വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പില്‍ കുല്‍ദീപും ചാഹലും ഒരുമിച്ച് കളിക്കണം — കാരണമിതാണ്

ഏറ്റവും മികച്ച സ്പിന്‍ ജോടിയുണ്ടെന്ന വീമ്പും പറഞ്ഞാണ് കുല്‍ദീപിനെയും ചാഹലിനെയും കൂട്ടി ഇന്ത്യ ലോകകപ്പ് കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പറന്നത്. രണ്ടു പേരും ലെഗ് സ്പിന്നര്‍മാര്‍. കുല്‍ദീപാകട്ടെ, ഇന്ത്യയ്ക്കായി കളിക്കുന്ന ആദ്യ ചൈനാമാന്‍ ബൗളറും. ചൈനാമാനെന്ന പേരു കേട്ടിട്ട് സംശയമുണ്ടോ? ക്രിക്കറ്റില്‍ ഇടംകയ്യന്‍ ലെഗ് സ്പിന്നര്‍മാരാണ് ചൈനാമാനെന്ന് അറിയപ്പെടുന്നത്. ലോകകപ്പിന് മുന്‍പ് ഇന്ത്യ കളിച്ച മിക്ക പരമ്പരകളിലും 'കുല്‍ചാ' ജോടി പതിവുകാരായിരുന്നു; എതിരാളികളെ ഇരുവരും ചേര്‍ന്ന് നിരവധി തവണ കറക്കി വീഴ്ത്തി.

പേടിയില്ല

പന്തിനെ 'ഫ്‌ളൈറ്റ്' (വായുവില്‍ ഉയര്‍ത്തിയെറിയുന്നത്) ചെയ്യിക്കുന്നതുകൊണ്ട് ബാറ്റ്‌സ്മാന്‍മാരുടെ കൈയില്‍ നിന്നും 'അടി' കൊള്ളാനുളള സാധ്യത ലെഗ് സ്പിന്നര്‍മാര്‍ക്ക് കൂടുതലാണ്. പക്ഷെ റണ്‍സ് വഴങ്ങുമെന്ന ആശങ്കയൊന്നും കുല്‍ചാ ജോടിയെ കളിപ്പിക്കുമ്പോള്‍ നായകന്‍ വിരാട് കോലിക്കില്ല. കാരണം ക്രീസില്‍ നിലയുറപ്പിച്ച ബാറ്റ്‌സ്മാന്റെ വേരിളക്കാന്‍ ഇരുവര്‍ക്കും സാധ്യമാണ്. അടി കൊളളുമെന്ന ആശങ്ക കുല്‍ദീപിനുമില്ല; ചാഹലിനുമില്ല.

പദ്ധതി പാളി

ഈ ആത്മവിശ്വാസത്തിലാണ് രണ്ടു പേരെയും കൂട്ടി കോലി ലോകകപ്പ് കളിക്കാന്‍ ഇറങ്ങിയത്. പക്ഷെ ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ അവിചാരിതമായി തകിടം മറിഞ്ഞു. കുല്‍ദീപിനെയാണ് ഇത് കൂടുതല്‍ ബാധിച്ചത്.
ലോകകപ്പിന് ശേഷം പ്ലേയിങ് ഇലവനില്‍ കുല്‍ദീപിനെയും ചാഹലിനെയും ഒരുമിച്ച് കളിപ്പിക്കേണ്ടെന്ന് കോലി തീരുമാനിച്ചു. ജഡേജയെ പോലെ ബാറ്റു ചെയ്യാന്‍ കഴിയുന്ന സ്പിന്‍ ഓള്‍റൗണ്ടര്‍ക്കായി പിന്നെ നറുക്ക്.

മൂന്നു കാരണങ്ങൾ

ഇതേസമയം, കുല്‍ചാ ജോടിയെ ടീമില്‍ തുടര്‍ന്നും പരീക്ഷിക്കണമെന്ന് ഇര്‍ഫാന്‍ പഠാനും ക്രിസ് ശ്രീകാന്തും ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. നവംബറില്‍ ട്വന്റി-20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ കുല്‍ദീപും ചാഹലും ഒരുമിച്ച് കളിക്കണമെന്ന് പറയാന്‍ മൂന്നു കാരണങ്ങള്‍ പരിശോധിക്കാം.

