സറേയ്ക്കു വേണ്ടി ഇന്ത്യയെ തള്ളി വീണ്ടും കോലി, ടെസ്റ്റില്‍ മാത്രമല്ല.. ട്വന്റിയിലും സൂപ്പര്‍ താരമില്ല

Written By:

ദില്ലി: കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നതിനു വേണ്ടി ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി അഫ്ഗാനിസ്താനെതരായ ടെസ്റ്റ് മല്‍സരത്തില്‍ നിന്നും പിന്‍മാറിയത് വലിയ വാര്‍ത്തയായിരുന്നു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനു വേണ്ടിയാണ് അദ്ദേഹം സറേ ടീമുമായി കരാര്‍ ഒപ്പിട്ടത്. എന്നാല്‍ അഫ്ഗാനെതിരായ ടെസ്റ്റില്‍ മാത്രമല്ല പിന്നീട് അയര്‍ലന്‍ഡിനെതിരേ നടക്കുന്ന ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരത്തിലും കോലിയുണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

1

കോലിയെ നായകനാക്കിയാണ് അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോലി പിന്‍മാറിയതോടെ ആദ്യ ട്വന്റിയില്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമിനെ നയിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ജൂണ്‍ 27നാണ് ഇന്ത്യയും അയര്‍ലന്‍ഡും തമ്മിലുള്ള ആദ്യ ടി20 മല്‍സരം. 25 മുതല്‍ 28 വരെ യോര്‍ക്‌ഷെയറിനെതിരേ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ സറേ ടീമിനു വേണ്ടി കളിക്കുന്നതിനിലാണ് ആദ്യ ട്വന്റി കോലിക്കു നഷ്ടമായത്. ജൂണ്‍ 29ന് അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി20യില്‍ കോലി ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നാണ് വിവരം.

ഐപിഎല്‍: പാണ്ഡെ മുതല്‍ പന്ത് വരെ... ഇന്ത്യന്‍ സെഞ്ച്വറി വീരന്‍മാര്‍, രാജാവ് കോലി തന്നെ!!

ഐപിഎല്ലിലെ 'പ്രവാസികള്‍'... നാടിനായി കളിക്കാന്‍ ഭാഗ്യമുണ്ടായില്ല, പട്ടികയില്‍ സൂപ്പര്‍ താരങ്ങളും!!

2

കോലിയുടെ അഭാവം ബിസിസിഐയും സ്ഥിരീകരിച്ചിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരായ രണ്ടു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയില്‍ ഒന്നില്‍ മാത്രമേ കോലി കളിക്കുകയുള്ളൂവെന്നു ഒരു മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു. കോലിയുടെ അഭാവത്തില്‍ അഫ്ഗാനെതിരേ ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന ടെസ്റ്റില്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, May 11, 2018, 14:40 [IST]
Other articles published on May 11, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