‍ മാത്രം, ഭാജി ഇന്ത്യന്‍ അഭിമാനം ഐപിഎല്‍: ഒരൊറ്റ ടീമിനായി വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി... 3 പേര്‍ മാത്രം, ഭാജി ഇന്ത്യന്‍ അഭിമാനം

Story first published: Wednesday, April 18, 2018, 12:55 [IST]
Other articles published on Apr 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X