വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുന്‍ തലമുറയിലെ താരം... ആരെയെടുക്കും? സച്ചിനും കപിലുമല്ല!! കോലിക്കു വേണ്ടത് ഓസീസ് ഇതിഹാസത്തെ

ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനൊരുങ്ങുകയാണ് കോലി

By Manu
kohli

ലണ്ടന്‍: കരിയറിലാദ്യമായി ഇന്ത്യയെ ഏകദിന ലോകകകപ്പില്‍ നയിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലി. ഇന്ത്യക്കു മൂന്നാം ലോകകിരീടം നേടിക്കൊടുക്കാന്‍ കോലിക്കു കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ശക്തമായ ടീമിനെയാണ് കോലിക്കു ടൂര്‍ണമെന്റില്‍ ലഭിച്ചിരിക്കുന്നത്.

ഇതാ വരുന്നു വിന്‍ഡീസ്; ന്യൂസിലന്‍ഡിനെ തച്ചുതകര്‍ത്തു, നേടിയത് 421 റണ്‍സ്, റസ്സല്‍ കൊടുങ്കാറ്റ് ഇതാ വരുന്നു വിന്‍ഡീസ്; ന്യൂസിലന്‍ഡിനെ തച്ചുതകര്‍ത്തു, നേടിയത് 421 റണ്‍സ്, റസ്സല്‍ കൊടുങ്കാറ്റ്

അനുഭവസമ്പത്തിനൊപ്പം യുവത്വത്തിനും പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നത്. മുന്‍ തലമുറയിലെ ഒരു താരത്തെ ടീമിലെടുക്കാന്‍ അവസരം ലഭിച്ചാല്‍ താന്‍ ആരെയായിരിക്കും തിരഞ്ഞെടുക്കുമെന്നു വെളിപ്പെടുത്തിയിരുക്കുകയാണ് കോലി.

വോണിനെ മതി

വോണിനെ മതി

കോലി തന്റെ ടീമില്‍ വേണമെന്ന് ആഗ്രഹിക്കുന്ന താരം ഇന്ത്യയുടെ മുന്‍ ഇതിഹാസങ്ങളൊന്നുമല്ലെന്നതാണ് ശ്രദ്ധേയം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കപില്‍ ദേവ് എന്നിവരെപ്പോലുള്ള ഇതിഹാസങ്ങളെ തഴഞ്ഞ കോലി ഓസ്‌ട്രേലിയയുടെ സ്പിന്‍ രാജാവായ ഷെയ്ന്‍ വോണിനെയാണ് തിരഞ്ഞെടുത്തത്.
വോണിന്റെ ബൗളിങ് കാണാന്‍ ഏറെ ഇഷ്ടമാണ്. എതിര്‍ ടീം ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ വോണ്‍ എന്തു തന്ത്രമാണ് പരീക്ഷിക്കുന്നതെന്നും കാണുന്നത് കൗതുകകരമാണെന്നും കോലി പറഞ്ഞു.

റിസ്റ്റ് സ്പിന്നര്‍മാര്‍ വീക്ക്‌നെസ്

റിസ്റ്റ് സ്പിന്നര്‍മാര്‍ വീക്ക്‌നെസ്

റിസ്റ്റ് സ്പിന്നര്‍മാര്‍ കോലിയുടെ വീക്ക്‌നെസാണ്. ഇന്ത്യന്‍ ഏകദിന ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷം അദ്ദേഹം റിസ്റ്റ് സ്പിന്നര്‍മാരെ ബൗളിങ് ആക്രമണത്തിന്റെ ചുമതലയേല്‍പ്പിച്ചതും അതു കൊണ്ടാണ്. ഇതോടെയാണ് കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയത്.
കോലിയുടെ ഈ പ്ലാന്‍ ക്ലിക്കാവുകയും ചെയ്തു. വിദേശത്ത് ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ പരമ്പരകള്‍ നേടാന്‍ ഇന്ത്യയെ സഹായിച്ചതും അദ്ദേഹത്തിന്റെ ഈ തന്ത്രമായിരുന്നു.

വോണ്‍ വിരമിച്ചത് 2007ല്‍

വോണ്‍ വിരമിച്ചത് 2007ല്‍

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും വലിയ സ്പിന്നര്‍മാരുടെ നിരയിലാണ് വോണിന്റെ സ്ഥാനം. ടെസ്റ്റില്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നതും അദ്ദേഹം തന്നെയാണ്. ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് തലപ്പത്ത്.
ടെസ്റ്റില്‍ മാത്രമല്ല ഏകദിനത്തിലും വോണിന്റെ പ്രകടനം മികച്ചതായിരുന്നു. 194 ഏകദിനങ്ങളില്‍ നിന്നും 293 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 1999ല്‍ ചാംപ്യന്‍മാരായ ഓസീസ് സംഘത്തില്‍ വോണുമുണ്ടായിരുന്നു.

Story first published: Wednesday, May 29, 2019, 10:40 [IST]
Other articles published on May 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X