വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കെകെആറിനെ ഇനി ശരിക്കും ഭയക്കണം... കിടിലന്‍ ടീം, അവര്‍ വന്നതോടെ വെറെ ലെവല്‍

കമ്മിന്‍സ്, മോര്‍ഗന്‍ എന്നിവരെ കെകെആര്‍ വാങ്ങിയിരുന്നു

Kolkata Knight Riders Full Squad For IPL 2020 | Oneindia Malayalam

കൊല്‍ക്കത്ത: രണ്ടു തവണ ഐപിഎല്ലില്‍ കിരീടമുയര്‍ത്തിയിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പുതിയ സീസണില്‍ ഏവരും ഭയപ്പെടേണ്ട എതിരാളികളായി മാറിയിട്ടുണ്ട്. ലേലത്തിലെ പ്രകടനത്തോടെയാണ് കെകെആര്‍ കൂടുതല്‍ അപകടകാരികളായി മാറിയത്. ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിനെ വാങ്ങിയത് കെകെആറായിരുന്നു. 15.5 കോടി രൂപയാണ് ഓസീസ് സ്റ്റാര്‍ പേസര്‍ക്കു വേണ്ടി കെകെആര്‍ വാരിയെറിഞ്ഞത്.

ഐപിഎല്‍ 2020: അറിയാം പുതിയ മുംബൈ ടീമിനെ, ഇനി ഹിറ്റ്മാന്‍ എവിടെ കളിക്കും?ഐപിഎല്‍ 2020: അറിയാം പുതിയ മുംബൈ ടീമിനെ, ഇനി ഹിറ്റ്മാന്‍ എവിടെ കളിക്കും?

ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും മികച്ച ബാറ്റ്‌സ്മാനുമായ ഇയോന്‍ മോര്‍ഗനെ കൊണ്ടുവരാന്‍ കഴിഞ്ഞതും ആര്‍സിബിയെ സംബന്ധിച്ചു വലിയ നേട്ടമാണ്. പുതിയ സീസണിലെ കെകെആര്‍ ടീമിനെക്കുറിച്ചും അവരുടെ സാധ്യതകളെക്കുറിച്ചും ഒന്നു പരിശോധിക്കാം.

വിദേശ താരങ്ങളുടെ വരവ്

വിദേശ താരങ്ങളുടെ വരവ്

കമ്മിന്‍സ്, മോര്‍ഗന്‍ എന്നിവര്‍ എത്തിയതോടെ കെകെആര്‍ കൂടുതല്‍ സന്തുലിതമായ ടീമായി മാറിയിട്ടുണ്ട്. ഇംഗ്ലണ്ടിനു ലോകകപ്പുള്‍പ്പെടെ നേടിക്കൊടുത്ത നായകനായ മോര്‍ഗന്റെ അനുഭവസമ്പത്ത് കെകെആറിന് മുതല്‍ക്കൂട്ടായി മാറും. നിര്‍ണായക ഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിന് ഏറ്റവുമധികം ആശ്രയിക്കാവുന്ന താരം കൂടിയാണ് മോര്‍ഗന്‍.
കമ്മിന്‍സാവട്ടെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നുപോവുന്നത്. വിക്കറ്റ് കൊയ്ത്തിനു കേമനായ കമ്മിന്‍സെത്തിയതോടെ കെകെആര്‍ ബൗളിങ് നിരയുടെ മൂര്‍ച്ചയും വര്‍ധിച്ചു കഴിഞ്ഞു.

ഉത്തപ്പയും ലിന്നുമില്ല

ഉത്തപ്പയും ലിന്നുമില്ല

റോബിന്‍ ഉത്തപ്പയെയും ക്രിസ് ലിന്നിനെയും ലേലത്തിനു മുന്നോടിയായി കെകെആര്‍ ഒഴിവാക്കിയിരുന്നു. ഇവരുടെ അഭാവം നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് മോര്‍ഗന്‍, ടോം ബാന്റണ്‍, രാഹുല്‍ ത്രിപാഠി എന്നിവരെയെല്ലാം കെകെആര്‍ പുതുതായി കൊണ്ടു വന്നിരിക്കുന്നത്.
എന്നാല്‍ വിന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിന്റെ ബാക്കപ്പായി ആരെയും കൊണ്ടു വരാന്‍ കഴിഞ്ഞില്ലെന്നത് കെകെആറിന് ലേലത്തില്‍ സംഭവിച്ച വീഴ്ചയാണ്. റസ്സലിന് പരിക്കേറ്റാല്‍ പകരമാരെന്നത് കെകെആറിനു തിരിച്ചടിയായേക്കും.