Most Read: ന്യൂസിലാന്‍ഡ് കാണിച്ചത് വിവേകശൂന്യത... അക്കാര്യം ആദ്യം പഠിക്കണം!! വിമര്‍ശനവുമായി അക്തര്‍

അനുകൂല സാഹചര്യം

അനുകൂല സാഹചര്യം

ലെഗ് സ്പിന്നര്‍മാരെ എന്നും തുണച്ചിട്ടുണ്ട് ഓസ്‌ട്രേലിയന്‍ പിച്ചുകള്‍. സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ വളര്‍ച്ചതന്നെ ഇതിന് ഉത്തമ ഉദ്ദാഹരണം. ഓസ്‌ട്രേലിയയിലെ പിച്ചുകളില്‍ നിന്നു മാത്രം 319 ടെസ്റ്റ് വിക്കറ്റുകളും 136 ഏകദിന വിക്കറ്റുകളുമാണ് വോണ്‍ പിഴുതെടുത്തത്. കഴിഞ്ഞതവണത്തെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തില്‍ കുല്‍ദീപും ചാഹലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയില്‍ നാലു വിക്കറ്റുകള്‍ കുല്‍ദീപ് നേടി.

ക്യാച്ചിന് സാധ്യത

ഏകദിന പരമ്പരയില്‍ കംഗാരുക്കള്‍ക്ക് എതിരെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം (42 റണ്‍സ് വഴങ്ങി ആറു വിക്കറ്റ്) കാഴ്ച്ചവെക്കാന്‍ ചാഹലിനും കഴിഞ്ഞു. ഓസ്‌ട്രേലിയയിലെ വലിയ ഗ്രൗണ്ടുകള്‍ ലെഗ് സ്പിന്നര്‍മാരുടെ ആത്മവിശ്വാസം കൂട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം പന്തിനെ ഭയം കൂടാതെ ഇവര്‍ക്ക് ഫ്‌ളൈറ്റ് ചെയ്യിക്കാം; ഗ്രൗണ്ട് വലുതായതുകൊണ്ട് ക്യാച്ചിനുള്ള സാധ്യത വര്‍ധിക്കും.

ദുഷ്കരമാവും

മറുഭാഗത്ത് 'ഫിംഗര്‍' സ്പിന്നര്‍മാര്‍ക്ക് ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ കൂടുതല്‍ ആധ്വാനിക്കേണ്ടതായി വരും. ഓസീസ് നാടുകളിലെ പിച്ചുകളില്‍ ടേണ്‍ കുറവായിരിക്കും. ഈ സാഹചര്യത്തില്‍ ജഡേജയ്ക്ക് പകരം കുല്‍ചാ ജോടിയെ ഒരുമിച്ച് കളിപ്പിക്കുന്നതാണ് കൂടുതല്‍ ഉത്തമം. വിക്കറ്റ് സാധ്യത വര്‍ധിക്കും.

Most Read: കോലിക്കു വമ്പന്‍ റെക്കോര്‍ഡ്... ടി20യില്‍ ഇനി ക്യാപ്റ്റന്‍മാരുടെ കിങ്, ധോണിക്കു പകുതി മാത്രം

ഒരുമിച്ചാല്‍ വിക്കറ്റു വേട്ട

ഒരുമിച്ചാല്‍ വിക്കറ്റു വേട്ട

കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും ഒരുമിച്ച് കളിച്ചാലുള്ള ഗുണം ഇന്ത്യ നിരവധി അവസരങ്ങളില്‍ കണ്ടുകഴിഞ്ഞു. ഇരുവരും ഒന്നിച്ചാല്‍ മധ്യഓവറുകളില്‍ റണ്‍നിരക്ക് പിടിച്ച പിടിയാല്‍ നില്‍ക്കും; ഇടവേളകളില്‍ വിക്കറ്റും വീഴും. ലോകകപ്പില്‍ രണ്ടു പേരും മാറി മാറി പന്തെറിഞ്ഞാല്‍ എതിര്‍ ടീം സമ്മര്‍ദ്ദത്തിലാവാന്‍ സാധ്യതയേറെയാണ്. 2017 ചാംപ്യന്‍സ് ട്രോഫി മുതല്‍ ഇതുവരെ വിവിധ സ്പിന്‍ സമവാക്യങ്ങള്‍ ഇന്ത്യ പരീക്ഷിച്ചു കഴിഞ്ഞു.

