Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാ വരുന്നു വിന്‍ഡീസ്; ന്യൂസിലന്‍ഡിനെ തച്ചുതകര്‍ത്തു, നേടിയത് 421 റണ്‍സ്, റസ്സല്‍ കൊടുങ്കാറ്റ്

ന്യൂസിലന്‍ഡിനെ തച്ചുതകര്‍ത്തു, നേടിയത് 421 റണ്‍സ്, റസ്സല്‍ കൊടുങ്കാറ്റ്

ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ ആധികാരിക ജയം നേടിയ ന്യൂസിലന്‍ഡിന് വെസ്റ്റിന്‍ഡീസിനെതിരെ നാണംകെട്ട തോല്‍വി. വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരുടെ അടി നന്നായി വാങ്ങിയ ന്യൂസിലന്‍ഡ് 91 റണ്‍സിനാണ് തോറ്റത്. 49.2 ഓവറില്‍ വിന്‍ഡീസ് 421 റണ്‍സ് നേടിയപ്പോള്‍ ന്യൂസിലന്‍ഡ് 47.2 ഓവറില്‍ 330 റണ്‍സിന് എല്ലാവരും പുറത്തായി.

westindies-newzealand

ടോസ് നേടി പന്തെറിയാനെത്തിയ ന്യൂസിലന്‍ഡിന് ഇന്ത്യയ്‌ക്കെതിരായ തുടക്കം വിന്‍ഡീസിനെതിരെ ലഭിച്ചില്ല. ക്രിസ് ഗെയ്‌ലും എവിന്‍ ലൂയിസും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ അടിച്ചുതകര്‍ത്തതോടെ ബൗളര്‍മാര്‍ക്ക് നിലതെറ്റി. ക്രിസ് ഗെയ്ല്‍(36), എവിന്‍ ലൂയിസ്(50), ഷായ് ഹോപ്(101), ഡാരന്‍ ബ്രാവോ(25), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍(27), ജേസണ്‍ ഹോള്‍ഡര്‍(47) എന്നിവര്‍ തിളങ്ങിയപ്പോള്‍ 25 പന്തില്‍ 54 റണ്‍സെടുത്ത ആന്ദ്രെ റസ്സല്‍ ടീമിന്റെ സ്‌കോര്‍ നാനൂറ് കടത്തി. കാര്‍ലോസ് ബ്രാത്‌വെയ്റ്റ്(24), ആഷ്‌ലി നഴ്‌സ്(21) എന്നിവരും വാലറ്റത്ത് തിളങ്ങി. നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടും 2 വിക്കറ്റ് നേടിയ ജെയിംസ് ഹെന്റിയുമായി ന്യൂസിലന്‍ഡ് നിരയില്‍ മികച്ചുനിന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന്റെ ഓപ്പണര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. കെയ്ന്‍ വില്യംസണ്‍(85), ടോം ബ്ലെന്‍ഡല്‍(101), ഇഷ് സോധി(39) ജെയിംസ് നീഷാം(20), ഗ്രാന്‍ഡ്‌ഹോം(23), സാന്റ്‌നര്‍(19) എന്നിവരാണ് കാര്യമായി സംഭാവന നല്‍കിയവര്‍. വെസ്റ്റിന്‍ഡീസിനായി ബ്രാത് വെയ്റ്റ് 3 വിക്കറ്റും ഫാബിയാന്‍ അലെന്‍ 2 വിക്കറ്റും വീഴ്ത്തി.

Story first published: Wednesday, May 29, 2019, 9:41 [IST]
Other articles published on May 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+