വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗെയിലിനെക്കാള്‍ പന്തെറിയാന്‍ ഭയം കോലിയെ; എന്തുകൊണ്ടെന്ന് കുല്‍ദീപ് പറയുന്നു

കൊല്‍ക്കത്ത: ബൗളര്‍മാരെ തലങ്ങും വിലങ്ങും സിക്‌സറുകള്‍ പായിക്കുന്ന ക്രിസ് ഗെയിലിനെതിരെ പന്തെറിയാന്‍ ഏതൊരു ബൗളറും ഒന്നും ഭയക്കും. കളിയില്‍ ആധിപത്യം നേടിക്കഴിഞ്ഞാല്‍ ഗെയിലിനെപ്പോലെ അപകടകാരിയായ മറ്റൊരു താരമില്ലെന്നുതന്നെ പറയാം. എന്നാല്‍, ഗെയിലിനെക്കാള്‍ തനിക്ക് ഭയം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ആണെന്നാണ് കൊല്‍ക്കത്തയുടെ ബൗളര്‍ കുല്‍ദീപ് യാദവ് പറയുന്നത്.

ഏവരും എഴുതിത്തള്ളിയ ഗെയില്‍ ഇത്തവണ ഐപിഎല്ലില്‍ മിന്നുന്ന ഫോമിലാണ്. എതിര്‍വശത്ത് ഏത് ബാറ്റ്‌സ്മാന്‍ ആയാലും തനിക്കത് വിഷയമമല്ല. എന്നാല്‍, കോലിയെ പോലൊരു താരത്തെ ഭയക്കണം. അതിന് കാരണവും ചൈനാമാന്‍ ബൗളര്‍ വ്യക്തമാക്കുന്നുണ്ട്.

kuldeepyadav

എല്ലാ പന്തിലും റണ്‍സെടുക്കുന്ന താരമാണ് കോലി. ഒരു പന്തുപോലും വിട്ടുകളയില്ല. രണ്ടും മൂന്നും റണ്‍സുകള്‍ തുടരെ എടുക്കാന്‍ കോലിക്ക് കഴിയും ഇത് ബൗളര്‍മാര്‍ക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ്. അതേസമയം, ക്രിസ് ഗെയില്‍ സ്‌ക്‌സറുകളും ബൗണ്ടറികളും നേടുമെങ്കിലും ഡോട്ടു ബോളുകള്‍ വരുമെന്നും കുല്‍ദീപ് ചൂണ്ടിക്കാട്ടി.

ഐപിഎല്ലില്‍ എട്ടു കളികളില്‍ നിന്നായി കുല്‍ദീപ് ഇതിനകം ഏഴുവിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്ക് ചരിത്രത്തില്‍ ആദ്യമായി ഏകദിന പരമ്പര നേടാന്‍ കഴിഞ്ഞത് കുല്‍ദീപിന്റെ മികവിലാണ്. ആറു കളികളികളില്‍ നിന്നായി 17 വിക്കറ്റുകളാണ് കുല്‍ദീപ് അന്ന് നേടിയിരുന്നത്.

Story first published: Thursday, May 3, 2018, 9:38 [IST]
Other articles published on May 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X