ഐപിഎല്‍: ഹൈദരാബാദിന് ബ്രേക്കിടുമോ കാര്‍ത്തികിന്റെ കെകെആര്‍... ഈഡന്‍ ഗാര്‍ഡന്‍സില്‍ തീപ്പൊരി പാറും

Written By:

കൊല്‍ക്കത്ത: ഐപിഎല്ലിലെ 10ാം മല്‍സരത്തില്‍ ശനിയാഴ്ച രാത്രി എട്ടിനു മുന്‍ ചാംപ്യന്‍മാര്‍ നേര്‍ക്കുനേര്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് കൊമ്പുകോര്‍ക്കുന്നത്. കെകെആറിന്റെ ഹോംഗ്രൗണ്ടായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മല്‍സരം.

ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച് അപരാജിത കുതിപ്പ് നടത്തുന്ന ഹൈദരാബാദ് വിജയക്കുതിപ്പ് തുടരാനുറച്ചാണ് ഈഡന്‍ഗാര്‍ഡന്‍സിലെത്തിയത്. അതേസമയം, ആദ്യ കളിയില്‍ ജയത്തോടെ തുടങ്ങിയ കൊല്‍ക്കത്തയ്ക്ക് രണ്ടാമത്തെം കളിയില്‍ അടിതെറ്റിയിരുന്നു. ചെന്നൈ സൂപ്പര്‍കിങ്‌സിനോടായിരുന്നു കെകെആറിന്റെ തോല്‍വി.

അപ്രതീക്ഷിത തോല്‍വി

അപ്രതീക്ഷിത തോല്‍വി

ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ചെന്നൈയോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ക്ഷീണത്തിലാണ് കെകെആര്‍ ഹോംഗ്രൗണ്ടില്‍ തിരിച്ചെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ശേഷം 200നു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും ഇതു പ്രതിരോധിക്കാന്‍ കെകെആറിനായില്ല.
ബൗളര്‍മാരുടെ മോശം പ്രകടനമാണ് കൊല്‍ക്കത്തയ്ക്കു വിനയായത്. വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് കൊല്‍ക്കത്ത നിരയില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയത്. ആദ്യ ഓവറില്‍ 16 റണ്‍സ് വഴങ്ങിയ വിനയ് അവസാന ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.

നേരിയ ജയവുമായി ഹൈദരാബാദ്

നേരിയ ജയവുമായി ഹൈദരാബാദ്

മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ കളിയില്‍ ഹൈദരാബാദ് കഷ്ടിച്ചാണ് ജയവുമായി തടിതപ്പിയത്. ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ അവസാന പന്തിലായിരുന്നുി ഹൈദരാബാദ് വിജയറണ്‍സ് നേടിയത്. മല്‍സരത്തില്‍ മൂന്നു ക്യാച്ചുകള്‍ പാഴാക്കിയിട്ടും ഹൈദരാബാദിനു ജയിക്കാനായത് ഭാഗ്യം കൊണ്ടു മാത്രമാണ്. ഇത്തവണ അത്തരത്തിലുള്ള പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാവും ഹൈദരാബാദ് ഇറങ്ങുക.
ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് ആക്രമണമാണ് ഹൈദരാബാദിന്റേത്. ഫീല്‍ഡര്‍മാരില്‍ നിന്നു മികച്ച പിന്തുണ ലഭിച്ചാല്‍ ഏതു വമ്പന്‍ ബാറ്റിങ് നിരയെയും തകര്‍ത്തെറിയാന്‍ അവര്‍ക്കാവും.

കൊല്‍ക്കത്തയുടെ കരുത്ത് സ്പിന്‍ ബൗളിങ്

കൊല്‍ക്കത്തയുടെ കരുത്ത് സ്പിന്‍ ബൗളിങ്

സ്പിന്നര്‍മാരാണ് കൊല്‍ക്കത്ത ബൗളിങിനു കൂടുതല്‍ കരുത്തേകുന്നത്. ആദ്യ രണ്ടു മല്‍സരങ്ങളിലും ഇതു വ്യക്തമായതുമാണ്. ബാംഗ്ലൂരിനെതിരായ ആദ്യ മല്‍സരത്തില്‍ പേസര്‍ വിനയ് ആദ്യ ഓവറില്‍ 14 റണ്‍സ് വഴങ്ങിയപ്പോള്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ പിന്നീടുള്ള ആറ് ഓവറുകളും സ്പിന്നര്‍മാരെയാണ് ഏല്‍പ്പിച്ചത്. ഇത്രയും ഓവറില്‍ 40 റണ്‍സ് മാത്രമേ സ്പിന്നര്‍മാര്‍ വഴങ്ങുകയും ചെയ്തൂള്ളൂ. ചെന്നൈക്കെതതിരായ രണ്ടാമത്തെ കളിയിലും കാര്‍ത്തിക് സ്പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചു. ആദ്യ ഏഴോവരില്‍ ചെന്നൈ 79 റണ്‍സുമായി കുതിക്കുന്നതിനിടെയയാിരുന്നു ഇത്.
പിന്നീട് കാര്‍ത്തിക് സ്പിന്നര്‍മാരെയാണ് ദൗത്യമേല്‍പ്പിച്ചത്. നരെയ്ന്‍, കുല്‍ദീപ് യാദവ്, പിയൂഷ് ചൗള എന്നിവര്‍ ചേര്‍ന്നു പിന്നീടുള്ള ആറോവറില്‍ 33 റണ്‍സ് മാത്രമാണ് വഴങ്ങിയത്. രണ്ടു വിക്കറ്റുകളും സ്പിന്നര്‍മാര്‍ വീഴ്ത്തി.

ധവാന്റെ ഫോം

ധവാന്റെ ഫോം

ഓപ്പണര്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ ഫോമാണ് ബാറ്റിങില്‍ ഹൈദരാബാദിനു പ്രതീക്ഷ നല്‍കുന്നത്. ഇതുവരെ കളിച്ച രണ്ടു മല്‍സരങ്ങൡും ടീമിന്റെ ടോപ്‌സ്‌കോറര്‍ ധവാനായിരുന്നു. ഇത്തവണയും ധവാന്‍ മറ്റൊരു മികച്ച ഇന്നിങ്‌സിലൂടെ ടീമിനെ രക്ഷിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍.
മധ്യനിരയില്‍ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഹൈദരാബാദിനുണ്ടെങ്കിലും ഇവര്‍ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. ധവാന്‍ മികച്ച തുടക്കം നല്‍കുന്നതിനാല്‍ പിന്നീട് വരുന്നവര്‍ക്കു വലിയ വെല്ലുവിളിയും ഉണ്ടാവാറില്ല. കഴിഞ്ഞ മല്‍സരത്തില്‍ മാത്രമാണ് ഹൈദരാബാദ് മധ്യനിരയില്‍ എല്ലാവരും ബാറ്റിങിനിറങ്ങിയത്. ഇവരില്‍ ദീപക് ഹൂഡ 32 റണ്‍സുമായി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

തുടര്‍ തോല്‍വിക്കിടയില്‍ ആദ്യ ജയം തേടി രോഹിത്തും ഗംഭീറും ഇന്ന് മുഖാമുഖം

ഐപിഎല്‍: തുടക്കമിട്ടത് യാദവ്, മധ്യനിരയും ചതിച്ചു... പഞ്ചാബിന്റെ വീഴ്ചയ്ക്കു കാരണം


ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, April 14, 2018, 13:19 [IST]
Other articles published on Apr 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