ശക്തമായ ബാറ്റിങ് നിര

ശക്തമായ ബാറ്റിങ് നിര

ശക്തമായ ബാറ്റിങ് ലൈനപ്പ് തന്നെയാണ് പുതിയ സീസണില്‍ കെകെആറിനുള്ളത്. യുവ താരം ശുഭ്മാന്‍ ഗില്ലിനൊപ്പം വമ്പനടിക്കാരനായ സുനില്‍ നരെയ്‌നായിരിക്കും കെകെആറിനായി ഓപ്പണിങില്‍ ഇറങ്ങുക. മൂന്നാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ 21 കാരനായ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ബാന്റണോ ത്രിപാഠിയോ കളിച്ചേക്കും. അടുത്തിടെ ടി10 ലീഗില്‍ ബാന്റണ്‍ 28 പന്തില്‍ 80 റണ്‍സുമായി കസറിയിരുന്നു. മധ്യനിരയില്‍ നിതീഷ് റാണ, കാര്‍ത്തിക്, മോര്‍ഗന്‍, റസ്സല്‍ എന്നിവര്‍ കൂടി ചേരുന്നതോടെ കെകെആര്‍ ബാറ്റിങ് ലൈനപ്പ് എതിരാളികള്‍ക്കു പേടിസ്വപ്‌നമായി മാറും.

മികച്ച ബൗളിങ് നിര

മികച്ച ബൗളിങ് നിര

ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും കെകെആര്‍ പുതിയ സീസണില്‍ കസറും. കമ്മിന്‍സ് നയിക്കുന്ന കെകെആര്‍ ബൗളിങ് ലൈനപ്പ് എതിര്‍ ടീമുകള്‍ക്കു വെല്ലുവിളിയുയര്‍ത്തുന്നതാണ്. പരിക്കിനെ തോല്‍പ്പിക്കാനായാല്‍ കമ്മിന്‍സായിരിക്കും കെകെആറിന്റെ തുറുപ്പുചീട്ട്. ലോക്കി ഫെര്‍ഗൂസനായിരിക്കും കമ്മിന്‍സിന്റെ പേസ് പങ്കാളി.
പ്രസിധ് കൃഷ്ണ, ശിവം മാവി, കമലേഷ് നാഗര്‍കോട്ടി എന്നിവരും പേസര്‍മാരായി ടീമിലുണ്ട്. കുല്‍ദീപ് യാദവും നരെയ്‌നും സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യും. കൂടാതെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും പുതുതായി കെകെആറിലെത്തിയിട്ടുണ്ട്.

കെകെആര്‍ ഫുള്‍ ടീം

കെകെആര്‍ ഫുള്‍ ടീം

ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍), ഇയോന്‍ മോര്‍ഗന്‍, പാറ്റ് കമ്മിന്‍സ്, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്, ശുഭ്മാന്‍ ഗില്‍, ലോക്കി ഫെര്‍ഗൂസന്‍, നിതീഷ് റാണ, റിങ്കു സിങ്, പ്രസിധ് കൃഷ്ണ, സന്ദീപ് വാര്യര്‍, ഹാരി ഗേര്‍ണി, കമലേഷ് നാഗര്‍കോട്ടി, ശിവം മാവി, എം സിദ്ധാര്‍ഥ്, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ത്രിപാഠി, ടോം ബാന്റണ്‍, നിഖില്‍ നായിക്ക്, ക്രിസ് ഗ്രീന്‍, പ്രവീണ്‍ താംബെ.

Story first published: Friday, December 20, 2019, 13:07 [IST]
Other articles published on Dec 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X