വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബൗളര്‍മാര്‍ ഇനി ഉറങ്ങില്ല!! വേട്ടയാടാന്‍ കോലിയുണ്ടാവും, ഒമ്പത് വര്‍ഷം കൂടി... മുന്നറിയിപ്പ്

എട്ട്-ഒമ്പത് വര്‍ഷം കൂടി മല്‍സരംരംഗത്തു തുടരാന്‍ ആഗ്രഹമെന്ന് ഇന്ത്യന്‍ നായകന്‍

By Manu

സെഞ്ചൂറിയന്‍: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെന്ന് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍ വിശേഷിപ്പിച്ച വിരാട് കോലിയുടെ വാക്കുകള്‍ ബൗളര്‍മാര്‍ക്കുള്ള മുന്നറിയിപ്പാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആറാമത്തെയും അവസാനത്തെയും ഏകദിനത്തിലും സെഞ്ച്വറി നേടിയ കോലി ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. പരമ്പരയിലെ മൂന്നാമത്തെയും കരിയറിലെ 35ാമത്തെയും ഏകദിന സെഞ്ച്വറിയാണ് ഇന്ത്യന്‍ നായകന്‍ സ്വന്തം പേരില്‍ കുറിച്ചത്.

കോലിയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകര്‍ത്ത് പരമ്പര ഇന്ത്യ 5-1ന് സ്വന്തമാക്കിയിരുന്നു. മറ്റൊരു വീരോചിത പ്രകടനത്തോടെ ടീമിന്റെ ഹീറോയായ കോലിയെ ക്രിക്കറ്റ് ലോകം പ്രശംസ കൊണ്ടു മൂടുകയാണ്. കരിയറിന്റെ സുവര്‍ണകാലത്തിലൂടെ കടന്നുപോവുന്ന കോലി ഇനിയുമേറെ വര്‍ഷം ക്രിക്കറ്റില്‍ തുടരാമെന്ന പ്രതീക്ഷയിലാണ്.

8-9 വര്‍ഷം കൂടി കളിക്കും

8-9 വര്‍ഷം കൂടി കളിക്കും

എട്ട്-ഒമ്പത് വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരാനാണ് തന്റെ ആഗ്രഹവും ലക്ഷ്യവുമെന്ന് കോലി പറയുന്നു. ആറാം ഏകദിനത്തില്‍ ടീമിന്റെ വിജയശില്‍പ്പിയായ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവസാന കളിയിലെ (129*) പ്രകടനത്തോടെ പരമ്പരയില്‍ 553 റണ്‍സാണ് കോലി വാരിക്കൂട്ടിയത്. ഇത് പുതിയ ലോക റെകകോര്‍ഡാണ്. രണ്ടു ടീമുകള്‍ പങ്കെടുത്ത പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് ഇതോടെ അദ്ദേഹത്തിന്റെ പേരിലായി. ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മ 2013ല്‍ സ്ഥാപിച്ച 491 റണ്‍സാണ് ഇതോടെ പഴങ്കഥയായത്.

പരമാവധി കളിക്കണം

പരമാവധി കളിക്കണം

ഒരു ക്രിക്കറെ സംബന്ധിച്ചിടത്തോളം കരിയര്‍ അത്ര ദൈര്‍ഘ്യമേറിയതല്ല. അതിനാല്‍ പരമാവധി കളിക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്ന് ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം കൈക്കലാക്കിയ കോലി പറഞ്ഞു.
കഴിയുന്നത്ര പരിശീലനം നടത്തി ഏറ്റവും മികച്ച പ്രകടനം നടത്താനാണ് താന്‍ ശ്രമിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൈവത്തിന്റെ അനുഗ്രഹം

ദൈവത്തിന്റെ അനുഗ്രഹം

ആരോഗ്യത്തോടെ കളിക്കാന്‍ കഴിയുന്നത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്ന് കോലി പറഞ്ഞു. സ്വന്തം രാജ്യത്തിനായി കളിക്കുകയും ടീമിനെ നയിക്കുകയും ചെയ്യുന്നതിനേക്കാള്‍ അഭിമാനം നല്‍കുന്ന മറ്റൊന്നുമില്ല.
കളിക്കളത്തില്‍ 120 ശതമാനവും നല്‍കാന്‍ ഓരോ ദിവസവും കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഇതാണ് തന്നെ കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ സഹായിക്കുന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിശദമാക്കി.

ദക്ഷിണാഫ്രിക്ക എല്ലാ അടവും പയറ്റി

ദക്ഷിണാഫ്രിക്ക എല്ലാ അടവും പയറ്റി

ആറാം ഏകദിനത്തില്‍ തന്നെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്ക എല്ലാ അടവുകളും പയറ്റിയതായി കോലി ചൂണ്ടിക്കാട്ടി. നല്ല പൊസിഷനിലാണെങ്കില്‍ ഷോര്‍ട്ട് പിച്ച് പന്തുകളിലും ബൗണ്ടറി നേടാന്‍ തനിക്കാവും. ഇത്തരത്തില്‍ തുടര്‍ച്ചയായി ഷോര്‍ട്ട് പിച്ച് പന്തുകള്‍ അവര്‍ എറിഞ്ഞിട്ടും റണ്‍സ് നേടാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടീമംഗങ്ങളെ പുകഴ്ത്തി

ടീമംഗങ്ങളെ പുകഴ്ത്തി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ട ശേഷം ഏകദിന പരമ്പരയില്‍ ഇത്രയും ഗംഭീര തിരിച്ചുവരവ് നടത്തിയ ടീമംഗങ്ങളെ കോലി പുകഴ്ത്തി. എല്ലാവരും നല്ല പ്രകടനമാണ് കാഴ്ചവച്ചത്. പ്രത്യേകിച്ചും യുവ സ്പിന്നര്‍മാരായ ചഹലും യാദവും. അവര്‍ കാണിച്ച ധൈര്യത്തെയും പോരാട്ടവീര്യത്തെയും വിശേഷിപ്പിക്കാന്‍ വാക്കുകളില്ല.
പരമ്പര അവസാനിച്ചിട്ടില്ല. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര കൂടി ബാക്കിയുണ്ട്. ഇവയിലും മികച്ച പ്രകടനം നടത്താനാണ് ശ്രമമെന്നും കോലി വ്യക്തമാക്കി.

പ്രചോദനമേകിയത് അനുഷ്‌ക

പ്രചോദനമേകിയത് അനുഷ്‌ക

തന്റെ ഇപ്പോഴത്തെ ഫോമില്‍ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയ്ക്കും പങ്കുണ്ടെന്ന് കോലി പറഞ്ഞു. എല്ലായ്‌പ്പോഴും തന്നെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന അനുഷ്‌കയും അഭിനന്ദനം അര്‍ഹിക്കുന്നു. മുമ്പ് ഏറെ വിമര്‍ശിക്കപ്പെട്ടയാളാണ് അനുഷ്‌ക. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ തനിക്കു പ്രചോദനമായത് അനുഷ്‌കയാണെന്നും കോലി മനസ്സ് തുറന്നു.

Story first published: Saturday, February 17, 2018, 10:58 [IST]
Other articles published on Feb 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X