വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കൊല്‍ക്കത്തയോ, രാജസ്ഥാനോ? രണ്ടിലൊന്നറിയാം... ജയിച്ചാലും ഫൈനല്‍ ഉറപ്പില്ല

കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സിലാണ് മല്‍സരം

IPL 2018 : എലിമിനേറ്റർ പോരാട്ടം ഇന്ന്, തോൽക്കുന്നവർ പുറത്ത് , കൊൽക്കത്തയും രാജസ്ഥാനും നേർക്കുനേർ

കൊല്‍ക്കത്ത: ഐപിഎല്ലിന്റെ എലിമിനേറ്ററില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. രാത്രി ഏഴിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് നോക്കൗട്ട്‌റൗണ്ട് പോരാട്ടം. തോല്‍ക്കുന്ന ടീം പുറത്താവുമെന്നതില്‍ ജീവന്‍മരണ പോരിനാണ് കെകെആറും രാജസ്ഥാനും കച്ചമുറുക്കുന്നത്.

ജയിക്കുന്ന ടീമിന് ഫൈനലിലെത്താന്‍ ഒരു കടമ്പ കൂടി കടക്കണം. ക്വാളിഫയര്‍ രണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കൂടി മറികടന്നാല്‍ മാത്രമേ ഫൈനലില്‍ ഇടം നേടാനാവുകയുള്ളൂ.

മൂന്നാംസ്ഥാനക്കാരായി പ്ലേഓഫില്‍

മൂന്നാംസ്ഥാനക്കാരായി പ്ലേഓഫില്‍

പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത പ്ലേഓഫിലേക്കു ടിക്കറ്റെടുത്തത്. 14 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയവും ആറു തോല്‍വിയുമടക്കം 16 പോയിന്റാണ് ദിനേഷ് കാര്‍ത്തിക് നയിച്ച കെകെആര്‍ നേടിയത്.
സീസണിന്റെ പകുതിയില്‍ വച്ച് ചില മല്‍സരങ്ങള്‍ അടിതെറ്റിയെങ്കിലും നിര്‍ണായകമായ അവസാന മല്‍സരങ്ങളില്‍ ജയിച്ച് കെകെആര്‍ മുന്നേറുകയാിരുന്നു.

സന്തുലിതമായ ടീം

സന്തുലിതമായ ടീം

ടൂര്‍ണമെന്റിലെ ഏറ്റവും സന്തുലിതമായ ടീമുകൡലൊന്നാണ് കൊല്‍ക്കത്ത. ഏതെങ്കിലുമൊരു താരത്തെ മാത്രം ആശ്രയിച്ചല്ല അവരുടെ മുന്നേറ്റം. എല്ലാവരും ടീമിന്റെ ജയത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 500ല്‍ കൂടുതല്‍ റണ്‍സെടുത്ത ഒരു താരം പോലും കെകെആര്‍ നിരയില്‍ ഇല്ല.
എന്നാല്‍ 400ല്‍ കൂടുതല്‍ റണ്‍സെടുത്ത രണ്ടു പേരും 250ല്‍ കൂടുതല്‍ റണ്‍സ് നേടിയ ആറു താരങ്ങളും കൊല്‍ക്കത്ത നിരയിലുണ്ട്.

മാജിക്ക് ആവര്‍ത്തിക്കുമോ രാജസ്ഥാന്‍

മാജിക്ക് ആവര്‍ത്തിക്കുമോ രാജസ്ഥാന്‍

പുറത്താവലിന്റെ വക്കില്‍ നിന്നും അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് രാജസ്ഥാന്‍ പ്ലേഓഫിലേക്കു ടിക്കറ്റെടുത്തത്. അവസാന റൗണ്ട് മല്‍സരത്തില്‍ ജയിച്ചിട്ടും മറ്റു മല്‍സരഫലങ്ങള്‍ക്കായി അവര്‍ക്കു കാത്തിരിക്കേണ്ടിവന്നു. തങ്ങള്‍ക്കു ഭീഷണിയായ മൂന്നു ടീമുകള്‍ക്കും അവസാന റൗണ്ടില്‍ അടിതെറ്റിയതോടെ രാജസ്ഥാന്റെ പ്ലേഓഫ് ബെര്‍ത്ത് ഉറപ്പാവുകയായിരുന്നു.
അവസാന ലീഗ് മല്‍സരത്തില്‍ തകര്‍പ്പന്‍ ബൗളിങിലൂടെ ആര്‍സിബിയെ വീഴ്ത്തിയ രാജസ്ഥാന്‍ അതുപോലൊരു മാജിക്കാണ് കൊല്‍ക്കത്തയ്‌ക്കെതിരേയും ലക്ഷ്യമിടുന്നത്.

നേരിയ മുന്‍തൂക്കം രാജസ്ഥാന്

നേരിയ മുന്‍തൂക്കം രാജസ്ഥാന്

എലിമിനേറ്ററില്‍ ഏതു ടീമിനാണ് വിജയസാധ്യതയെന്നു പ്രവചിക്കുക ദുഷ്‌കരമാണ്. കാരണം ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഇരുടീമും ഏറക്കുറെ ഒപ്പമാണ്. 17 മല്‍സരങ്ങളില്‍ ഇതുവരെ ഏറ്റുമുട്ടിയപ്പോല്‍ രാജസ്ഥാന്‍ ഒമ്പതെണ്ണത്തിലും കൊല്‍ക്കത്ത എട്ടെണ്ണത്തിലും ജയം നേടി.
എന്നാല്‍ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ആറു മല്‍സരങ്ങളില്‍ അഞ്ചിലും കെകെആറിനായിരുന്നു വിജയം.
ഈ സീസണില്‍ ഇരുടീമും രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഓരോ ജയം വീതം പങ്കിടുകയായിരുന്നു. ജയ്പൂരില്‍ കൊല്‍ക്കത്ത ജയിച്ചപ്പോള്‍ കൊല്‍ക്കത്തയില്‍ രാജസ്ഥാന്‍ പകരം വീട്ടി.

ഐപിഎല്‍: ഡ്രീം ടീം റെഡി, മെയ്ഡ് ഇന്‍ ഇന്ത്യ... നയിക്കുന്നത് കോലിയല്ല!! മറ്റൊരു സൂപ്പര്‍ താരംഐപിഎല്‍: ഡ്രീം ടീം റെഡി, മെയ്ഡ് ഇന്‍ ഇന്ത്യ... നയിക്കുന്നത് കോലിയല്ല!! മറ്റൊരു സൂപ്പര്‍ താരം

ഐപിഎല്‍: ഇവരാണ് യഥാര്‍ഥ താരം... സൂപ്പര്‍ താരങ്ങളെപ്പോലും പിന്നിലാക്കി!! സര്‍പ്രൈസ് ഹീറോസ്ഐപിഎല്‍: ഇവരാണ് യഥാര്‍ഥ താരം... സൂപ്പര്‍ താരങ്ങളെപ്പോലും പിന്നിലാക്കി!! സര്‍പ്രൈസ് ഹീറോസ്

Story first published: Wednesday, May 23, 2018, 13:26 [IST]
Other articles published on May 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X