രോഹിത് പുറത്തായതിന് പിന്നില്‍ പരിക്കല്ല! കോലിയുടെ ഇടപെടല്‍? രൂക്ഷ വിമര്‍ശനം

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നും വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയെ ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയതുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇതേക്കുറിച്ച് പല ആരോപണങ്ങളുമുയരുന്നുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു നേരെയാണ് വിമര്‍ശനങ്ങളുയരുന്നത്. പരിക്കിനെ തുടര്‍ന്നാണ് രോഹിത് ടീമില്‍ ഇല്ലാത്തതെന്നാണ് ബിസിസിഐയുടെ വിശദീകരണമെങ്കിലും പിന്നീട് എന്തു കൊണ്ട് അദ്ദേഹം ഐപിഎല്ലില്‍ പിന്‍മാറുന്നില്ലെന്നാണ് വിമര്‍ശകരുടെ ചോദ്യം. മാത്രമല്ല വൈകാതെ തന്നെ രോഹിത് മുംബൈ ടീമില്‍ തിരിച്ചെത്തുമെന്ന് അറിയിച്ചതും ബിസിസിഐയുടെ വാദവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഓസീസ് പര്യടനം: ഇവര്‍ എന്തു കൊണ്ട് ഇന്ത്യന്‍ ടീമില്‍ ഇല്ല? ഐപിഎല്ലില്‍ കസറിയിട്ടും രക്ഷയില്ല

എന്തിനാണ് അവനെ ടെസ്റ്റ് ടീമില്‍ എടുത്തത്, രഞ്ജി കളിക്കാരെ നിരാശപ്പെടുത്താനാണോയെന്ന് മഞ്ജരേക്കര്‍!!

കോലി- രോഹിത് തര്‍ക്കം കുറച്ചു കാലങ്ങളായി ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. ഇതു സ്ഥിരീകരിക്കുന്ന ഒന്നും തന്നെ പുറത്തുവന്നിട്ടില്ലെങ്കിലും പല സൂചനകളും കോര്‍ത്തിണക്കിയാണ് ഇരുവരും തമ്മില്‍ അത്ര രസത്തില്‍ അല്ലെന്നു പാപ്പരാസികള്‍ പറയുന്നത്. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് ഇന്ത്യന്‍ ടീമില്‍ നിന്നും രോഹിത് ഒഴിവാക്കപ്പെട്ടതില്‍ രോഹിത്തിനെ വിമര്‍ശിക്കുന്നത്.

രോഹിത്തിന്റെ പരിശീലനം

രോഹിത്തിന്റെ പരിശീലനം

ജനുവരി പകുതിയോടെ അവസാനിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ സെലക്ടര്‍മാര്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയില്ല. അദ്ദേഹത്തിന്റെ പുരോഗതി ബിസിസിഐയുടെ മെഡിക്കല്‍ ടീം നിരീക്ഷിക്കുമെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഇതേ ദിവസം വൈകുന്നേരം രോഹിത് പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ മുംബൈ പുറത്തുവിടുന്നു. എന്താണ് ഇവിടെ നടക്കുന്നത് എന്നായിരുന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ഗുപ്തയുടെ ട്വീറ്റ്.

കോലിയുടെ രാഷ്ട്രീയം

കോലിയുടെ രാഷ്ട്രീയം

ഉറപ്പായിട്ടും ഇതു കോലിയുടെ രാഷ്ട്രീയമാണ്. കെഎല്‍ രാഹുലിനെ ടി20, ഏകദിന ടീമുകളുടെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തതും ഇതാണ്. രോഹിത് ശര്‍മയ്ക്കു ഒരു സന്ദേശം നല്‍കാന്‍ കോലി ശ്രമിക്കുകയാണ്. വിരാട് കോലി ഒരിക്കലും മാറാന്‍ പോവുന്നില്ല, ഒരിക്കലുമെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

കോലി സ്വാര്‍ഥനായ ക്രിക്കറ്റര്‍

കോലി സ്വാര്‍ഥനായ ക്രിക്കറ്റര്‍

ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്ററാണ് വിരാട് കോലി. തന്നേക്കാള്‍ നന്നായി ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ രരോഹിത് ശര്‍മയ്ക്കു സാധിക്കുമെന്ന് അദ്ദേഹത്തിനറിയാം. എന്നാല്‍ രോഹിത് ശര്‍മയുടെ കീഴില്‍ കളിക്കാന്‍ സ്വന്തം ഈഗോ കോലിയെ അനുവദിക്കുന്നില്ലെന്ന് ഒരാള്‍ വിമര്‍ശിച്ചു.

കോലിയുടെ വലിയ തെറ്റ്

കോലിയുടെ വലിയ തെറ്റ്

റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരായ അടുത്ത മല്‍സരത്തില്‍ രോഹിത് ശര്‍മ മുംബൈ ടീമില്‍ തിരിച്ചെത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അസാധാരണമായി എന്തൊക്കെയോ സംഭവിക്കുന്നുണ്ട്.

രോഹിത്തിനെ ടീമിന് പുറത്താവാന്‍ അനുവദിച്ചത് കോലി വരുത്തിയ ഏറ്റവും വലിയ അബദ്ധമായി മാറും. കാരണം ഇത് ബിസിസിഐയുടെ ഭാവിക്കു നല്ലതല്ലെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

കോലി അനുഭവിക്കും

കോലി അനുഭവിക്കും

രോഹിത് ശര്‍മ പുറത്തായത് പരിക്ക് കാരണമാണെന്ന് കരുതുന്നവര്‍ രണ്ടു മിനിറ്റ് നിശബ്ധത പാലിക്കുക. ചെയ്യുന്ന കര്‍മം വിരാട് കോലിയെ വേട്ടയാടും, അത് വളരെ കടുപ്പമേറിയതുമായിരിക്കും. ഇപ്പോള്‍ ചെയ്യുന്ന മോശം കാര്യങ്ങള്‍ക്കെല്ലാം കോലി പിന്നീട് പശ്ചാത്തപിക്കുമെന്നും ഒരാള്‍ വിമര്‍ശിച്ചു.

പരിക്കല്ല കാരണം

പരിക്കല്ല കാരണം

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ രോഹിത് ശര്‍മയ്ക്കു ഇടം ലഭിക്കാതിരിക്കാന്‍ കാരണം പരിക്കാണെന്ന് താന്‍ കരുതുന്നില്ല. ഇതു മുഴുവന്‍ രാഷ്ട്രീയമാണ്. ഈ രാഷ്ട്രീയക്കളിയിലെ പ്രധാന നേതാക്കള്‍ രവി ശാസ്ത്രിയും വിരാട് കോലിയുമാണെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു.

മുംബൈ ഇന്ത്യന്‍സിനു വേണ്ടി രോഹിത് ശര്‍മ ഫിറ്റാണ്, പക്ഷെ ടീം ഇന്ത്യക്കു വേണ്ടിയല്ല. ഈ വര്‍ഷം സെലക്ടമാരുടെ ഏറ്റവും വലിയ ഗൂഡാലോചനാണ് ഇതെന്നും മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, October 27, 2020, 20:46 [IST]
Other articles published on Oct 27, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X