ഒരുമിച്ച് കളിപ്പിക്കുന്നില്ല

ടീമില്‍ കുല്‍ചാ ജോടിയോളം മികവ് മറ്റൊരും കൂട്ടുകെട്ടും അടുത്തകാലത്ത് കാഴ്ച്ചവെച്ചിട്ടില്ല. ജയ/പരാജയ അനുപാതം നോക്കിയാലും സ്‌ട്രൈക്ക് റേറ്റ് നോക്കിയാലും ബൗളിങ് ഇക്കോണമി നോക്കിയാലും കുല്‍ദീപ് – ചാഹല്‍ സംഖ്യം മുന്നിട്ട് നില്‍ക്കുന്നു. ടീമില്‍ കൂടുതല്‍ ഓള്‍റൗണ്ടര്‍മാര്‍ വേണമെന്ന ചിന്താഗതിയാണ് കുല്‍ചാ സഖ്യത്തിന് വിനയാവുന്നത്.

മധ്യഓവറുകൾ

അധിക ഓള്‍റൗണ്ടര്‍ക്ക് ഇടമൊരുക്കാനായി കുല്‍ദീപിനെയും ചാഹലിനെയും ടീം മാനേജ്‌മെന്റ് ഒരുമിച്ച് കളിപ്പിക്കുന്നില്ല. ഫലമോ, മധ്യഓവറുകളിലെ വിക്കറ്റ് ഇടവേള കുറഞ്ഞു. ഹാര്‍ദ്ദിക് പാണ്ഡ്യ കൂടി ടീമിലെത്തിയാല്‍ ഇന്ത്യയുടെ ബാറ്റിങ് നിര ശക്തമാവും. ഇതില്‍ തര്‍ക്കമില്ല. എന്നാല്‍ മധ്യഓവറുകളില്‍ കളിയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കാനുള്ള അവസരമാണ് ഇതുവഴി ഇല്ലാതാകുന്നത്.

ഇടം – വലം കൂട്ടുകെട്ട്

ഇടം – വലം കൂട്ടുകെട്ട്

കേവലം ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ മാത്രമാണ് കളിപ്പിക്കുന്നതെങ്കില്‍ ക്രീസില്‍ ബാറ്റ്‌സ്മാന് തലവേദന കുറയും. ഒരുഘട്ടം കഴിഞ്ഞാല്‍ എറിയുന്നയാളുടെ ലൈനും ലെങ്തും ബാറ്റ്‌സ്മാന്‍ പഠിച്ചെടുക്കും. ടീമില്‍ കുല്‍ചാ ജോടിയുണ്ടെങ്കില്‍ എതിരാളികളുടെ ഈ പ്രതീക്ഷ അസ്തമിക്കും. ഇരുവരും മാറി മാറി ഓവറുകള്‍ പൂര്‍ത്തിയാക്കിയാല്‍ ബാറ്റ്‌സ്മാന്‍ കുഴങ്ങുമെന്ന കാര്യമുറപ്പ്. പന്തിനെ ഫ്‌ളൈറ്റ് ചെയ്യിക്കുന്നതിലാണ് കുല്‍ദീപിന് കൂടുതല്‍ താത്പര്യം. ചാഹലിന് പ്രിയം വേഗമേറിയ ഗൂഗ്ലികളോടും.

കണ്ടറിയാം.

പല ബാറ്റ്‌സ്മാന്മാര്‍ക്കും ചൈനാമാന്‍ ബൗളറെ ഫലപ്രദമായി നേരിടാന്‍ കഴിയാറില്ലെന്നതും ഇവിടെ പ്രത്യേകം എടുത്തുപറയണം. കരുതലോടെയായിരിക്കും കുല്‍ദീപിനെ ഇവര്‍ നേരിടുക. കുല്‍ദീപിനെയും ചാഹലിനെയും ഒരുമിച്ച് കളിപ്പിച്ചാല്‍ എതിര്‍പക്ഷത്ത് സമ്മര്‍ദ്ദമേറുമെന്നത് ടീം ഇന്ത്യ നിരവധി തവണ കണ്ടിട്ടുണ്ട്. എന്തായാലും ലോകകപ്പ് അടുത്തിരിക്കെ കുല്‍ചാ ജോടിയെ അന്തിമ ഇലവനില്‍ നിലനിര്‍ത്താന്‍ കോലി ധൈര്യം കാട്ടുമോയെന്നാണ് കണ്ടറിയാം.

Story first published: Monday, February 3, 2020, 16:03 [IST]
Other articles published on Feb 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X