Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലാന്‍ഡ് കാണിച്ചത് വിവേകശൂന്യത... അക്കാര്യം ആദ്യം പഠിക്കണം!! വിമര്‍ശനവുമായി അക്തര്‍

akh

കറാച്ചി: ഇന്ത്യക്കെതിരേയുള്ള ടി20 പരമ്പരയില്‍ സമ്പൂര്‍ണ പരാജയമേറ്റുവാങ്ങിയ ന്യൂസിലാന്‍ഡ് ടീമിന് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തറിന്റെ വിമര്‍ശനം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കിവികളുടെ പ്രകടനത്തിനെതിരേ റാവല്‍പിണ്ടി എക്‌സ്പ്രസ് രംഗത്തുവന്നത്.

ശുദ്ധ വിഡ്ഢിത്തമെന്നാണ് ന്യൂസിലാന്‍ഡിന്റെ ബാറ്റിങിനെ അക്തര്‍ പരിഹസിച്ചത്. അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ഏഴു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. തൊട്ടുമുമ്പ് നടന്ന രണ്ടു കളികളിലും സൂപ്പര്‍ ഓവറില്‍ ആതിഥേയരെ ഇന്ത്യ മറികടക്കുകയായിരുന്നു.

വിവേകശൂന്യമെന്ന് അക്തര്‍

വിവേകശൂന്യമെന്ന് അക്തര്‍

അഞ്ചാം ടി20യില്‍ ന്യൂസിലാന്‍ഡിന്റെ ബാറ്റിങ് പ്രകടനത്തെ വിവേക ശൂന്യമെന്നു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നു അക്തര്‍ തുറന്നടിച്ചു. ഒരു പന്തില്‍ ഒരു റണ്‍സെടുത്ത് എങ്ങനെ സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോവാമെന്ന കാര്യം ന്യൂസിലാന്‍ഡ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അഞ്ചു ടി20കളിലെ രണ്ടു മല്‍സരങ്ങളില്‍ അവര്‍ക്കു ടൈ വഴങ്ങേണ്ടി വരികയും തുടര്‍ന്നു സൂപ്പര്‍ ഓവറില്‍ തോല്‍ക്കേണ്ടി വരികയും ചെയ്തു. അവസാന കളിയില്‍ ഒരു പന്തില്‍ ഒരു റണ്‍സെടുത്ത് എങ്ങനെ ജയിക്കണമെന്നു പോലുമറിയാതെ പരാജവും നേരിട്ടതായി അക്തര്‍ ചൂണ്ടിക്കാട്ടി.

ഒരോവറില്‍ മൂന്നു വിക്കറ്റ്

ഒരോവറില്‍ മൂന്നു വിക്കറ്റ്

ന്യൂസിലാന്‍ഡല്ലാതെ മറ്റേതെങ്കിലുമൊരു ടീം ഒരോവറില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുമോയെന്നു അക്തര്‍ ചോദിക്കുന്നു. അവസാന മല്‍സരത്തിലും കിവീസ് ഇതാവര്‍ത്തിച്ചു. അവര്‍ എന്താണ് ചെയ്യുന്നതെന്നു തനിക്കു മനസ്സിലാക്കാന്‍ പോലും കഴിയുന്നില്ല. റോസ് ടെയ്‌ലറെപ്പോലുള്ള സീനിയര്‍ താരങ്ങള്‍ക്കു മല്‍സരം ഫിനിഷ് ചെയ്യാന്‍ കഴിയാതെ പോവുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു. ഇവയെല്ലാം കണ്ടപ്പോള്‍ വിവേകശൂന്യതാണ് അവരുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് തനിക്കു തോന്നിയത്. എന്തു ബ്രാന്‍ഡ് ക്രിക്കറ്റാണ് ഇപ്പോള്‍ ന്യൂസിലാന്‍ഡ് കളിക്കുന്നതെന്നു തനിക്കറിയില്ലെന്നും അക്തര്‍ വിശദമാക്കി.

വിഡ്ഢിത്തം മാത്രം

വിഡ്ഢിത്തം മാത്രം

ന്യൂസിലാന്‍ഡിന്റെ ഭാഗത്തു നിന്നുണ്ടായ വിഡ്ഢിത്തങ്ങള്‍ കണ്ടപ്പോള്‍ ദുഖം തോന്നിയതായി അക്തര്‍ പറഞ്ഞു. അല്‍പ്പമെങ്കിലും പക്വത ന്യൂസിലാന്‍ഡ് കാണിച്ചിരുന്നെങ്കില്‍ അവര്‍ 3-2ന് അനായാസം പരമ്പര കൈക്കലാക്കുമായിരുന്നു. എന്നാല്‍ ഇന്ത്യ തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു. കിവികളെ അവര്‍ അക്ഷരാര്‍ഥത്തില്‍ വാരികളയുക തന്നെയായിരുന്നെന്നും പാക് ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

ബുംറയ്ക്കു പ്രശംസ

ബുംറയ്ക്കു പ്രശംസ

പരമ്പരയില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെ അക്തര്‍ പുകഴ്ത്തി. ബൗളിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് ജസ്പ്രീത് ബുംറയായിരുന്നു. സമ്മര്‍ദ്ദ ഘട്ടങ്ങളെ ഇന്ത്യ വളരെ മികച്ച രീതിയിലാണ് നേരിട്ടതെന്നും വിഡ്ഢിത്തപരമായ ക്രിക്കറ്റ് കളിച്ച ന്യൂസിലാന്‍ഡ് വിമര്‍ശനം അര്‍ഹിക്കുന്നതായും റാവല്‍പിണ്ടി എക്‌സ്പ്രസ് ചൂണ്ടിക്കാട്ടി.
ബുംറ, ശര്‍ദ്ദുല്‍, സെയ്‌നി എല്ലാവരും നല്ല പ്രകടനമാണ് നടത്തിയത്. പക്ഷെ ബുംറയായിരുന്നു ടീമിന്റെ നിര്‍ണായക താരം. വളരെ പക്വതയുള്ള ടീമിനെതിരേ വെറും സ്‌കൂള്‍ കുട്ടികളെപ്പോലെയാണ് ന്യൂസിലാന്‍ഡ് ടീം കളിച്ചതെന്നും അതുകൊണ്ടു തന്നെ വിമര്‍ശനത്തിന് അവര്‍ അര്‍ഹരാണെന്നും അക്തര്‍ തുറന്നടിച്ചു.

Story first published: Monday, February 3, 2020, 15:44 [IST]
Other articles published on Feb 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+